അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന ത്തിനു മുന്നോടി യായി അഹമ്മദാബാദിലെ ചേരി ഒഴിപ്പിക്കുന്നു.
നരേന്ദ്ര മോഡിയും ഡൊണാള്‍ഡ് ട്രംപും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുവാന്‍ പോകുന്ന മോട്ടേറ സ്‌റ്റേഡിയ ത്തിന്റെ സമീപം ചേരിയില്‍ താമസിക്കുന്നവര്‍ക്ക് ഏഴ് ദിവസത്തിനകം വീടു കള്‍ ഒഴിഞ്ഞു പോകുവാന്‍ അഹ മ്മദാ ബാദ് കോർപ്പറേഷൻ നോട്ടീസ് നൽകി.
നിര്‍മ്മാണ ത്തൊഴിലാളി കളായ അറുപത്തി അഞ്ചോളം കുടുംബ ങ്ങളാണ് ഈ ചേരി യിലെ താമസക്കാര്‍. ഇതില്‍ 45 കുടുംബ ങ്ങള്‍ ക്കാണ് ഒഴിയാന്‍ നോട്ടീസ് നല്‍കി യിരി ക്കുന്നത്.
ഫെബ്രുവരി 24, 25 തീയ്യതികളി ലാണ് ‘നമസ്തേ ട്രംപ്’ എന്ന പേരു നല്‍കിയിരിക്കുന്ന ഡൊണാള്‍ഡ് ട്രംപി ന്റെ ഇന്ത്യാ സന്ദര്‍ശനം. അമേരിക്കന്‍ പ്രസിഡണ്ടിന്റെ യാത്ര യില്‍ കാണാവുന്ന ചേരി പ്രദേശം മതില്‍ കെട്ടി മറക്കു വാന്‍ ശ്രമിച്ചത് വിവാദം ആയതിനു പിന്നാലെ യാണ് ഈ കുടിയൊഴിപ്പിക്കല്‍.
മതില്‍ നിർമ്മാണം താത്കാലികമായി നിർത്തി വെച്ചിരി ക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, അമേരിക്ക, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ഗുജറാത്ത്, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം