ന്യൂഡൽഹി : മേയ് 1 മുതൽ തുടക്കമാവുന്ന മൂന്നാം ഘട്ട കൊവിഡ് വാക്സിനേഷനു വേണ്ടി പതിനെട്ടു വയസ്സു കഴിഞ്ഞവർക്ക് കോവിൻ പോർട്ടലിൽ റജിസ്റ്റര്‍ ചെയ്യാം. ഏപ്രില്‍ 24 മുതല്‍ വാക്സിനേഷനു വേണ്ടിയുള്ള രജിസ്ട്രേഷൻ തുടക്കമാവും. രജിസ്റ്റർ ചെയ്യുവാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ വേണം.
ഇതിനായി Co-WIN App ഡൗണ്‍ ലോഡ് ചെയ്ത് നിങ്ങളുടെ 10 അക്ക മൊബൈൽ ഫോണ്‍ നമ്പര്‍, ആധാർ കാര്‍ഡ് നമ്പര്‍ നൽകുക. തുടര്‍ന്ന് ഫോണില്‍ ലഭിക്കുന്ന ഒ. ടി. പി. നമ്പർ നല്‍കി രജിസ്ട്രേഷൻ പൂർത്തിയാക്കുക.
വാക്സിന്‍ എടുക്കുവാനുള്ള ദിവസവും സമയവും തെരഞ്ഞെടുക്കുക. വാക്സിനേഷനു ശേഷം ലഭിക്കുന്ന റഫറൻസ് ഐ. ഡി. വിവരങ്ങള്‍ ഉപയോഗിച്ച് നിങ്ങൾക്ക് വാക്സിൻ സർട്ടിഫിക്കറ്റ് നേടാം.
നിലവിൽ 45 വയസ്സു കഴിഞ്ഞ വര്‍ക്കും ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് പോരാളി കൾക്കും സൗജന്യ വാക്സിന്‍ നല്‍കി വരുന്നുണ്ട്.
മൂന്നാം ഘട്ട വാക്സിനേഷന്റെ ഭാഗമായിട്ടാണ് 18 വയസ്സു കഴിഞ്ഞ എല്ലാവർക്കും കുത്തി വെപ്പ് എടുക്കാം എന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പു വന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: corona-virus, covid-19, social-media, ആരോഗ്യം, ഇന്ത്യ, കേരളം, നിയമം, മനുഷ്യാവകാശം, സാങ്കേതികം