ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി

December 6th, 2024

advertisement-on-kseb-electricity-pole-is-criminal-case-ePathram

കൊച്ചി : ഇലക്ട്രിക് പോസ്റ്റുകളിലെ അപകടരകരമായ കേബിളുകള്‍ നീക്കം ചെയ്യുവാനും സുരക്ഷാ ചട്ടങ്ങള്‍ ഉറപ്പാക്കുവാനും കെ. എസ്. ഇ. ബി. ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

പൊതു ജനങ്ങൾക്ക് അപകടരകരമായ കേബിളുകള്‍ നീക്കം ചെയ്യാത്തത് എന്ത് കൊണ്ട് എന്നും കോടതി ചോദിച്ചു.

കേബിള്‍ വലിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ കോടതിയില്‍ വിശദീകരിക്കുകയും കെ. എസ്. ഇ. ബി. സത്യവാങ്മൂലം സമര്‍പ്പിക്കുകയും വേണം എന്നും കോടതി ഉത്തരവിൽ പറയുന്നു.

കേബിളുകൾ നീക്കം ചെയ്യുന്നതിന് എതിരെ കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹർജി യിലാണ് അപകടര കരമായ കേബിളുകള്‍ നീക്കം ചെയ്യുവാൻ ഹൈക്കോടതി നിര്‍ദ്ദേശം.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി

മെഹ്ഫിൽ ഹ്രസ്വ ചിത്ര-മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു

May 21st, 2024

logo-mehfil-dubai-nonprofit-organization-ePathram

ഷാർജ : മെഹ്ഫിൽ റീജ്യണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ വിതരണം ചെയ്തു. ഷാർജ ഇന്ത്യൻ അസ്സോസ്സിയേഷനിൽ നടന്ന ചടങ്ങിൽ മാധ്യമ രംഗത്തെ മികവിന് മെഹ്ഫിൽ മാധ്യമ ശ്രേഷ്ഠ പുരസ്കാരങ്ങളും സമ്മാനിച്ചു.

mehfil-short-film-fest-2024-winners-ePathram

മെഹ്ഫിൽ റീജ്യണൽ ഷോർട്ട് ഫിലിം ഫെസ്റ്റിൽ തെരഞ്ഞെടുക്കപ്പെട്ടവ :
മികച്ച ചിത്രം : ഏക് കഹാനി
രണ്ടാമത്തെ ചിത്രം : റെയ്സ്
മികച്ച സംവിധാനം : അനൂപ് കൂമ്പനാട്
മികച്ച : നടൻ സജിൻ പൂളക്കൽ
മികച്ച നടി : ഷാലി ബിജു
മികച്ച ക്യാമറ : ഉണ്ണി
മികച്ച എഡിറ്റർ : പ്രെസ്‌ലി വേഗസ്
മികച്ച തിരക്കഥ : റഹ്മത്തു പുളിക്കൽ

മാധ്യമ ശ്രേഷ്ഠ അവാർഡ് എം. സി. എ. നാസ്സർ, സാദിക്ക് കാവിൽ, ആർ. ജെ. ഫസലു, ജോബി വാഴപ്പിള്ളി, ഡയാന എന്നിവർക്ക് സിനിമ സംവിധായകൻ സജിൻ ലാൽ, ചലച്ചിത്ര നടി ലക്ഷ്മി എന്നിവർ സമ്മാനിച്ചു.

ബഷീർ സിൽസില, പോൾസൺ പാവറട്ടി, ഷാനവാസ്‌ കണ്ണഞ്ചേരി, എ. സുരേഷ് ബാബു, അനുരാജ്, ദിൻഷ, യഹിയ തിരൂർ, റാഫി മതിരാ, സ്റ്റാലിൻ സിൽവസ്റ്റർ, മഞ്ജു പ്രതാപ്, ഷാജി പുരുഷോത്തമൻ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on മെഹ്ഫിൽ ഹ്രസ്വ ചിത്ര-മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു

പ്രേക്ഷക ശ്രദ്ധ നേടി ‘പേയിംഗ് ഗസ്റ്റ്’

April 30th, 2024

paying-guest-short-film-ePathram

ലഹരിക്ക് എതിരെ അവബോധം നല്കുവാനായി ഒരുക്കിയ ‘പേയിംഗ് ഗസ്റ്റ്’ എന്ന ഹ്രസ്വ ചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു.  നിരവധി അവാർഡുകൾ നേടിയ അനിൽ കാരക്കുളം തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘പേയിംഗ് ഗസ്റ്റ്’ കഴിഞ്ഞ വർഷത്തെ ജയൻ സ്മാരക പുരസ്കാരം കരസ്ഥമാക്കി. നിർമ്മാണം : സിബിൻ ഡേവിസ്.

ദിവ്യ, ഷീല, സ്മിത, സിബിൻ ഡേവീസ്, രാമചന്ദ്രൻ, ഹൃതിക് നാഥ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.

anil-karakkulam-and-team-for-paying-guest-short-film-ePathram

അസോസിയേറ്റ് ഡയറക്ടർ : ഷാനവാസ്‌ കണ്ണഞ്ചേരി, ക്യാമറ : ഫോക്കസ്മാൻ സാം, എഡിറ്റിംഗ് : രതീഷ് നായർ, മേക്കപ്പ് : ജയരാമൻ പൂപ്പാത്തി, കോസ്റ്റ്യൂം : മനോജ്, ആർട്ട്‌ : രജനീഷ്, ബി. ജി. എം: ആനന്ദ് ബാബു, പ്രൊഡക്ഷൻ കൺ ട്രോളർ : നിലമ്പൂർ സണ്ണി എന്നിവരാണ് പിന്നണി പ്രവർത്തകർ.

