ന്യൂഡൽഹി : ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ വിതരണം ചെയ്യുവാന്‍ അടിയന്തിര അനുമതി തേടി ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് ഫൈസര്‍ അധികൃതര്‍ അപേക്ഷ നല്‍കി. മരുന്ന് ഇറക്കുമതി ചെയ്യുവാനും വിതരണം ചെയ്യുവാനും അനുമതി ആവശ്യപ്പെട്ടു കൊണ്ടാണ് ഫൈസര്‍ അധികൃതര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
ഫൈസര്‍ കൊവിഡ് വാക്‌സിന്‍ 90 % ഫലപ്രദം എന്ന് നിര്‍മ്മതാക്കള്‍ അവകാശപ്പെട്ടിട്ടുണ്ട്. ജര്‍മ്മന്‍ മരുന്നു കമ്പനി ബയേൺ ടെക്കുമായി ചേര്‍ന്നാണ് ഫൈസര്‍ കൊവിഡ് വാക്‌സിന്‍ വികസി പ്പിച്ചിരിക്കുന്നത്.
സാധാരണ ഗതിയില്‍ ഇന്ത്യയിൽ പരീക്ഷണം നടത്തിയ വാക്സിനു കൾക്കു മാത്രമേ രാജ്യത്ത് അനുമതി നൽകു കയുള്ളൂ. ഫൈസർ വാക്സിൻ മൈനസ് 70 ഡിഗ്രി യിൽ സൂക്ഷിക്കണം എന്നുള്ള അധികൃതരുടെ നിര്‍ദ്ദേശം, ഇന്ത്യ പോലെയുള്ള രാജ്യങ്ങളില്‍ എത്രത്തോളം പ്രാവര്‍ ത്തിക മാവും എന്നുള്ള കാര്യ ത്തില്‍ ആശങ്ക ഉണ്ടെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ അഭിപ്രായ പ്പെടു ന്നത്.
നിലവില്‍ ആറു കമ്പനികളുടെ കൊവിഡ് വാക്സിനു കളുടെ പരീക്ഷണം ഇന്ത്യയില്‍ നടന്നു വരുന്നു എന്നാല്‍ ഫൈസര്‍ വാക്സിന്റെ പരീക്ഷണം ഇന്ത്യയില്‍ നടന്നിട്ടില്ല.
ഫൈസര്‍ വാക്സിൻ അടിയന്തിര ഉപയോഗ ത്തിന് ആദ്യം അനുമതി നൽകിയത് യു. കെ. ആയിരുന്നു. 2020 ഡിസംബര്‍ 8 ചൊവ്വാഴ്ച മുതൽ ബ്രിട്ടനില്‍ വാക്സിന്‍ വിതരണവും ഉപയോഗവും ആരംഭിക്കും. വാക്സിന്‍ ഉപയോഗത്തിന്ന് അനുമതി നല്‍കിയ രണ്ടാമതു രാജ്യം ബഹറൈന്‍.
ഉടന്‍ തന്നെ അമേരിക്ക യിലും ഫൈസര്‍ വാക്സിന്ന് അനുമതി നല്‍കും എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ രണ്ടു കമ്പനി കളുടെ കൊവിഡ് വാക്സിന്ന് അടിയന്തിര അനുമതി ലഭിക്കും എന്ന് പ്രതീക്ഷി ക്കുന്നതായി എയിംസ് ഡയറക്ടർ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, അന്താരാഷ്ട്രം, ആരോഗ്യം, ഇന്ത്യ, മനുഷ്യാവകാശം, വൈദ്യശാസ്ത്രം, വ്യവസായം, സാമ്പത്തികം