ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

November 7th, 2025

poet-asmo-puthenchira-ePathram

ദുബായ് : അന്തരിച്ച കവി അസ്മോ പുത്തൻചിറയുടെ അനുസ്മരണാർത്ഥം യൂണിക്‌ ഫ്രണ്ട്സ് ഓഫ് കേരള (യു. എഫ്. കെ.) പ്രവാസി എഴുത്തുകാർക്കായി നൽകി വരുന്ന കഥ-കവിത പുരസ്കാര വിജയികളെ പ്രഖ്യാപിച്ചു.

കഥ വിഭാഗത്തിൽ മുർഷിദ ഫാരീസ് വഫിയ്യ എഴുതിയ കാവുപന്തി, കവിത വിഭാഗത്തിൽ ഉണ്ണികൃഷ്ണൻ കൊട്ടാരത്തിൽ എഴുതിയ യുദ്ധക്കപ്പൽ എന്നീ രചന കളാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ശുഭ ടീച്ചർ,  ബി. ടി. ശ്രീലത, ജിഷ പനക്കോട്, പി. വി. ഷാജികുമാർ, മധു പനക്കാട്, ഷൈജു നീലകണ്ഠൻ, ഹരികൃഷ്ണൻ എന്നിവർ അടങ്ങിയ പാനലാണ് വിജയികളെ തെരഞ്ഞെടുത്തത്. എഴുത്തുകാരൻ ശൈലൻ വിജയികളെ പ്രഖ്യാപിച്ചു.

യു. എഫ്. കെ. വൈസ് പ്രസിഡണ്ട് ഷെഫീഖ്, സെക്രട്ടറി അബ്ദു സമദ്, നിസാർ ഇബ്രാഹിം, കെ. ആർ. രമേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

2025 നവംബർ 9 ഞായറാഴ്ച നാല് മണിക്ക് ഷാർജ അന്താ രാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്‌സ് ഫോറം (ഹാൾ നമ്പർ 7 ൽ) വെച്ച് പുരസ്‍കാരങ്ങൾ സമ്മാനിക്കും.

- pma

വായിക്കുക: , , , ,

Comments Off on ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച

October 27th, 2025

vayalar-rama-varma-ePathram
തിരുവനന്തപുരം : 2025 ലെ വയലാർ രാമവർമ്മ സാഹിത്യ അവാർഡ്, വയലാറിന്റെ ചരമ വാർഷിക ദിനമായ ഒക്ടോബർ 27 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് ഇ. സന്തോഷ്‌ കുമാറിനു സമ്മാനിക്കും. ‘തപോമയിയുടെ അച്ഛൻ’ എന്ന കൃതി യാണ് ഇ. സന്തോഷ്‌ കുമാറിനെ അവാർഡിന് അർഹനാക്കിയത്. വയലാർ ട്രസ്റ്റ് പ്രസിഡണ്ട് പെരുമ്പടവം ശ്രീധരൻ പുരസ്കാരം സമർപ്പിക്കും.

‘വയലാർ വർഷം 2025-26 : 50-ാം സമൃതിയും അവാർഡും’ എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം 50 സ്‌മൃതി ദീപങ്ങൾ തെളിയിച്ച് വയലാർ അവാർഡ് ജേതാക്കളായ പെരുമ്പടവം ശ്രീധരൻ, ശ്രീകുമാരൻ തമ്പി, പ്രഭാ വർമ്മ, കെ. പി. രാമനുണ്ണി, സുഭാഷ്‌ചന്ദ്രൻ, ടി. ഡി. രാമ കൃഷ്ണൻ, വി. ജെ. ജെയിംസ്, ഏഴാച്ചേരി രാമചന്ദ്രൻ,  ബെന്യാമിൻ, എസ്. ഹരീഷ്, അശോകൻ ചരുവിൽ, ഇ. സന്തോഷ്‌ കുമാർ എന്നിവർ ചേർന്ന് നിർവ്വഹിക്കും.

12 വർഷം വയലാർ ട്രസ്റ്റ് പ്രസിഡണ്ട് ആയിരുന്ന പ്രൊഫ. എം. കെ. സാനുവിനെ ചടങ്ങിൽ അനുസ്‌മരിക്കും.

വയലാറിൻ്റെ കവിതയെ ആസ്‌പദമാക്കി വയലാറിൻ്റെ ചെറു മകൾ രേവതി വർമ്മ നേതൃത്വം നൽകി കേരള കലാ മണ്ഡലം അവതരി പ്പിക്കുന്ന നൃത്താവിഷ്കാരവും വയലാറിൻ്റെ ശാസ്ത്രീയ സംഗീത കൃതികളെ ഉൾപ്പെടുത്തി ഡോ. കെ ആർ. ശ്യാമയുടെ നേതൃത്വ ത്തിൽ തിരുവനന്തപുരം ഗവണ്മെണ്ട് വനിതാ കോളേജിലെ സംഗീത വിഭാഗം അവതരിപ്പിക്കുന്ന കർണ്ണാടക സംഗീത അവതരണവും ഗായകരുടെ നേതൃത്വത്തിൽ വയലാർ ഗാന സന്ധ്യയും എൻ. എസ്. സുമേഷ് കൃഷ്‌ണൻ്റെ കവിതാലാപനവും അരങ്ങേറും.

- pma

വായിക്കുക: , , , , ,

Comments Off on വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച

പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്

October 24th, 2025

nasser-beypore-epathram

ദുബായ് : മുഹമ്മദ് റഫി ഫൗണ്ടേഷന്‍ സെക്രട്ടറിയും കേരള ഹാസ്യ വേദി സെക്രട്ടറിയും ആയിരുന്ന നാസർ പരദേശി യുടെ സ്മരണാർത്ഥം ഇവന്റ് ടൈഡ്സ് നൽകുന്ന പ്രഥമ ‘പരദേശി പുരസ്‌കാരം’ മാധ്യമ പ്രവർത്തകനും നിരൂപകനുമായ നാസർ ബേപ്പൂരിന് സമ്മാനിക്കും.

2025 ഒക്ടോബർ 25 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ദുബായ് മംസാറിലെ സയാസി അക്കാദമി ഫോക്‌ ലോർ തിയ്യേറ്ററിൽ ‘സൗ സാൽ പെഹലെ’ എന്ന പേരിൽ നടക്കുന്ന പരിപാടിയുടെ വേദിയിൽ വെച്ച് അവാർഡ് സമ്മാനിക്കും.

dubai-events-honouring-nasar-paradeshi-ePathram

ജമീൽ ലത്തീഫ്, ഡോ. ബാബു റഫീഖ്, അഡ്വ. മുഹമ്മദ് സാജിദ് എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

nasser-paradesi-k-a-jabbari-in-2010-ePathram

പ്രവാസ ലോകത്തെ സാംസ്‌കാരിക ജീവിതത്തിൽ കലാ രംഗത്ത് നൽകി വരുന്ന സംഭാവനകൾ മുൻ നിർത്തിയാണ് നാസർ ബേപ്പൂരിനെ ഈ അവാർഡിന് പരിഗണിച്ചത് എന്ന് ഇവന്റ് ടൈഡ്സ് ഡയറക്ടർ യാസിർ ഹമീദ് അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്

തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു

October 21st, 2025

writer-s-hareesh-in-shakthi-abudhabi-literary-programe-ePathram
അബുദാബി : കേരളത്തിന്റെ ഒരു പൊതു സമൂഹം എഴുത്തിനെ ബഹുമാനിക്കുന്നു. അതു കൊണ്ടു തന്നെ നല്ല സാഹിത്യം കേരളത്തിൽ ആഘോഷിക്കപ്പെടുന്നു എന്നും എഴുത്തുകാരൻ എസ്. ഹരീഷ്. അബുദാബി ശക്തി അവാർഡ് ദിനാചരണത്തിന്റെ ഭാഗമായി കേരളാ സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച തായാട്ട് അനുസ്മരണ പരിപാടിയിൽ ‘എഴുത്തും ജനാധിപത്യ വീക്ഷണവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഈ വർഷത്തെ  ശക്തി അവാർഡ് ജേതാക്കളെയും കൃതികളെയും സാഹിത്യ വിഭാഗം സെക്രട്ടറി ഷെറീൻ വിജയൻ പരിചയപ്പെടുത്തി. പ്രസ്തുത കൃതികൾ കെ. എസ്. സി. ലൈബ്രറിയിലേക്ക് കൈമാറി. പ്രസിഡണ്ട് കെ. വി. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. എൽ. സിയാദ് സ്വാഗതവും കലാ വിഭാഗം സെക്രട്ടറി സൈനു നന്ദിയും പറഞ്ഞു

- pma

വായിക്കുക: , ,

Comments Off on തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു

പ്രസംഗ മത്സരം സംഘടിപ്പിച്ചു

October 1st, 2025

shakthi-nadisiyah-speech-competition-2025-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്സ് നാദിസ്സിയ മേഖല സാവിയോ വിൽസൺ മെമ്മോറിയൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. ജൂനിയർ, സീനിയർ, ലേഡിസ് & ജെൻസ് വിഭാഗത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും നടന്ന പ്രസംഗ മത്സരത്തിൽ കുട്ടികളും മുതിർന്നവരും മികച്ച പ്രകടനം കാഴ്ച വെച്ചു.

പ്രസിഡണ്ട് വിനോദ് T K യുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി ദിലീഷ് സ്വാഗതവും ട്രഷറർ ജയൻ നന്ദിയും രേഖപ്പെടുത്തി.

കേരള സോഷ്യൽ പ്രസിഡണ്ട് മനോജ് T K, സെക്രട്ടറി സജീഷ് നായർ, ശക്തി തിയ്യറ്റേഴ്സ് ജോയിന്റ് സെക്രട്ടറി നികേഷ് വലിയ വളപ്പിൽ എന്നിവർ സംസാരിച്ചു.

നാദിസ്സിയ മേഖല എക്സിക്യൂട്ടിവ് അംഗങ്ങളായ സുനിൽ E P, അനീഷ സഹീർ, രജ്ഞിത്ത്, സൈമൺ, ലതീഷ് ശങ്കർ, അരുൺ കൃഷ്ണൻ, കമറുദ്ദിൻ, അനു ജോൺ എന്നിവർ പരിപാടി നിയന്ത്രിച്ചു.

- pma

വായിക്കുക: , ,

Comments Off on പ്രസംഗ മത്സരം സംഘടിപ്പിച്ചു

Page 1 of 5112345...102030...Last »

« Previous « തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
Next Page » കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha