കടയ്ക്കൽ പ്രവാസി ഫോറം : പുതിയ ഭാരവാഹികൾ

November 6th, 2026

kpf-kadakkal-pravasi-managing-committee-2026-2027-ePathram
ദുബായ് : പ്രവാസി കൂട്ടായ്മ കടക്കൽ പ്രവാസി ഫോറം പതിനാറാമത് വാർഷിക പൊതു യോഗവും കേരള പ്പിറവി ദിനാഘോഷവും ഖിസൈസിലെ ബിൻ ഷബീബ് മാളിൽ വെച്ച് നടന്നു.

ഫോറത്തിന്റെ 25 എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്ന് പുതിയ ഭാരവാഹികളെ യോഗത്തിൽ വച്ച് തെരഞ്ഞെടുത്തു.

kadakkal-pravasi-forum-general-body-2026-ePathram

സുരേഷ് ഉദയഗിരി (പ്രസിഡണ്ട്), നസീർ റാവുത്തർ (ജനറൽ സെക്രട്ടറി) ഷാഫർ മുക്കുന്നത്ത് (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. പ്രവാസി ഫോറം ദുബായ് ചാപ്റ്റർ എക്സിക്യൂട്ടീവ് മെമ്പർ ഷബീർ കെ അഹമ്മദ് ഉണ്ണി നേതൃത്വം നൽകി.

റഹീം കടയ്ക്കൽ, ഷംനാദ് കടയ്ക്കൽ, സിബി ബൈജു, ഷാൻ ചാവരു കുന്ന്, ബുനൈസ് കാസിം എന്നിവർ ഫോറം കലാ-സാംസ്കാരിക, വിദ്യാഭ്യാസ, ജീവ കാരുണ്യ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. യോഗത്തിനു ശേഷം ദിൽബർ ഷാ അവതരിപ്പിച്ച മെന്റലിസ്റ്റ് ഷോയും നടന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on കടയ്ക്കൽ പ്രവാസി ഫോറം : പുതിയ ഭാരവാഹികൾ

കെ. എം. സി. സി. നിയമ സെമിനാർ : നവംബർ 15 ന്

November 4th, 2026

dubai-kmcc-logo-big-epathram
ദുബായ് : യു. എ. ഇ. ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി ദുബായ് കെ. എം. സി. സി. സംഘടിപ്പിക്കുന്ന നിയമ സെമിനാർ 2026 നവംബർ 15 നു ഞായറാഴ്ച ഉച്ചക്ക് 1 മണി മുതൽ ദുബായ് അബുഹൈൽ കെ. എം. സി. സി. ഹാളിൽ നടക്കും. മുസ്‌ലിം ലീഗ് രാജ്യ സഭാoഗവും സുപ്രീം കോടതി സീനിയർ അഭിഭാഷകനുമായ അഡ്വ. ഹാരിസ് ബീരാൻ എം. പി. സെമിനാർ ഉത്ഘാടനം ചെയ്യും.

കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ അനുമതിയോടെ ഒരുക്കുന്ന സെമിനാറിൽ യു. എ. ഇ. തൊഴിൽ, താമസ-കുടിയേറ്റം, കോടതി, പബ്ലിക് പ്രോസിക്യൂഷൻ, പോലീസ്, ഗതാഗതം, നഗര സഭ തുടങ്ങി വിവിധ സർക്കാർ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരും അഭിഭാഷകരും പങ്കെടുക്കും.

രാജ്യത്തെ തൊഴിൽ നിയമങ്ങളിൽ അടക്കം വിവിധ വകുപ്പുകളിൽ വന്ന മാറ്റങ്ങളെ കുറിച്ചും സിവിൽ-ക്രിമിനൽ നിയമ ഭേദഗതികളെ ക്കുറിച്ചു൦ വിഷയ അവതരണവും ചർച്ചയും നടക്കും. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും നിയമജ്ഞരുമായും മുഖാമുഖം സംഘടിപ്പിക്കും.

നിയമ സേവന മേഖലയിൽ മികവ് തെളിയിച്ച ദുബായിലെ പ്രമുഖരെ ചടങ്ങിൽ ആദരിക്കും.

- pma

വായിക്കുക: , , , , , , , , , ,

Comments Off on കെ. എം. സി. സി. നിയമ സെമിനാർ : നവംബർ 15 ന്

ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ

June 11th, 2026

anria-angamaly-nri-cap-for-donate-blood-donate-love-and-life-ePathram
അബുദാബി : അങ്കമാലിക്കാരുടെ പ്രവാസി കൂട്ടായ്മ ആൻറിയ യുടെ ആഭിമുഖ്യത്തിൽ അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് ഒരുക്കുന്നു.

2026 ജൂൺ 14 ഞായറാഴ്ച രാവിലെ 9 മണി മുതൽ 4 മണി വരെ ഖാലിദിയ മാളിനു സമീപത്തുള്ള അബുദാബി ബ്ലഡ് ബാങ്ക് ഹോസ്പിറ്റലിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിൽ പങ്കാളികളാവാൻ താല്പര്യമുള്ളവർ ക്യാമ്പ് കൺവീനർ ബോബി സണ്ണി യുമായി ബന്ധപ്പെടാം. ഫോൺ : 050 742 7665.

ആൻറിയ അബുദാബി അംഗങ്ങളെയും അഭ്യുദയ കാംക്ഷികളെയും ഉൾപ്പെടുത്തി തുടർച്ചയായ പതിനാലാം വർഷമാണ് ‘Donate Blood, Donate Love& Life’ എന്ന ആപ്തവാക്യം പിന്തുടർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഓരോ വർഷവും നൂറ്റമ്പതോളം രക്ത ദാതാക്കളാണ് ഈ കാരുണ്യ പ്രവൃത്തിയിൽ പങ്കാളികളാകുന്നത്.

- pma

വായിക്കുക: , , , , , ,

Comments Off on ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ

വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ

June 11th, 2026

dr-shamsheer-vayalil-burjeel-holdings-ePathram

ദുബായ് : എമിറേറ്റ്സ് റോഡിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹന അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ പുനരധിവാസ പാക്കേജുമായി ബുർജീൽ ഹോൾഡിംഗ്‌സ്.

ഇത്തരം ഒരു പദ്ധതിക്ക് തുടക്കമിട്ടത് പ്രവാസി മലയാളി സംരംഭകനും ജീവ കാരുണ്യ പ്രവർത്തകനും ബുർജീൽ ചെയർ മാനും സി. ഇ. ഒ. യുമായ ഡോ. ഷംഷീർ വയലിൽ.

അപകടത്തിൽപ്പെട്ട ഇന്ത്യൻ കുടുംബങ്ങൾക്ക് എല്ലാ സഹായങ്ങളും ഉറപ്പു വരുത്തുവാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണ് എന്ന് ഡോ. ഷംഷീർ വയലിൽ അറിയിച്ചു.

അപകടത്തിൽ ജീവൻ പൊലിഞ്ഞ 7 പേരുടെ കുടുംബ ങ്ങൾക്ക് 26 ലക്ഷം രൂപ വീതവും, രണ്ട് മലയാളികൾ ഉൾപ്പെടെ പരിക്കേറ്റ 9 പേരുടെ അടിയന്തര ചികിത്സാ-പുനരധിവാസ ആവശ്യങ്ങൾക്കായി 47 ലക്ഷം രൂപയും നൽകും.

ഇതിനു പുറമെ, അപകടത്തിൽ പെട്ടവരുടെ കുടുംബാംഗങ്ങളുടെ അടിയന്തര യാത്രാ-താമസ സൗകര്യങ്ങൾക്കായി 18 ലക്ഷം രൂപയും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 13 ലക്ഷം രൂപയും ബുർജീൽ ഹോൾഡിംഗ്‌സ് വകയിരുത്തിയിട്ടുണ്ട്.

കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ടവർക്ക് അടിയന്തര ആശ്വാസം നൽകുന്നതിനൊപ്പം അവരുടെ കുടുംബ ങ്ങളുടെ ഭാവി സുരക്ഷിതമാക്കുവാൻ കൂടി ലക്ഷ്യമിട്ടാണ് ഈ സമഗ്ര പാക്കേജ് രൂപ കൽപ്പന ചെയ്തിരിക്കുന്നത്.

ചെറിയ കുട്ടികളുള്ള കുടുംബങ്ങൾക്ക് അവരുടെ ദീർഘ കാല ആവശ്യങ്ങൾ കണക്കിലെടുത്ത് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട് എന്നും ഡോ. ഷംഷീർ വയലിൽ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ

മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്

May 6th, 2026

sheikh-mohamed-bin-zayed-al-nahyan-visit-burjeel-pavilion-ePathram
അബുദാബി : യു. എ. ഇ. യുടെ ആരോഗ്യ പരിരക്ഷാ രംഗത്ത് വൻ മുന്നേറ്റം ലക്ഷ്യമിടുന്ന ബുർജീൽ മെഡിക്കൽ സിറ്റി യുടെ രണ്ടാം ഘട്ട വികസന പദ്ധതികൾ യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് മുന്നിൽ വിശദീകരിച്ച് ബുർജീൽ ഹോൾഡിംഗ്‌സ് ചെയർമാനും സി. ഇ. ഒ. യുമായ ഡോ. ഷംഷീർ വയലിൽ.

അബുദാബി യിൽ നടന്ന ‘മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്-2026’ ഫോറത്തിന്റെ ഭാഗമായുള്ള ബുർജീൽ പവലിയൻ സന്ദർശിച്ച പ്രസിഡണ്ടിനെ ഡോ. ഷംഷീർ സ്വീകരിച്ചു. മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം എന്നീ രംഗങ്ങളിൽ വൻ നിക്ഷേപം ലക്ഷ്യമിടുന്ന വിപുലീകരണ പദ്ധതി ഡോ. ഷംഷീർ വിശദീകരിച്ചു.

president-sheikh-muhamed-bin-zayed-visit-burjeel-pavilion-during-make-it-in-the-emirates-2026-ePathram

 

ഹൃദ്യമായ കൂടിക്കാഴ്ച ; പഴയ ഓർമ്മകളിൽ പുതിയ വികസനം

ബുർജീൽ മെഡിക്കൽ സിറ്റിയുടെ വികസന രേഖ അവതരിപ്പിക്കുന്ന വേളയിൽ പഴയൊരു കൂടിക്കാഴ്ച യുടെ ഹൃദ്യമായ ഓർമ്മകൾ ഡോ. ഷംഷീർ പങ്കു വെച്ചു.

മെഡിക്കൽ സിറ്റി എന്ന ആശയത്തിന്റെ ആദ്യ ഘട്ട ത്തിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സന്ദർശിച്ച് പദ്ധതികൾ വിശദീകരിച്ചത് അദ്ദേഹം അനുസ്മരിച്ചു. അന്നു കണ്ടൊരു വലിയ സ്വപ്നത്തിന്റെ തുടർച്ചയാണ് വരാനിരിക്കുന്ന വിപുലീകരണം എന്നും അദ്ദേഹം പറഞ്ഞു.

3,87,000 ചതുരശ്ര മീറ്ററിലായി വ്യാപിച്ചു കിടക്കുന്ന പുതിയ വികസനത്തിലൂടെ അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയെ ലോകോത്തര ചികിത്സാ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.

ക്യാൻസർ ചികിത്സ, മെഡിക്കൽ ഗവേഷണം, വിദ്യാഭ്യാസം എന്നിവ ഏകോപിപ്പിച്ചു കൊണ്ടുള്ള അതി നൂതന സൗകര്യങ്ങളാണ് ബുർജീൽ മെഡിക്കൽ സിറ്റിയുടെ അടുത്ത ഘട്ടത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്.

സങ്കീർണ്ണമായ ചികിത്സാ സൗകര്യങ്ങൾക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ തന്നെ മികച്ച പരിചരണം സ്വദേശികൾക്കും പ്രവാസികൾക്കും ലഭ്യമാക്കും.

Face Book & Instagram

- pma

വായിക്കുക: , , , , , , , , , , ,

Comments Off on മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്

Page 1 of 3612345...102030...Last »

« Previous « വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
Next Page » റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha