കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു

December 26th, 2021

തൃശ്ശൂര്‍ : കവിയും വിവര്‍ത്തകനുമായ മാധവന്‍ അയ്യപ്പത്ത് (87) അന്തരിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പ്രൈസ് എന്നിവ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

തൃശ്ശൂര്‍ ജില്ലയില്‍ കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂരില്‍ അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയമ്മ യുടേയും പെരിങ്ങോട്ട് കരുമത്തില്‍ രാമുണ്ണി നായരുടെയും മകനായി 1934 ഏപ്രില്‍ 24നാണ് മാധവന്‍ അയ്യപ്പത്തിന്റെ ജനനം.

ജീവചരിത്രക്കുറിപ്പുകള്‍, കിളിമൊഴികള്‍ (കവിതാ സമാഹാരം), ശ്രീനാരായണ ഗുരു (ഇംഗ്ലീഷ്), ധര്‍മ്മ പദം (തര്‍ജ്ജമ), മണിയറയില്‍, മണിയറയിലേക്ക് തുടങ്ങി യവയാണ് പ്രധാന കൃതികള്‍.

- pma

വായിക്കുക: ,

Comments Off on കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു

രചനാ മല്‍സരം : സാഹിത്യ സൃഷ്ടികൾ ക്ഷണിച്ചു

October 31st, 2021

ink-pen-literary-ePathram
അബുദാബി : രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി) സാഹിത്യോത്സവ്-2021 ന്റെ ഭാഗമായി യു. എ. ഇ. യിലെ പ്രവാസികൾക്കു വേണ്ടി കലാലയം സംഘടിപ്പിക്കുന്ന കഥ, കവിത, രചനാ മത്സരത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ പി. ഡി. എഫ്. ഫോർമാറ്റിൽ 2021 നവംബർ അഞ്ചിന് മുൻപ് kalalayam.uae @ gmail. com എന്ന ഇ- മെയിൽ വിലാസത്തില്‍ സൃഷ്ടികൾ അയക്കണം.

കവിത 40 വരികളിലും കഥ 400 വാക്കുകളിലും കവിയരുത്. സൃഷ്ടികൾക്ക് മുകളിൽ പേരും യു. എ. ഇ. യിലെ വിലാസവും രേഖപ്പെടുത്തണം. രചനകൾ മുൻപ് പ്രസിദ്ധീകരിക്കാത്തവ ആയിരിക്കണം മല്‍സരത്തിനു അയക്കേണ്ടത്.

- pma

വായിക്കുക: , , , ,

Comments Off on രചനാ മല്‍സരം : സാഹിത്യ സൃഷ്ടികൾ ക്ഷണിച്ചു

വയലാര്‍ അവാര്‍ഡ് ബെന്യാമിന്

October 9th, 2021

aadu-jeevitham-benyamin-ePathram
പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന് വയലാര്‍ അവാര്‍ഡ്.’മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ’ എന്ന കൃതിയാണ് വയലാര്‍ അവാര്‍ഡിന് അര്‍ഹമായത്. വയലാർ രാമ വർമ്മ യുടെ ചരമ ദിനമായ ഒക്ടോബർ 27 ന് തിരുവനന്ത പുരത്തു നടക്കുന്ന ചടങ്ങിൽ വെച്ച് അവാര്‍ഡ് സമ്മാനിക്കും. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപ കല്പ്പന ചെയ്ത വെങ്കല ശിൽപ വുമാണ് അവാർഡ്.

- pma

വായിക്കുക: ,

Comments Off on വയലാര്‍ അവാര്‍ഡ് ബെന്യാമിന്

സാഹിത്യത്തിനുള്ള നോബൽ സമ്മാനം താൻസാനിയൻ എഴുത്തുകാരന്

October 7th, 2021

logo-nobel-prize-ePathram
സ്റ്റോക്ക്‌ഹോം : സാഹിത്യത്തിനുള്ള 2021 ലെ നോബൽ സമ്മാനം താൻസാനിയൻ എഴുത്തുകാരനായ അബ്ദുൽ റസാഖ് ഗുർണ കരസ്ഥമാക്കി. അഭയാര്‍ത്ഥികളുടെ ജീവിതത്തോട് വിട്ടു വീഴ്ചയില്ലാത്തതും ആര്‍ദ്രവുമായ അനുഭാവം ഗുർണയുടെ കൃതികളില്‍ തെളിഞ്ഞു കാണാം. ഇതു തന്നെയാണ് അബ്ദുൽ റസാഖ് ഗുർണക്കു നോബല്‍ പുരസ്കാരം നല്‍കുവാന്‍ കാരണമായത് എന്നും ജൂറി അഭിപ്രായപ്പെട്ടു.

