
ന്യൂഡൽഹി : യുദ്ധ പശ്ചാത്തലത്തിൽ ഗള്‍ഫ് രാജ്യങ്ങളിലെ സി. ബി. എസ്. ഇ.-പത്താം ക്ലാസ്സ്, പ്ലസ് ടു പരീക്ഷകൾ മാറ്റി വെച്ചു. യു. എ. ഇ., സൗദി അറേബ്യ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഇറാൻ എന്നീ രാജ്യങ്ങളിലെ സി. ബി. എസ്. ഇ. അഫിലിയേറ്റഡ് സ്‌കൂളുകൾക്കാണ് ഈ അറിയിപ്പ് നൽകിയത്.
2026 മാർച്ച് 5, 6 തീയ്യതികളിൽ നടക്കേണ്ട പരീക്ഷ കളാണ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി മാറ്റി വെച്ചത്. കൂടുതൽ വിശദമായ വിവരങ്ങൾക്ക് സ്കൂളുകളുമായി ബന്ധപ്പെടുവാനും ഔദ്യോഗിക അറിയിപ്പുകൾക്ക് സി. ബി. എസ്. ഇ. യുടെ വെബ് സൈറ്റ് സന്ദർശിക്കുവാനും അധികൃതർ നിർദ്ദേശിച്ചു. Twitter, TAG : ePathram



























