ന്യൂഡല്‍ഹി : ദൃശ്യങ്ങൾക്കൊപ്പം ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ രാജ്യത്തെ സ്‌കൂളുകളിൽ സ്ഥാപിക്കണം എന്ന നിർദ്ദേശവുമായി സി. ബി. എസ്. ഇ. സ്‌കൂളിലും പരിസരങ്ങളിലും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദ്ദേശം.
സ്‌കൂളുകളുടെ ഇടനാഴികള്‍, ലോബികള്‍, ക്ലാസ്സ് മുറികൾ, ലാബുകള്‍, ലൈബ്രറികള്‍, കാന്റീന്‍, സ്റ്റോര്‍ മുറി, പടിക്കെട്ടുകള്‍, മൈതാനം, വഴികള്‍, സ്‌കൂളി നോട് ചേർന്ന പൊതു ഇടങ്ങളിലും ശബ്ദവും പകര്‍ത്തുന്ന ക്യാമറകൾ വെക്കണം.
ഇവ തത്സമയം നിരീക്ഷിക്കുവാനും റെക്കോർഡ് ചെയ്യുവാനും ഉള്ള സംവിധാനവും ഒരുക്കണം. സി. സി. ടി. വി. ക്യാമറകളിൽ പതിയുന്ന ദൃശ്യങ്ങളും ശബ്ദങ്ങളും കുറഞ്ഞത് രണ്ടാഴ്ച എങ്കിലും സൂക്ഷിച്ച് വെക്കണം. ആവശ്യം എങ്കിൽ പരിശോധിക്കാന്‍ വേണ്ടിയാണ് രണ്ടാഴ്ചത്തേക്കെങ്കിലും സൂക്ഷിക്കാന്‍ നിർദ്ദേശിച്ചിട്ടുള്ളത്. സ്‌കൂളുകളുടെ അഫിലിയേഷന്‍ തുടരാന്‍ ഇത് പാലിച്ചിരിക്കുകയും വേണം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: artificial-intelligence, cbse, കുട്ടികള്‍, കേരളം, നിയമം, മനുഷ്യാവകാശം, വിദ്യാഭ്യാസം, സാങ്കേതികം