ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനം തടയുന്ന തിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയമ ങ്ങളില്‍ ഇളവു കള്‍ അനുവദിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ പ്രഖ്യാപിച്ചു. ഏപ്രിൽ 20 മുതൽ ഇളവു കൾ പ്രാബല്യത്തില്‍ വരും.
എന്നാല്‍ കൊവിഡ്-19 ഹോട്ട് സ്പോട്ട് ആയി തരം തിരിച്ച പ്രദേശ ങ്ങളിലെ ഇളവു കള്‍ സംബന്ധിച്ച കാര്യ ങ്ങള്‍ അതാതു സംസ്ഥാന ങ്ങള്‍ക്ക് തീരുമാനിക്കാം എന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
അവശ്യ വസ്തുക്കൾക്ക് നിലവിലുള്ള ഇളവുകൾ തുടരും. മെഡിക്കല്‍ ലാബുകള്‍ തുറന്നു പ്രവര്‍ത്തിക്കും. വ്യോമ -റെയിൽ -വാഹന പൊതു ഗതാഗത സംവിധാന ങ്ങള്‍ ലോക്ക് ഡൗണ്‍ പൂര്‍ത്തി യാവുന്ന മെയ് 3 വരെ ആരംഭിക്കുകയില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം.
ആരാധനാലയ ങ്ങളും വിദ്യാഭ്യാസ സ്ഥാപന ങ്ങളും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സ്ഥാപന ങ്ങളും വ്യാപാര സ്ഥാപന ങ്ങളും വ്യവസായ ശാലകളും അടഞ്ഞു തന്നെ കിടക്കും. മദ്യം, സിഗരറ്റ് എന്നിവ വില്പന പാടില്ല.
ബാറുകള്‍, മാളുകള്‍, തിയ്യേറ്ററുകള്‍ തുടങ്ങിയവ തുറക്കു വാന്‍ പാടില്ല. പൊതു സ്ഥല ങ്ങളിലും ജോലി സ്ഥല ങ്ങളിലും ഫേസ് മാസ്ക്കു കള്‍ നിര്‍ബ്ബന്ധം ആക്കി യിട്ടുണ്ട്. മരണം – വിവാഹ ചടങ്ങ് എന്നിവക്കും നിയ ന്ത്രണങ്ങള്‍ ഉണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: corona-virus, covid-19, ആരോഗ്യം, നിയമം, പ്രതിഷേധം, മനുഷ്യാവകാശം, രാജ്യരക്ഷ, വ്യവസായം, സാങ്കേതികം