ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി

March 25th, 2025

salam-pappinissery-meet-sheikh-hamad-bin-mohammed-al-sharqi-ruler-of-fujairah-ePathram

ഫുജൈറ: യു. എ. ഇ. സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി ഫുജൈറ രാജ കൊട്ടാരത്തിൽ ഒരുക്കിയ അത്താഴ വിരുന്നിലേക്ക് പ്രത്യേക ക്ഷണ പ്രകാരം മലയാളി വ്യവസായിയും യാബ് ലീഗൽ സർവ്വീസസ് സി. ഇ. ഒ. സലാം പാപ്പിനിശ്ശേരി പങ്കെടുത്തു റമദാൻ ആശംസകൾ നേർന്നു.

ഫുജൈറ കിരീട അവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, സ്വദേശി പൗര പ്രമുഖർ, വാണിജ്യ വ്യവസായ സംരംഭകർ അടക്കം നിരവധി പേർ സുഹൂർ വിരുന്നിൽ സംബന്ധിച്ചിരുന്നു.

- pma

വായിക്കുക: , , , , , ,

Comments Off on ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി

ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു

March 3rd, 2025

uae-oman-new-crossing-gate-opens-in-fujairah-musandam-border-ePathram

അബുദാബി : യു. എ. ഇ. യുടെ വടക്കൻ എമിറേറ്റ് ഫുജൈറയിലെ ദിബ്ബയില്‍ നിന്നും ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു. ഒമാൻ്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയായ മുസന്ദം എന്ന പ്രദേശത്തേക്കാണ് പുതിയ ബോര്‍ഡര്‍ ക്രോസിംഗ് വഴി രാജ്യത്തെ ബന്ധിപ്പിക്കുന്നത്. 2025 ഫെബ്രുവരി 26  മുതൽ പ്രവർത്തനം തുടങ്ങിയ ഒരു ദശ ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പുതിയ അതിര്‍ത്തി പോസ്റ്റില്‍ 19 കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കും.

uae-opens-new-border-in-dibba-crossing-to-oman-ePathram

ഇരു രാജ്യങ്ങളിലെയും പൗരന്മാർക്കും താമസ ക്കാർക്കും യാത്രാ സൗകര്യം സുഗമം ആക്കുന്നതിനും വിനോദ സഞ്ചാരികളെ ആകർഷിക്കുവാനും വ്യാപാര ബന്ധം കൂടുതൽ മെച്ചപ്പെടുത്തുവാനും ദിബ്ബ – മുസന്ദം അതിർത്തിയിലെ ഈ പുതിയ സൗകര്യം ഉപകാരപ്പെടും.

ബോര്‍ഡര്‍ ക്രോസിംഗ് വഴി യാത്ര ചെയ്യുമ്പോൾ ആവശ്യമായ എല്ലാ രേഖകളും കൈവശം കരുതണം എന്നും ഇരു രാജ്യങ്ങളിലെയും അധികൃതർ നിഷ്കർഷിച്ച  യാത്രാ നടപടി ക്രമങ്ങളും പാലിക്കുന്നു എന്നും ഉറപ്പു വരുത്തണം എന്നും ബന്ധപ്പെട്ടവർ ഓർമ്മിപ്പിച്ചു. Image Credit : W A M

- pma

വായിക്കുക: , , , ,

Comments Off on ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു

ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു

February 12th, 2025

panakkad-hyder-ali-shihab-thangal-ePathram
ഫുജൈറ : കോട്ടക്കൽ കേന്ദ്രമായി രൂപീകരിച്ച ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റ് യു. എ. ഇ. ചാപ്റ്റർ പ്രഥമ യോഗം ഫുജൈറയിൽ വെച്ച് ചേർന്നു. വേൾഡ് കെ. എം. സി. സി. ജനറൽ സെക്രട്ടറി ഡോ. പുത്തൂർ റഹ്‌മാൻ യോഗം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കോട്ടക്കൽ മുനിസിപ്പൽ പ്രസിഡണ്ട് കെ. കെ. നാസർ മുഖ്യഥിതി ആയിരുന്നു.

hyder-ali-shihab-thangal-foundation-for-social-empowerment-in-uae-ePathram

വിദ്യാഭ്യാസ സാമൂഹിക ഉന്നമനം, തൊഴിൽ, ആരോഗ്യ സംരക്ഷണം, സാമ്പത്തിക ശാക്തീകരണം, കായികം, സാമൂഹിക ക്ഷേമം, മനുഷ്യാവകാശങ്ങൾ, പരിസ്ഥിതി സംരക്ഷണം, കമ്മ്യൂണിറ്റി വികസനങ്ങൾ തുടങ്ങിയ പദ്ധതികളാണ് ‌ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർ മെന്റിന് (ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ.) കീഴിൽ തുടക്കം കുറിക്കുന്നത്.

uae-fsc-hyder-ali-shihab-thangal-foundation-for-social-empowerment-ePathram

യോഗത്തിൽ കെ. എം. സി. സി. നേതാക്കളായ ചെമ്മുക്കൻ യാഹു മോൻ ഹാജി, മുജീബ് കൂത്തുമാടൻ, ഷാഹിദ് ബിൻ മുഹമ്മദ്‌ ചെമ്മുക്കൻ, സബീൽ പരവക്കൽ, റാഷിദ്‌ കെ. കെ., മുസ്തഫ പുളിക്കൽ, ഷഫീർ വില്ലൂർ, ശിഹാബ് ആമ്പാറ, നിസാർ വില്ലൂർ എന്നിവർ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , , , ,

Comments Off on ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു

അല്‍ ബദര്‍ : പ്രവാചക സ്നേഹികള്‍ക്ക് പുരസ്കാരം

June 14th, 2022

calligraphy-prophet-muhammad-rasool-ePathram
ഫുജൈറ : പ്രവാചക സ്നേഹികള്‍ക്ക് ‘അല്‍ ബദര്‍’ എന്ന പേരില്‍ പത്ത് ലക്ഷം ദിര്‍ഹം മൂല്യമുള്ള അവാര്‍ഡ് പ്രഖ്യാപിച്ച് ഫുജൈറ കിരീട അവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖി. പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ആദരണീയമായ ജീവ ചരിത്രം, അതുമായി ബന്ധപ്പെട്ട ആധികാരിക സങ്കല്‍പങ്ങള്‍, പാഠങ്ങള്‍ എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുന്ന വ്യത്യസ്തമായ ആഗോള സംരംഭം ആയിട്ടാണ് ‘അല്‍ ബദര്‍’ എന്ന പേരിലുള്ള അവാര്‍ഡ് പ്രഖ്യാപിച്ചത്.

പ്രവാചകരുടെ ജീവചരിത്രം പഠിക്കുകയും അവിടുന്ന് കാണിച്ച മിതത്വത്തിന്‍റെയും സഹിഷ്ണുതയുടെയും സന്ദേശം ലോകത്തില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന തലമുറകളെ വളര്‍ത്തി എടുക്കുവാനായി ഫുജൈറ ഭരണാധികാരി, യു. എ. ഇ. സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ നിര്‍ദ്ദേശങ്ങളുടെ ചുവടു പിടിച്ചാണ് ഈ അവാര്‍ഡ്.

fujairah-crown-prince-invites-entries-to-al-bader-for-the-love-of-prophet-muhammed-award-ePathram

അല്‍ ബദറില്‍ പങ്കാളിയാകുവാന്‍ രജിസ്റ്റര്‍ ചെയ്യു വാനുള്ള അവസാന തിയ്യതി : 25 സെപ്റ്റംബര്‍ 2022.

വര്‍ഷം മുഴുവന്‍ നടക്കുന്ന നിരവധി പരിപാടികള്‍, പദ്ധതികള്‍ തുടങ്ങിയവക്കുള്ള ആഗോള വേദിയായി ‘അല്‍ ബദര്‍’ പ്രവര്‍ത്തിക്കും.

മുഹമ്മദ് നബി (സ) യെ സ്തുതിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സര്‍ഗാത്മക സാഹിത്യങ്ങള്‍, കലാ പ്രവര്‍ത്തനങ്ങള്‍, വിവിധ മേഖല കളില്‍ പ്രാദേശികവും അന്തര്‍ ദേശീയവുമായ പങ്കാളിത്തം ഉറപ്പാക്കുന്ന ഒരു ബിനാലെ അവാര്‍ഡ് ആയിരിക്കും അല്‍ ബദര്‍. കവിത, ചിത്രരചന, കാലിഗ്രാഫി, മള്‍ട്ടി മീഡിയ എന്നീ വിഭാഗ ങ്ങളിലാണ് അല്‍ ബദര്‍ അവാര്‍ഡ് നല്‍കുക. വിശദ വിവരങ്ങള്‍ക്ക് അല്‍ ബദര്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

- pma

വായിക്കുക: , , , , ,

Comments Off on അല്‍ ബദര്‍ : പ്രവാചക സ്നേഹികള്‍ക്ക് പുരസ്കാരം


« ലുലു ഇന്‍റർ നാഷണൽ എക്സ് ചേഞ്ച് ഷാര്‍ജ അൽ ദൈദിൽ പ്രവർത്തനം ആരംഭിച്ചു
സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്‍റ് : റിവിയേറ ടീം ചാമ്പ്യന്മാര്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha