ചെന്നൈ : നിയമം ലംഘിച്ച് റെയില്‍വേ സ്‌റ്റേഷൻ, റെയിൽ പാളങ്ങൾ, ട്രെയിൻ എന്നിവിടങ്ങളിൽ വെച്ച് റീല്‍സ് ചിത്രീകരിക്കുന്നവര്‍ക്ക് പിഴ ശിക്ഷ ലഭിക്കും എന്ന് ദക്ഷിണ റെയില്‍വേയുടെ മുന്നറിയിപ്പ്.
അപകടകരമായ രീതിയിലുള്ള ചെയ്തികൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പുതിയ നടപടി. നിലവില്‍, റെയില്‍വേ സ്റ്റേഷനുകളില്‍ വെച്ച് ഫോട്ടോ എടുക്കുവാൻ മാത്രമേ അനുമതിയുള്ളൂ.
മൊബൈല്‍ ഫോണുകളില്‍ ഉള്‍പ്പെടെ വീഡിയോ ചിത്രീകരിക്കുവാൻ അനുമതിയില്ല.
നിയമ ലംഘകർക്ക് 1000 രൂപ പിഴ ഈടാക്കും എന്നാണു റെയില്‍വെ അറിയിക്കുന്നത്. പൊതു ജനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധി മുട്ടുണ്ടാകുന്ന നിലയില്‍ റീല്‍സ് ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ റെയില്‍വെ സുരക്ഷാ നിയമങ്ങള്‍ അനുസരിച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കും.
റെയില്‍വേ സ്‌റ്റേഷനുകളിലും തീവണ്ടികളിലും റീല്‍സ് ചിത്രീകരണം നിരീക്ഷിക്കാനും നടപടി എടുക്കുവാനുമായി റെയില്‍വേ അധികൃതര്‍, റെയില്‍വേ പോലീസ്, സെക്യൂരിറ്റി ഗാർഡ്‌സ് എന്നിവര്‍ക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ സി. സി. ടി. വി. ക്യാമറകൾ വഴിയുള്ള നിരീക്ഷണം ശക്തമാക്കുകയും ചെയ്യും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: railway, train, അപകടം, കുറ്റകൃത്യം, കേരളം, തമിഴ്നാട്, തീവണ്ടി, നിയമം, മുന്നറിയിപ്പ്, സാങ്കേതികം