കൊച്ചി : പ്രശസ്ത സംഗീത സംവിധായകന്‍ എം. കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. 84 വയസ്സ് ആയിരുന്നു. കൊച്ചി പള്ളുരുത്തിയിലെ പാര്‍വ്വതി മന്ദിരം വസതി യില്‍ വെച്ച് ഇന്നു പുലര്‍ച്ചെ മൂന്നര മണിയോടെ ആയിരുന്നു അന്ത്യം.
നാടക ഗാനങ്ങളിലൂടെ സംഗീത രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞതിനു ശേഷമാണ് എം. കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ 1968 ല്‍ ‘കറുത്ത പൗര്‍ണ്ണമി’ എന്ന ചിത്ര ത്തിനു സംഗീതം നല്‍കി ക്കൊണ്ട് മലയാള സിനിമ യില്‍ എത്തുന്നത്.
മലയാളത്തിലെ നിത്യ ഹരിത ഗാനങ്ങളില്‍ പലതും മാസ്റ്ററുടെ സംഭവനകളാണ്. ഇരു നൂറില്‍ അധികം ചിത്ര ങ്ങളിലായി അറു നൂറോളം ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: death, legend, music, remembrance