2005 ലെ ബുക്കര്‍ പ്രൈസിനും വൈറ്റ്‌ ബ്രെഡ് പ്രൈസിനും നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ട എഴുത്തു കാരനാണ് അബ്ദുല്‍ റസാഖ് ഗുര്‍ണ. പാരഡൈസ് ആണ് അബ്ദുള്‍ റസാഖിന്‍റെ വിഖ്യാത കൃതി. മറ്റു പ്രാധാനപ്പെട്ടവ : ഡെസേര്‍ഷന്‍, ബൈ ദി സീ എന്നിവ.

കൂടാതെ പത്തു നോവലുകളും നിരവധി ചെറുകഥകളും ശ്രദ്ധേയമായ ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

*  Nobel Prize : WiKiePedia

- pma

വായിക്കുക: , ,

Comments Off on സാഹിത്യത്തിനുള്ള നോബൽ സമ്മാനം താൻസാനിയൻ എഴുത്തുകാരന്

കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു

October 6th, 2021

കൊച്ചി : കാർട്ടൂണിസ്റ്റ് യേശുദാസൻ (83) ഇന്നു പുലര്‍ച്ചെ അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സ യിലായിരുന്നു. മലയാള മനോരമ യിൽ 1985 മുതൽ 2010 വരെ സ്റ്റാഫ് കാർട്ടൂണിസ്റ്റ് ആയിരുന്നു.രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ കുലപതി എന്ന വിശേഷണം നേടിയ കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു യേശുദാസൻ.

മനോരമ ദിന പത്രത്തിലെ ‘പൊന്നമ്മ സൂപ്രണ്ട്’ വനിത മാസിക യിലെ ‘മിസ്സിസ് നായർ’ തുടങ്ങി നിരവധി പ്രശസ്ത പംക്തികളുടെ സൃഷ്ടാവ്, കേരള കാർട്ടൂൺ അക്കാഡമി യുടെ സ്ഥാപക ചെയർമാന്‍, കേരള ലളിത കലാ അക്കാഡമി പ്രസിഡണ്ട് എന്നീ പദവികള്‍ വഹിച്ചു.

ഏറെ വായനക്കാർ ഉണ്ടായിരുന്ന ടക് – ടക്, അസാധു, ടിക് – ടിക് എന്നീ ആക്ഷേപ ഹാസ്യ – കാർട്ടൂൺ പ്രസിദ്ധീകരണങ്ങൾ നടത്തി. ആദ്യ കാലത്ത് ശങ്കേഴ്സ് വീക്കിലി, ജനയുഗം, ബാല യുഗം, കട്ട് – കട്ട് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. പ്രഥമ ദൃഷ്ടി, അണിയറ, പോസ്റ്റ് മോർട്ടം, വരയിലെ നായനാർ, വരയിലെ ലീഡർ, താഴേക്കിറങ്ങി വരുന്ന ‘ഴ’ തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമ യായ കെ. ജി. ജോർജ്ജിന്റെ ‘പഞ്ച വടിപ്പാലം’ (1984) സംഭാഷണവും എ. ടി. അബു സംവിധാനം ചെയ്ത ‘എന്റെ പൊന്നു തമ്പുരാൻ’ (1992) തിരക്കഥയും എഴുതി സിനിമാ രംഗത്തും തന്റെ സാന്നിദ്ധ്യം അറിയിച്ചു.

* Cartoonist YesuDasan , WiKiPeDia

- pma

വായിക്കുക: , , , ,

Comments Off on കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു

Page 20 of 49« First...10...1819202122...3040...Last »

« Previous Page« Previous « സാംസ്കാരിക പരിപാടി കളോടെ എക്സ്പോ യില്‍ ഇന്ത്യന്‍ പ്രാതിനിധ്യം
Next »Next Page » ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ക്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha