വിഖ്യാത നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു 

November 15th, 2020

actor-soumitra-chatterjee-passed-away-ePathram
ബംഗാളി സിനിമയിലെ ഇതിഹാസ നടൻ സൗമിത്ര ചാറ്റർജി (85) അന്തരിച്ചു. കൊവിഡ് ബാധിച്ച് അദ്ദേഹ ത്തെ ആശുപത്രി യിൽ പ്രവേശിപ്പിച്ചിരുന്നു. ഒക്ടോബർ ആറു മുതല്‍ തീവ്ര പരിചരണ വിഭാഗ ത്തില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തില്‍ ആയി രുന്നു ഇതു വരേയും.

ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മികച്ച നടന്മാരില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന സൗമിത്ര ചാറ്റർജി, സത്യജിത് റേ യുടെ സിനിമ കളിലെ നായകന്‍ എന്ന നില യിലും ഏറെ ശ്രദ്ധ നേടി. അഞ്ചു പതിറ്റാണ്ടില്‍ ഏറെ യായി ബംഗാളി സിനിമ യിലും കൊല്‍ക്കത്ത യുടെ കലാ- സാംസ്കാരിക രംഗ ത്തും അടയാളപ്പെടു ത്തിയ നാമം തന്നെ ആയിരുന്നു.

സത്യജിത് റേ യുടെ അപുർ സൻസാര്‍ (ദി വേൾഡ് ഓഫ് അപു-1959) എന്ന ചിത്ര ത്തിലൂടെ അരങ്ങേറ്റം. തുടര്‍ന്ന് അദ്ദേഹ ത്തിന്റെ തന്നെ പതിനഞ്ചോളം സിനിമ കളുടെ ഭാഗമായി. തീൻ കന്യ, അഭിജാൻ, ചാരുലത, കാപുരുഷ്, ആകാശ് കുസും, പരിണീത, അരണ്യേർ ദിൻ രാത്രി, അശനി സങ്കേത്, സോനാർ കെല്ല, ഗണ ശത്രു തുടങ്ങി യവ യാണ് പ്രധാന ചിത്രങ്ങൾ.

പത്മഭൂഷൺ (2004), മികച്ച നടനുള്ള ദേശീയ പുരസ്കാരം (2006), ദാദാ സാഹേബ് ഫാൽക്കെ അവാർഡ് (2012) ജേതാവ് കൂടിയാണ് സൗമിത്ര ചാറ്റർജി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എസ്. പി. ബി. അന്തരിച്ചു

September 25th, 2020

s-p-balasubrahmanyam-spb-ePathram

ചലച്ചിത്ര ലോകത്തെ ഇതിഹാസ ഗായകനും സംഗീത സംവിധായകനും അഭിനേതാവുമായ എസ്. പി. ബാല സുബ്രഹ്‍മണ്യം (74) അന്തരിച്ചു. ചെന്നെയിൽ ചികിത്സ യിൽ ആയിരുന്നു. ഇന്ത്യൻ ചലച്ചിത്ര രംഗത്ത് 54 വർഷം നീണ്ടു നിന്ന സംഗീത സപര്യക്ക് ഉച്ചയ്ക്ക് (25 09 2020) ഒരു മണി യോടെ യാണ് അന്ത്യം കുറിച്ചത്‌.

മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ പതിനാല് ഇന്ത്യൻ പ്രാദേശിക ഭാഷ കളിലും നിരവധി വിദേശ ഭാഷകളി ലുമായി നാൽപതിനായിരത്തോളം പാട്ടുകൾ പാടി. ഏഴുപതോളം സിനിമ കൾക്ക് സംഗീത സംവിധാനം നിർവഹിച്ച ഈ ബഹുമുഖ പ്രതിഭ വിവിധ ഭാഷകളിലായി 45 സിനിമ കളിൽ അഭിനയിച്ചു.

കൊറോണ ബാധിച്ചു ചികിത്സയിൽ ആയിരുന്നു എങ്കിലും ഈ മാസം നെഗറ്റീവ് ആയി റിസൾട്ട് വന്നു. അതോടെ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന പ്രതീക്ഷ യില് ആയിരുന്നു ബന്ധുക്കളും ആരാധകരും.

കൊറോണ പ്രതിരോധ പ്രവർത്തന ങ്ങൾക്ക് ഊർജ്ജം നൽകി വിവിധ ഭാഷ കളിൽ അദ്ദേഹം ആലപിച്ച ഗാന ങ്ങൾ സോഷ്യൽ മീഡിയ കളിൽ വൈറൽ ആയി മാറി യിരുന്നു.

ഏറ്റവും കൂടുതല്‍ ചലച്ചിത്ര ഗാനങ്ങള്‍ പാടിയ ഗായ കന്‍ എന്ന ബഹുമതി എസ്. പി. ബി. ക്കു സ്വന്തം. ഈ ബഹുമതിക്ക് അര്‍ഹയായ ഗായിക ലതാ മങ്കേഷ്ക റുടെ കൂടെ ഇദ്ദേഹം പാടിയ കമല്‍ ഹാസന്റെ ‘സത്യ’ എന്ന തമിഴ് സിനിമ യിലെ “വളയോസൈ…” എന്നു തുടങ്ങുന്ന ഗാനം സര്‍വ്വകാല ഹിറ്റ് ആയി മാറി.

* WikiPedia : SPB

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എം. കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

April 6th, 2020

musician-mk-arjuanan-passed-away-ePathram
കൊച്ചി : പ്രശസ്ത സംഗീത സംവിധായകന്‍ എം. കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. 84 വയസ്സ് ആയിരുന്നു. കൊച്ചി പള്ളുരുത്തിയിലെ പാര്‍വ്വതി മന്ദിരം വസതി യില്‍ വെച്ച് ഇന്നു പുലര്‍ച്ചെ മൂന്നര മണിയോടെ ആയിരുന്നു അന്ത്യം.

നാടക ഗാനങ്ങളിലൂടെ സംഗീത രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞതിനു ശേഷമാണ് എം. കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ 1968 ല്‍ ‘കറുത്ത പൗര്‍ണ്ണമി’ എന്ന ചിത്ര ത്തിനു സംഗീതം നല്‍കി ക്കൊണ്ട് മലയാള സിനിമ യില്‍ എത്തുന്നത്.

മലയാളത്തിലെ നിത്യ ഹരിത ഗാനങ്ങളില്‍ പലതും മാസ്റ്ററുടെ സംഭവനകളാണ്. ഇരു നൂറില്‍ അധികം ചിത്ര ങ്ങളിലായി അറു നൂറോളം ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

2 of 212

« Previous Page « മഞ്ജു വാര്യരുടെ ‘ലളിതം സുന്ദരം’ സിനിമക്കു തുടക്കമായി 
Next » ശശി കലിംഗ അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine