പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു

November 21st, 2024

central-board-of-secondary-education-cbse-logo-ePathram
ന്യൂഡല്‍ഹി : സി. ബി. എസ്. ഇ. 10 – 12 ക്ലാസ്സുകളുടെ പൊതു പരീക്ഷകൾ 2025 ഫെബ്രുവരി 15 ന്  തുടങ്ങും.  പരീക്ഷാ ടൈം ടേബിള്‍ സി. ബി. എസ്. ഇ. വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്താം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷ 2025 ജനുവരി ഒന്നിനും പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 15 നും തുടക്കമാവും.

പത്താം ക്ലാസ്സ് പരീക്ഷ മാര്‍ച്ച് 18 നും പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ ഏപ്രില്‍ നാലിനും അവസാനിക്കും. CBSE

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സി. ബി. എസ്. ഇ. പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു

July 22nd, 2022

central-board-of-secondary-education-cbse-logo-ePathram
ന്യൂഡല്‍ഹി : 92.71 വിജയ ശതമാനവുമായി സി. ബി. എസ്. ഇ. പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം മേഖലക്കാണ് ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം. തൊട്ടു പുറകിലായി ബംഗളൂരു, ചെന്നൈ, ഡല്‍ഹി എന്നീ മേഖലകൾ. നോയിഡ മേഖലക്കാണ് ഏറ്റവും കുറഞ്ഞ വിജയ ശതമാനം.

ഇത്തവണ രണ്ട് ടേം ആയാണ് സി. ബി. എസ്. ഇ. പരീക്ഷ നടത്തിയത്. ഒന്നാം ടേം പരീക്ഷ നവംബർ – ഡിസംബർ മാസങ്ങളില്‍ ആയിരുന്നു. ഏപ്രിൽ 26 മുതൽ ജൂൺ 4 വരെ ആയിരുന്നു രണ്ടാം ടേം പരീക്ഷ നടത്തിയത്.

സി. ബി. എസ്. ഇ. വെബ്‌ സൈറ്റിലാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ 99.37 % ആയിരുന്നു വിജയം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷ : മാര്‍ക്ക് നല്‍കുവാന്‍ മാര്‍ഗ്ഗരേഖ  

May 2nd, 2021

cbse
ന്യൂഡല്‍ഹി : കൊവിഡ് വൈറസ് വ്യാപനം കാരണം റദ്ദ് ചെയ്തിരുന്ന പത്താം ക്ലാസ്സ് പരീക്ഷ കള്‍ക്ക് മാര്‍ക്ക് നല്കുവാന്‍ സ്കൂളു കള്‍ക്കുള്ള  മാര്‍ഗ്ഗരേഖ സി. ബി. എസ്. ഇ. പുറത്തിറക്കി.

ഓരോ വിഷയത്തിനും  നൂറില്‍ 20 ഇന്റേണല്‍ മാര്‍ക്ക് നല്‍കും. ബാക്കി 80 മാര്‍ക്ക്,  ഒരു വര്‍ഷ മായി നടത്തിയ വിവിധ പരീക്ഷകളെ വിലയിരുത്തി അതിന്റെ അടി സ്ഥാന ത്തില്‍ നല്‍കും. ജൂണ്‍ മാസം ഇരുപതോടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പത്താം ക്ലാസ്സ് പരീക്ഷ റദ്ദ് ചെയ്തു – പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ മാറ്റി വെച്ചു 

April 14th, 2021

central-board-of-secondary-education-cbse-logo-ePathram
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനം അധികരിച്ചതിനാല്‍ സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷ റദ്ദ് ചെയ്യുകയും പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ മാറ്റി വെക്കുകയും ചെയ്തു. 10, 12 ക്ലാസ്സു കളിലെ സി. ബി. എസ്. ഇ. ബോർഡ് പരീക്ഷ മേയ് 4 മുതൽ നടത്തു വാനാണ് തീരുമാനിച്ചിരുന്നത്.

പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെയുള്ള പഠന – പ്രകടന മികവിന്റെ അടിസ്ഥാന ത്തില്‍ മാർക്കു നൽകും.  ഇത് തൃപ്തികരമല്ല എങ്കില്‍ പിന്നീട് പരീക്ഷ എഴുതാം. കഴിഞ്ഞ വർഷവും സി. ബി. എസ്. ഇ. പത്താം ക്ലാസ്സുകാര്‍ക്ക്  ഇതേ രീതിയാണ് അവലംബിച്ചത്.

ജൂൺ ഒന്നു വരെയുള്ള കൊവിഡ് സാഹചര്യം വിലയിരുത്തി പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയുടെ കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂ.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു
ചാരക്കേസ് : ഗൂഢാലോചന നടത്തിയോ എന്ന് സി. ബി. ഐ. അന്വേഷിക്കണം »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine