എൻ. സി. പി. യെ പിളര്‍ത്തി അജിത് പവാർ എൻ. ഡി. എ. സർക്കാറിൽ ഉപ മുഖ്യമന്ത്രിയായി

July 2nd, 2023

ncp-flag-ajit-pawar-split-ncp-ePathram

മുംബൈ : അട്ടിമറിക്കു വേദിയായി വീണ്ടും മഹാ രാഷ്ട്ര രാഷ്ട്രീയം. മുതിര്‍ന്ന എന്‍. സി. പി. നേതാവ് അജിത് പവാര്‍ പാര്‍ട്ടിയെ പിളര്‍ത്തി, ബി. ജെ. പി. യും ശിവ സേനയും നേതൃത്വം നല്‍കുന്ന എന്‍. ഡി. എ. സര്‍ക്കാറില്‍ ഉപ മുഖ്യ മന്ത്രിയായി അജിത് പവാര്‍ സത്യ പ്രതിജ്ഞ ചെയ്തു.

നിലവില്‍ പ്രതിപക്ഷ നേതാവായിരുന്ന അജിത് പവാര്‍ തീർത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കത്തി ലൂടെയാണ് തന്നോടൊപ്പം നില്‍ക്കുന്ന 29 എം. എൽ. എ. മാരേയും കൂട്ടി രാജ് ഭവനില്‍ എത്തി സത്യ പ്രതിജ്ഞ ചെയ്തത്.

അജിതിന് പുറമെ എൻ. സി. പി. യിൽ നിന്ന് മറ്റ് എട്ട് പേർ കൂടി എന്‍. ഡി. എ. സര്‍ക്കാറില്‍ മന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്തു. എന്‍. സി. പി. ക്ക് 53 എം. എല്‍. എ. മാരുണ്ട് . ഇവരില്‍ ഭൂരി പക്ഷവും അജിതിനൊപ്പം പോയി എന്നാണ് റിപ്പോര്‍ട്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് പടര്‍ന്നത് ‘നമസ്തേ ട്രംപ്’ പരിപാടി യിൽ നിന്ന് : ആരോപണവു മായി ശിവ സേന നേതാവ്

June 1st, 2020

narendra-modi-namaste-trump-india-visit-2020-ePathram
മുംബൈ : മഹാരാഷ്ട്ര യില്‍ കൊവിഡ് വൈറസ് വ്യാപന ത്തിന് കാരണമായത് നരേന്ദ്ര മോഡി യുടെ ‘നമസ്‌തേ ട്രംപ്’ പരിപാടി എന്ന ആരോപണവുമായി ശിവ സേനാ നേതാവ് സഞ്ജയ് റാവുത്ത്.

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപി നോടൊപ്പം വന്ന ചില പ്രതിനിധി കള്‍ ഗുജറാത്തിലും പിന്നീട് മുംബൈ, ‍ഡൽഹി നഗര ങ്ങളിലും സന്ദര്‍ശിച്ചിരുന്നു. ഇത് വൈറസ് വ്യാപന ത്തിന് ആക്കം കൂട്ടി.

അഹമ്മദാബാദിലെ ‘നമസ്തേ ട്രംപ്’ പരിപാടി യിൽ പങ്കെടുത്തവർ പിന്നീട് മുംബൈ, ‍ഡൽഹി നഗരങ്ങൾ സന്ദർശിച്ചതു കൊണ്ടാണ് രണ്ടു നഗര ങ്ങളിലും രോഗം പടര്‍ന്നു പിടിച്ചത് എന്നും അദ്ദേഹം ആരോപിച്ചു.

കൊറോണക്ക് എതിരേ പോരാടുവാന്‍ പദ്ധതി ഒന്നും ഇല്ലാത്തതിനാല്‍ പകര്‍ച്ച വ്യാധി തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പോലും പരാജയപ്പെട്ടു.