കേരളം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. മയക്കു മരുന്ന് വില്പനയും ഉപയോഗവും കുട്ടികളെയും പിടി മുറുക്കിയതായി വാർത്തകൾ കാണുന്നു. ഓരോ ദിവസം ചെല്ലുന്തോറും ദൈവത്തിന്‍റെ സ്വന്തം നാട് ലഹരിയുടെ വലയിൽ അകപ്പെടുന്നു.

അദ്ധ്യാപകർ അടക്കം ഉത്തരവാദിത്വപ്പെട്ടവരും കൂടി ഇതിന്‍റെ ഭാഗമാകുമ്പോൾ നാളത്തെ തല മുറയുടെ ഭാവി എന്തായിരിക്കും എന്ന ആശങ്കയാണ് ‘പേയിംഗ് ഗസ്റ്റ്’ നിർമ്മിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചത് എന്ന് നിർമ്മാതാവ് സിബിൻ ഡേവീസ് പറഞ്ഞു.

  •  ‘പേയിംഗ് ഗസ്റ്റ്’ ഇവിടെ കാണാം

- pma

വായിക്കുക: , , , , ,

Comments Off on പ്രേക്ഷക ശ്രദ്ധ നേടി ‘പേയിംഗ് ഗസ്റ്റ്’

കൂടത്തായി കേസിലെ രണ്ടാം പ്രതി നെറ്റ്ഫ്ലിക്സിന് എതിരെ

January 19th, 2024

curry-and-cyanide-koodathayi-jolly-netflix-epathram

കോഴിക്കോട്: കൂടത്തായി കേസിലെ രണ്ടാം പ്രതി എം. എസ്. മാത്യു നെറ്റ്ഫ്ലിക്സിനെതിരെ കോടതിയെ സമീപിച്ചു. കറി ആൻഡ് സയനൈഡ് എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയിൽ സത്യ വിരുദ്ധമായ പരാമർശങ്ങളാണ് അടങ്ങിയിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.

വരുന്ന 29ആം തിയതി കേസ് പരിഗണിക്കും. കഴിഞ്ഞ മാസം നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ കറി ആൻഡ് സയനേഡ്: ദ ജോളി ജോസഫ് കേസ് എന്ന ഡോക്യു സീരീസിൽ യഥാർത്ഥ ഫോട്ടോകൾ, അഭിമുഖങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

Comments Off on കൂടത്തായി കേസിലെ രണ്ടാം പ്രതി നെറ്റ്ഫ്ലിക്സിന് എതിരെ

ദൃശ്യം -3 : പത്മരാജൻ പുരസ്‌കാര സമർപ്പണവും നൃത്ത സംഗീത നിശയും

December 8th, 2023

samskarika-vedhi-drishyam-3-ePathram
അബുദാബി : സാംസ്കാരിക കൂട്ടായ്മയായ അബുദാബി സാംസ്കാരിക വേദി ഒരുക്കുന്ന ‘ദൃശ്യം-3’ എന്ന നൃത്ത സംഗീത നിശ 2023 ഡിസംബർ 9 ശനിയാഴ്ച രാത്രി ഏഴു മണിക്ക് ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ അരങ്ങേറും.

പ്രശസ്ത കഥാകൃത്തും സംവിധായകനും ആയിരുന്ന പി. പത്മാരാജൻ്റെ സ്മരണാർത്ഥം നൽകി വരുന്ന മൂന്നാമത്  പത്മരാജൻ പുരസ്കാരം  ദൃശ്യം -3 പ്രോഗ്രാമിൽ വെച്ച് നടനും സംവിധായകനും തിരക്കഥാ കൃത്തുമായ രഞ്‌ജി പണിക്കർക്ക് സമ്മാനിക്കും.

അവാർഡ് ദാന ചടങ്ങിൽ വെച്ച് അബുദാബി സാംസ്കാരിക വേദിയുടെ 2023 വർഷത്തെ ‘ബിസ്സിനസ്സ് എക്സലൻസി അവാർഡ്’ ഫ്രാൻസിസ് ആൻറണിക്കും ‘യംഗ് എൻറർ പ്രണർ അവാർഡ്’ ഫർഹാൻ നൗഷാദിനും ‘വുമൻ എംപവർ മെൻറ് അവാർഡ്’ സൗമ്യ മൈലുക്കിനും സമ്മാനിക്കും.

സംവിധായകൻ മൻജിത് ദിവാകറിനെയും ചടങ്ങിൽ വെച്ച് ആദരിക്കും. അബുദാബി സാംസ്കാരിക വേദി കലാ കാരന്മാർ ഒരുക്കുന്ന വിവിധ സംഗീത- നൃത്ത- കലാ പരിപാടികളും അരങ്ങേറും.

- pma

വായിക്കുക: , , , , , , ,

Comments Off on ദൃശ്യം -3 : പത്മരാജൻ പുരസ്‌കാര സമർപ്പണവും നൃത്ത സംഗീത നിശയും

Page 1 of 41234

« Previous « റീബൂട്ട് യുവർ ബിസിനസ്സ് : എഡോക്സി ബിസിനസ്സ് കോൺക്ലേവ് ദുബായിൽ
Next Page » അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha