മുംബൈ : പൗരത്വ വിഷയത്തില്‍ ആരും രാജ്യം വിടേണ്ടി വരികയില്ല എന്ന് മഹാ രാഷ്ട്ര മുഖ്യ മന്ത്രി ഉദ്ദവ് താക്കറെ. മുംബൈ പൊലീസ് ആസ്ഥാനത്ത് മുസ്ലിം സംഘടനാ നേതാക്കളു മായി നടന്ന കൂടി ക്കാഴ്ച യിലാണ് ഉദ്ദവ് താക്കറെ ഇക്കാര്യം പറഞ്ഞത്.
പൗരത്വ ബില്ലിന് എതിരെ കേരള സർക്കാർ ചെയ്തതു പോലെ മഹാരാഷ്ട്ര നിയമ സഭയും പ്രമേയം അവ തരി പ്പിച്ചു പാസ്സാക്കണം എന്ന് ആവശ്യപ്പട്ടു കൊണ്ട് റാസാ അക്കാഡമി ജനറൽ സെക്രട്ടറി സഈദ് നൂരി യുടെ നേതൃത്വ ത്തില്‍ മുസ്ലീം സംഘടനാ നേതാക്കള്‍ മുഖ്യ മന്ത്രിക്ക് നിവേദനം നൽകി. പൗരത്വ ബില്‍ വിഷയ ത്തി ലും ആശങ്ക വേണ്ട എന്നും അദ്ദേഹം നേതാക്കളോട് പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: citizenship-amendment-act-, maharashtra, ഇന്ത്യന്‍ രാഷ്ട്രീയം, നിയമം, മനുഷ്യാവകാശം, മുംബൈ, വിവാദം