ന്യൂഡൽഹി : ഫൈസർ വികസിപ്പിച്ച കോവിഡ് വാക്സിൻ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് താപ നില യില്‍ സൂക്ഷിച്ചു വെക്കേണ്ടതിനാല്‍ ഇന്ത്യയില്‍ ഈ മരുന്നു വിതരണം ചെയ്യു ന്നതില്‍ പരിമിതികള്‍ ഉണ്ട് എന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ.
ഇന്ത്യയെ പ്പോലുള്ള വികസ്വര രാജ്യങ്ങളിൽ -70 ഡിഗ്രി സെല്‍ഷ്യസ് താപനില എന്നത് അത്ര പ്രായോഗികം അല്ല. ആദ്യഘട്ട വാക്‌സിനേഷന്‍ നല്‍കുന്നവര്‍ക്ക് നിശ്ചിത ഡോസ് വാക്സിന്‍ വിപണി യില്‍ ഇറക്കേണ്ടതുണ്ട്.
എന്നാല്‍ ഈ താപനിലയുള്ള കോൾഡ് സ്റ്റോറേജ് സംവിധാനം തയ്യാറാക്കുക എന്നത് വലിയ വെല്ലുവിളി യാണ്. പ്രത്യേകിച്ച് ഗ്രാമീണ മേഖല കളില്‍ ഈ താപ നില യിൽ വാക്സിൻ സൂക്ഷിക്കുക എന്നത് ശ്രമകരം തന്നെ.
ജര്‍മ്മന്‍ മരുന്നു കമ്പനിയായ ബയേൺ ടെക്കു മായി ചേര്‍ന്നാണ് ഫൈസര്‍ കൊവിഡ് വാക്‌സിന്‍ വികസി പ്പിക്കുന്നത്.
ഫൈസർ വികസിപ്പിച്ച വാക്‌സിന്‍ സാധാരണ രീതി യിലുള്ള കോൾഡ് സ്റ്റോറേജ് സംവി ധാനം ഉപയോഗിച്ച് അഞ്ച് ദിവസ ത്തേക്ക് മാത്രമേ സൂക്ഷി ക്കാനാകൂ എന്ന് ഫൈസര്‍ കമ്പനി തന്നെ അറിയിച്ചി ട്ടുണ്ട്. അതു കൊണ്ടാണ് അതി ശൈത്യ ശീതീകരണ സംവിധാനം വേണ്ടി വന്നിരി ക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: corona-virus, covid-19, അന്താരാഷ്ട്രം, അമേരിക്ക, ആരോഗ്യം, ഇന്ത്യ, തൊഴിലാളി, മനുഷ്യാവകാശം, വ്യവസായം, സാങ്കേതികം