ന്യൂഡല്‍ഹി : കേരളത്തിലെ ദേശീയ പാതാ വികസന ത്തിനു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.
ഭൂമിക്ക് നഷ്ടപരിഹാരം നല്‍കേണ്ടതായ തുക യുടെ 25 ശതമാനം കേരളം നല്‍കും. കേന്ദ്രവും കേരളവും തമ്മില്‍ ഇതു സംബന്ധിച്ച കരാറില്‍ ഈ മാസം തന്നെ ഒപ്പു വെക്കും.
ദേശീയ പാതാ വികസന വുമായി ബന്ധ പ്പെട്ട നടപടികള്‍ വൈകുന്നതില്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ അതൃപ്തി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പെട്ടെന്നു തന്നെ ഇക്കാര്യങ്ങളില്‍ തീരുമാനം എടുത്തത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരളം, ഗതാഗതം, സാങ്കേതികം, സാമൂഹികം