അബുദാബി : മലയാളി സമാജത്തിൻ്റെ 2024 ലെ മെറിറ്റ് അവാർഡ് കെ. പി. സി. സി. വൈസ് പ്രസിഡണ്ടും മുൻ എം. എൽ. എ. യുമായ വി. ടി. ബലറാം വിതരണം ചെയ്തു. മലയാളി സമാജത്തിൽ വെച്ച് നടന്ന ചടങ്ങിൽ സമാജം പ്രസിഡണ്ട് സലിം ചിറക്കൽ അദ്ധ്യക്ഷത വഹിച്ചു.
വിവിധ സ്‌കൂളുകളിൽ നിന്നും 10 – 12 ക്ലാസ്സുകളിൽ മികച്ച വിജയം നേടിയ 44 വിദ്യാർത്ഥികൾ മെറിറ്റ് അവാർഡുകൾ സ്വീകരിച്ചു. ചടങ്ങിൽ വെച്ച് മലയാളം മിഷൻ്റെ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
സമാജം വൈസ് പ്രസിഡണ്ട് ടി. എം. നിസാർ, എ. എം. അൻസാർ, സുരേഷ് പയ്യന്നൂർ എന്നിവർ ആശംസകൾ നേർന്നു. സമാജം ജനറൽ സെക്രട്ടറി ടി. വി. സുരേഷ് കുമാർ സ്വാഗതവും ട്രഷറർ യാസിർ അറാഫത്ത് നന്ദിയും പറഞ്ഞു. സെക്രട്ടറി ഷാജഹാൻ ഹൈദർ അലി അതിഥികളെ പരിചയപ്പെടുത്തി. സമാജം ലേഡീസ് വിംഗ് കൺവീനർ ചിലു സൂസൺ മാത്യു അവതാരകയായിരുന്നു.
സമാജം ഭാരവാഹികളായ സാജൻ ശ്രീനിവാസൻ, ഷാജികുമാർ, സുധീഷ് കൊപ്പം, അഭിലാഷ്, ലാലി സാംസൺ, ശ്രീജ പ്രമോദ്, ഷീന ഫാത്തിമ, നമിത സുനിൽ എന്നിവർ നേതൃത്വം നൽകി. FB PAGE