ന്യൂഡല്‍ഹി : കേരളത്തിൽ നിന്ന് ‘ലവ് ജിഹാദ്’ കേസു കള്‍ അന്വേഷണ ഏജൻസികൾ റിപ്പോർട്ടു ചെയ്തിട്ടില്ല എന്ന് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ജി. കിഷൻ റെഡ്ഡി. ചാലക്കുടി എം. പി. യും കോണ്‍ ഗ്രസ്സ് നേതാവുമായ ബെന്നി ബെഹ്നാന്റെ ചോദ്യത്തിനു മറുപടി പറയുക യായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പു സഹ മന്ത്രി.
ഏതെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസികൾ രണ്ടു വർഷ ങ്ങൾക്ക് ഉള്ളിൽ ‘ലവ് ജിഹാദ്’ റിപ്പോർട്ടു ചെയ്തിട്ടുണ്ടോ എന്നായിരുന്നു ബെന്നി ബെഹ്നാന്‍ എം. പി. യുടെ ചോദ്യം.
ഇത്തരം കേസുകൾ റിപ്പോർട്ടു ചെയ്തിട്ടില്ല. എന്നാല്‍, കേരള ത്തിലെ രണ്ട് മിശ്ര വിവാഹ ക്കേസുകൾ എൻ. ഐ. എ. അന്വേഷി ച്ചിരുന്നു എന്നും മന്ത്രി മറുപടി പറഞ്ഞു.
ലൗ ജിഹാദ് എന്ന പദ ത്തിന് നിലവിൽ നിയമത്തില്‍ വ്യാഖ്യാനങ്ങള്‍ ഇല്ല. പൊതു ക്രമ സമാ ധാന പാലനം, ധാർമ്മികത, ആരോഗ്യം എന്നിവക്കു വിധേയ മായി മത വിശ്വാസം പുലർത്തുവാനും പ്രചരിപ്പി ക്കു വാനും ഇന്ത്യന്‍ ഭരണ ഘടന അനുസരിച്ച് സ്വാതന്ത്ര്യം ഉണ്ട് എന്നും ഇക്കാര്യം കേരള ഹൈക്കോടതി ഉൾപ്പെടെ വിവിധ കോടതി കൾ ശരി വെച്ചിട്ടുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
- സാക്ഷരതയില്‍ കേരളം മുന്നില്‍
- വിദ്യാഭ്യാസ ഗുണ നിലവാരം : കേരളം ഒന്നാമത്
- രാജ്യത്ത് ഏറ്റവും മികച്ച ഭരണം കേരളത്തിൽ
- സ്കൂള്‍ പരിസരങ്ങളില്‍ ജങ്ക് ഫുഡിന് നിരോധനം
- വിദ്യാർത്ഥികൾക്ക് സ്കൂളില്‍ മൊബൈൽ ഫോണ്‍ നിരോധനം
- ദേശീയ പാത : കേരളത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം അംഗീകരിച്ചു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരളം, കോടതി, നിയമം, പ്രതിഷേധം, മതം, മനുഷ്യാവകാശം, വിദ്യാഭ്യാസം, വിവാദം