മുംബൈ : മഹാരാഷ്ട്ര യില്‍ കൊവിഡ് വൈറസ് വ്യാപന ത്തിന് കാരണമായത് നരേന്ദ്ര മോഡി യുടെ ‘നമസ്‌തേ ട്രംപ്’ പരിപാടി എന്ന ആരോപണവുമായി ശിവ സേനാ നേതാവ് സഞ്ജയ് റാവുത്ത്.
അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപി നോടൊപ്പം വന്ന ചില പ്രതിനിധി കള്‍ ഗുജറാത്തിലും പിന്നീട് മുംബൈ, ഡൽഹി നഗര ങ്ങളിലും സന്ദര്‍ശിച്ചിരുന്നു. ഇത് വൈറസ് വ്യാപന ത്തിന് ആക്കം കൂട്ടി.
അഹമ്മദാബാദിലെ ‘നമസ്തേ ട്രംപ്’ പരിപാടി യിൽ പങ്കെടുത്തവർ പിന്നീട് മുംബൈ, ഡൽഹി നഗരങ്ങൾ സന്ദർശിച്ചതു കൊണ്ടാണ് രണ്ടു നഗര ങ്ങളിലും രോഗം പടര്‍ന്നു പിടിച്ചത് എന്നും അദ്ദേഹം ആരോപിച്ചു.
കൊറോണക്ക് എതിരേ പോരാടുവാന്‍ പദ്ധതി ഒന്നും ഇല്ലാത്തതിനാല്‍ പകര്‍ച്ച വ്യാധി തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പോലും പരാജയപ്പെട്ടു.
കൃത്യമായ ആസൂത്രണ ങ്ങള്‍ ഇല്ലാതെയാണ് ലോക്ക് ഡൗണ്‍ നടപ്പാക്കിയത്. മുന്നൊരുക്ക ങ്ങള്‍ ഇല്ലാതെ നടത്തിയ ഈ പദ്ധതി പാളിയപ്പോള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ പിൻ വലിക്കുവാനുള്ള ചുമതല സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവച്ചിരിക്കുയാണ് എന്നും മുതിര്‍ന്ന നേതാവും രാജ്യസഭാ അംഗവു മായ സഞ്ജയ് റാവുത്ത് കുറ്റപ്പെടുത്തി.
ശിവസേന യുടെ മുഖ പത്രമായ സാമ്ന യിലെ പ്രതി വാര പംക്തിയി ലാണ് മോഡിയേയും കേന്ദ്ര സര്‍ക്കാറി നേയും രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, maharashtra, അമേരിക്ക, അഴിമതി, ആരോഗ്യം, ഇന്ത്യ, മുംബൈ