മുംബൈ : പൗരത്വ നിയമത്തിന് എതിരെ സമരം നടത്തുവാന്‍ ബോംബെ ഹൈക്കോടതി അനുമതി നൽകി. സമാധാനപരമായി സമരം നടത്തുന്നവർ രാജ്യ ദ്രോഹി കളോ ദേശ വിരുദ്ധരോ അല്ല എന്നും ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ അനിശ്ചിത കാല ധർണ്ണ നടത്തുവാന്‍ പൊലീസും ജില്ലാ മജിസ്ട്രേട്ടും അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സമരക്കാര്‍ കോടതി യെ സമീപിക്കുക യായിരുന്നു.
പൗരത്വ നിയമ ത്തിന് എതിരെ ആയതു കൊണ്ടു മാത്രം സമര ത്തിന് അനുമതി നിഷേ ധിച്ചത് നിയമ വിരുദ്ധം എന്നും കോടതി നിരീക്ഷിച്ചു. ഭരണ ഘടനാ പ്രകാരമുള്ള നിയമ സംവി ധാന മാണ് രാജ്യത്ത് നില നിൽക്കു ന്നത്. അത് ഒരിക്കലും ഭൂരിപക്ഷ വിഭാഗ ത്തി ന്റെ നിയമം അല്ല.
പൗരത്വ നിയമം തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനു യോജ്യം അല്ലാ എന്നും അത് എതിർക്ക പ്പെടേണ്ടതു തന്നെ യാണ് എന്നും മുസ്‌ലിം വിഭാഗത്തിന്ന് തോന്നി എങ്കില്‍ അതു വിശ്വാസ ത്തിന്റെയും കാഴ്ചപ്പാടി ന്റെയും വിഷയം തന്നെയാണ്.
ഇത്തരം കേസുകളിൽ പ്രതിഷേധക്കാരെ വസ്തുത ബോധ്യപ്പെടുത്തുക എന്നത് സര്‍ക്കാറി ന്റെ ചുമതല ആണെന്നും കോടതി പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: citizenship-amendment-act-, കോടതി, നിയമം, പ്രതിഷേധം, മനുഷ്യാവകാശം, മുംബൈ, വിവാദം