കൃത്യമായ ആസൂത്രണ ങ്ങള്‍ ഇല്ലാതെയാണ് ലോക്ക് ഡൗണ്‍ നടപ്പാക്കിയത്. മുന്നൊരുക്ക ങ്ങള്‍ ഇല്ലാതെ നടത്തിയ ഈ പദ്ധതി പാളിയപ്പോള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ പിൻ വലിക്കുവാനുള്ള ചുമതല സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവച്ചിരിക്കുയാണ് എന്നും മുതിര്‍ന്ന നേതാവും രാജ്യസഭാ അംഗവു മായ സഞ്ജയ് റാവുത്ത് കുറ്റപ്പെടുത്തി.

ശിവസേന യുടെ മുഖ പത്രമായ സാമ്ന യിലെ പ്രതി വാര പംക്തിയി ലാണ് മോഡിയേയും കേന്ദ്ര സര്‍ക്കാറി നേയും രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പൗരത്വം ഇല്ലാതെ ആക്കുവാന്‍ ആർക്കും കഴിയില്ല : ഉദ്ധവ്​ താക്കറെ

January 23rd, 2020

shiv-sena-chief-uddhav-thackeray-ePathram
മുംബൈ : പൗരത്വ വിഷയത്തില്‍ ആരും രാജ്യം വിടേണ്ടി വരികയില്ല എന്ന് മഹാ രാഷ്ട്ര മുഖ്യ മന്ത്രി ഉദ്ദവ് താക്കറെ. മുംബൈ പൊലീസ് ആസ്ഥാനത്ത് മുസ്ലിം സംഘടനാ നേതാക്കളു മായി നടന്ന കൂടി ക്കാഴ്ച യിലാണ് ഉദ്ദവ് താക്കറെ ഇക്കാര്യം പറഞ്ഞത്.

പൗരത്വ ബില്ലിന് എതിരെ കേരള സർക്കാർ ചെയ്തതു പോലെ മഹാരാഷ്ട്ര നിയമ സഭയും പ്രമേയം അവ തരി പ്പിച്ചു പാസ്സാക്കണം എന്ന് ആവശ്യപ്പട്ടു കൊണ്ട് റാസാ അക്കാഡമി ജനറൽ സെക്രട്ടറി സഈദ് നൂരി യുടെ നേതൃത്വ ത്തില്‍ മുസ്ലീം സംഘടനാ നേതാക്കള്‍ മുഖ്യ മന്ത്രിക്ക് നിവേദനം നൽകി. പൗരത്വ ബില്‍ വിഷയ ത്തി ലും ആശങ്ക വേണ്ട എന്നും അദ്ദേഹം നേതാക്കളോട് പറഞ്ഞു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മഹാ രാഷ്ട്ര മുഖ്യ മന്ത്രി യായി ഉദ്ധവ് താക്കറെ

November 28th, 2019

shiv-sena-chief-uddhav-thackeray-ePathram
മുംബൈ : മഹാരാഷ്ട്ര യുടെ 18ാ മത് മുഖ്യമന്ത്രി യായി ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ അധികാരത്തി ലേക്ക്. ദീര്‍ഘ നാളത്തെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വിരാമം ഇട്ടു കൊണ്ടാണ് മഹാ വികാസ് അഗാഡി (ശിവസേന, എൻ. സി. പി, കോൺ ഗ്രസ്സ് സഖ്യം) മുഖ്യ മന്ത്രി ക്കസേര സ്വന്തമാക്കുന്നത്.

രാഷ്ട്രീയ അട്ടിമറിയിലൂടെ അധികാരം കൈയ്യാളിയ ദേവേന്ദ്ര ഫഡ്നാ വിസി‍ ന്റെ ബി. ജെ. പി. സർക്കാർ കഴിഞ്ഞ ദിവസം രാജി വെച്ചതോടെ യാണ് ചൊവ്വാഴ്ച രാത്രി ഉദ്ധവ് താക്കറെ യുടേ നേതൃത്വ ത്തില്‍ മഹാ വികാസ് അഗാഡി സർക്കാർ രൂപീകരണ വുമായി ഗവര്‍ണ്ണറെ കണ്ടത്.

