കൊച്ചി : നടൻ കലാശാല ബാബു (68) അന്തരിച്ചു. ഞായറാഴ്ച അർദ്ധ രാത്രി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി യിൽ വെച്ചായിരുന്നു മരണം. കഥകളി ആചാര്യൻ കലാ മണ്ഡലം കൃഷ്ണന്‍ നായരു ടെയും മോഹിനി യാട്ടം നര്‍ത്തകി കലാ മണ്ഡലം കല്യാണി ക്കുട്ടിയമ്മയു ടെയും മകനാണ്. ഭാര്യ : ലളിത. മക്കൾ : ശ്രീദേവി, വിശ്വനാഥൻ.
നാടക ങ്ങളി ലൂടെ അഭിനയ രംഗത്ത് എത്തിയ ബാബു, തൃപ്പൂണി ത്തുറ യില്‍ ആരംഭിച്ച ‘കലാ ശാല’ എന്ന നാടക സമിതി യിലൂടെ സജീവമായി.
ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത ‘ഇണയെ ത്തേടി’ എന്ന ചിത്ര ത്തിലൂടെ സിനിമാ രംഗത്ത് എത്തി യെങ്കിലും പിന്നീട് സിനിമ യില്‍ നിന്നും വിട്ടു നിന്നു. തുടർന്ന് സീരിയൽ രംഗത്ത് എത്തിയ ബാബു ലോഹിത ദാസി ന്റെ ‘കസ്‌തൂരി മാന്‍’ എന്ന ചിത്ര ത്തിലൂടെ സിനിമ യിലേക്കുള്ള രണ്ടാം വരവ് വിജയകരമാക്കി.
റൺവേ, എന്റെ വീട് അപ്പൂന്റെയും, തൊമ്മനും മക്കളും, ബാലേട്ടൻ, പെരു മഴ ക്കാലം, തുറുപ്പു ഗുലാൻ, പച്ച ക്കുതിര, ചെസ്സ്,ടു കൺട്രീസ്, പോക്കിരി രാജ, മല്ലൂസിംഗ് തുടങ്ങി അമ്പതിലേറെ സിനിമ കളിൽ അഭിനയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actor, death, obituary, remembrance