ന്യൂഡൽഹി : എ. ആർ. റഹ്മാന്‍റെ മകൾ ഖദീജ ബുർഖ ധരിച്ചു കാണു മ്പോള്‍ തനിക്ക് ശ്വാസം മുട്ടുന്നു എന്ന് വിവാദ എഴുത്തുകാരി തസ്ലീമ നസ്റിന്‍. പൊതു സ്ഥല ങ്ങളില്‍ ബുര്‍ഖ യി ലാണ് ഖദീജ എത്താറുള്ളത്. നിഖാബ് ധരിച്ച ഖദീജ യുടെ ഫോട്ടോ സഹിതം ആയി രുന്നു തസ്ലീമ യുടെ ട്വീറ്റ്.
തസ്ലീമ യുടെ ട്വിറ്റര്‍ പരാമര്‍ശത്തിന് എതിരെ കൃത്യ മായ മറുപടി ഇന്‍സ്റ്റാ ഗ്രാമി ലൂടെ പങ്കു വെച്ച് ഖദീജ യും രംഗത്ത് എത്തിയ തോടെ സംഭവം കൂടുതല്‍ ചര്‍ച്ചാ വിഷയ മായി മാറി.
തന്നെ കാണുമ്പോൾ തസ്ലീമ ക്ക് ശ്വാസം മുട്ടുന്നു എന്നതിൽ ദു:ഖമുണ്ട്. കുറച്ച് ശുദ്ധ വായു ശ്വസിക്കൂ എന്നാണ് ഖദീജ പ്രതികരിച്ചത്. എന്‍റെ ഫോട്ടോ വിലയിരുത്തു വാന്‍ വേണ്ടി നിങ്ങൾക്ക് ഞാന്‍ അയച്ചിട്ടില്ല എന്നും ഖദീജ പ്രതികരിച്ചു. ഒരു വർഷ ത്തിന് ശേഷ മാണ് വീണ്ടും ഈ വിഷയം ചർച്ച ചെയ്യുന്നത്. രാജ്യത്ത് നിരവധി കാര്യങ്ങൾ ഉണ്ടായിട്ടും ഒരു സ്ത്രീ യുടെ വസ്ത്ര ധാരണത്തെ കുറിച്ചാണോ ചർച്ച ചെയ്യാ നുള്ളത് എന്നും ഖദീജ ചോദിച്ചു. താൻ എന്തിന് വേണ്ടി നില കൊള്ളുന്നു എന്നതിൽ തനിക്ക് ശ്വാസം മുട്ടൽ അനുഭവ പ്പെടു ന്നില്ല. മറിച്ച് അഭിമാനമാണ്.
ശരിയായ ഫെമിനിസം എന്താണ് എന്നു ഗൂഗിള്‍ ചെയ്തു നോക്കുക. മാത്രമല്ല മറ്റുള്ള സ്ത്രീ കളെ താറടിച്ച് കാണി ക്കുന്നതോ അവരുടെ പിതാക്കന്മാരെ പ്രശ്ന ങ്ങളിലേക്ക് വലിച്ചിഴക്കു ന്നതോ അല്ല ഫെമിനിസം എന്നു മനസ്സി ലാക്കണം എന്നും ഖദീജ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, പ്രതിഷേധം, മതം, വിവാദം, സംഗീതം, സിനിമ, സ്ത്രീ