എന്നാൽ ആറു മാസങ്ങള്‍ക്കുള്ളില്‍ ഉദ്ധവ് താക്കറെ എം. എൽ. എ. ആയോ നിയമ സഭ കൗൺസിൽ അംഗ മായോ തെരഞ്ഞെടുക്കപ്പെടണം.

മണ്ണിന്റെമക്കള്‍ വാദം ഉയര്‍ത്തി മഹാ രാഷ്ട്ര രാഷ്ട്രീയ ത്തില്‍ ഉയര്‍ന്നുവന്ന ശിവസേന, രണ്ടു പതിറ്റാണ്ടിനു ശേഷ മാണ് മുഖ്യ മന്ത്രിക്കസേര യിലേക്ക് വീണ്ടും എത്തുന്നത്. മനോഹർ ജോഷി (ശിവസേന, ബി. ജെ. പി. സഖ്യ സർ ക്കാര്‍), നാരായൺ റാണെ എന്നിവര്‍ ആയി രുന്നു മുമ്പ് ശിവസേന മുഖ്യമന്ത്രിമാര്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാഷ്ട്രപതി ഭരണം കുതിര ക്കച്ചവട ത്തിന് വഴി വെക്കും : ശിവസേന

November 13th, 2019

shiv-sena-chief-uddhav-thackeray-ePathram
മുംബൈ : രാഷ്ട്ര പതി ഭരണം കുതിരക്ക ച്ച വട ത്തിന് വഴി വെക്കും എന്ന് ശിവ സേന. പാർട്ടി മുഖ പത്രമായ സാമ്‌ന യുടെ മുഖ പ്രസംഗത്തില്‍ രൂക്ഷമായ ഭാഷ യിലാണ് രാഷ്ട്ര പതി ഭരണം പ്രഖ്യാപിച്ചതിനെ വിമർശി ച്ചിരി ക്കുന്നത്. ഗവര്‍ണ്ണറുടെ തീരുമാനം ഭരണ ഘടാനാ വിരുദ്ധവും നീതികരിക്കു വാന്‍ കഴിയാത്തതും ആണെന്ന് സാമ്‌ന യുടെ മുഖ പ്രസംഗ ത്തില്‍ പറയുന്നു.

കൂടിയാലോചനകള്‍ ഇല്ലാതെ വളരെ പെട്ടെന്നു തന്നെ മഹാരാഷ്ട്രയില്‍ രാഷ്ട്ര പതി ഭരണം ഏര്‍പ്പെടു ത്തിയ നടപടിക്ക് എതിരെ രാജ്യ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. മന്ത്രിസഭ രൂപീകരി ക്കുന്നതിന് രാഷ്ട്രീയ പാർട്ടി കളെയും സഖ്യ കക്ഷി കളേയും ഗവർണ്ണർ ക്ഷണിക്കു ന്നതിന് കൃത്യമായ ക്രമങ്ങളുണ്ട്.

എന്നാല്‍ മഹാരാഷ്ട്ര യില്‍ ഭരണ ഘടനാ കീഴ് വഴക്ക ങ്ങളും സുപ്രീം കോടതി മാർഗ്ഗ നിർ ദ്ദേശ ങ്ങളും പാലി ക്കാതെ, ചട്ട വിരുദ്ധ മായിട്ടാണ് രാഷ്ട്ര പതി ഭരണം പ്രഖ്യാപിച്ചത് എന്നും ജനാധി പത്യത്തെ കൊല ചെയ്യുക യായിരുന്നു എന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

1 of 212

« Previous « മഹാരാഷ്ട്ര യില്‍ രാഷ്ട്ര പതി ഭരണ ത്തിന് ഗവര്‍ണ്ണ റുടെ ശുപാര്‍ശ
Next Page » വിവരാവകാശ നിയമ ത്തിന്റെ പരിധി യില്‍ ചീഫ് ജസ്റ്റിസിന്റെ ഓഫീസും ഉള്‍പ്പെടും »



  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine