അബുദാബി : ഹ്രസ്വ സന്ദർശനാർത്ഥം അബുദാബി യിൽ എത്തിയ പലോത്ത് പറമ്പ് മഹല്ല് സെക്രട്ടറി യു. വി. ആരിഫ്, പി. പി. ഫൈസൽ എന്നിവർക്ക് അബു ദാബി പലോത്ത് പറമ്പ് മഹല്ല് മുസാഅദ കമ്മിറ്റി സ്വീകരണം നൽകി. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിൽ സംഘടിപ്പിച്ച മുസാഅദ കമ്മിറ്റിയുടെ കൺവെൻഷനിൽ മുസാഅദ പ്രസിഡണ്ട് ഇബ്രാഹിം മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി നൗഷാദ് തൃപ്രങ്ങോട് സ്വാഗതം പറഞ്ഞു. പലോത്ത് പറമ്പ് മഹല്ല് കമ്മിറ്റി സെക്രട്ടറി യു. വി. ആരിഫ് യോഗം ഉദ്ഘാടനം ചെയ്തു.
പി. പി. ഫൈസൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. അടുത്തിടെ വിട പറഞ്ഞ അലിക്ക് വേണ്ടിയുള്ള പ്രാർത്ഥനക്ക് ഇബ്രാഹിം ഉസ്താദ് നേതൃത്വം നൽകി.
മുസാഅദ കമ്മിറ്റി വൈസ് പ്രസിഡണ്ട് ടി. അബ്ദു, നജീബ്, ട്രഷറർ ബഷീർ എന്നിവർ അതിഥികളെ പൊന്നാട അണിയിച്ചു. ഹുസൈൻ പുല്ലത്ത്, അഷ്റഫ് സി. വി. ബാബു എന്നിവർ ആശംസകൾ നേർന്നു.
ഫഹദ്, ഗഫൂർ വി. പി. ഹാഷിം, യു. വി റഷീദ് എന്നിവർ നേതൃത്വം നൽകി. ബഷീർ ടി. പി. നന്ദി പറഞ്ഞു.