രാഷ്ട്രപതി ഭരണം കുതിര ക്കച്ചവട ത്തിന് വഴി വെക്കും : ശിവസേന

November 13th, 2019

shiv-sena-chief-uddhav-thackeray-ePathram
മുംബൈ : രാഷ്ട്ര പതി ഭരണം കുതിരക്ക ച്ച വട ത്തിന് വഴി വെക്കും എന്ന് ശിവ സേന. പാർട്ടി മുഖ പത്രമായ സാമ്‌ന യുടെ മുഖ പ്രസംഗത്തില്‍ രൂക്ഷമായ ഭാഷ യിലാണ് രാഷ്ട്ര പതി ഭരണം പ്രഖ്യാപിച്ചതിനെ വിമർശി ച്ചിരി ക്കുന്നത്. ഗവര്‍ണ്ണറുടെ തീരുമാനം ഭരണ ഘടാനാ വിരുദ്ധവും നീതികരിക്കു വാന്‍ കഴിയാത്തതും ആണെന്ന് സാമ്‌ന യുടെ മുഖ പ്രസംഗ ത്തില്‍ പറയുന്നു.

കൂടിയാലോചനകള്‍ ഇല്ലാതെ വളരെ പെട്ടെന്നു തന്നെ മഹാരാഷ്ട്രയില്‍ രാഷ്ട്ര പതി ഭരണം ഏര്‍പ്പെടു ത്തിയ നടപടിക്ക് എതിരെ രാജ്യ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. മന്ത്രിസഭ രൂപീകരി ക്കുന്നതിന് രാഷ്ട്രീയ പാർട്ടി കളെയും സഖ്യ കക്ഷി കളേയും ഗവർണ്ണർ ക്ഷണിക്കു ന്നതിന് കൃത്യമായ ക്രമങ്ങളുണ്ട്.

എന്നാല്‍ മഹാരാഷ്ട്ര യില്‍ ഭരണ ഘടനാ കീഴ് വഴക്ക ങ്ങളും സുപ്രീം കോടതി മാർഗ്ഗ നിർ ദ്ദേശ ങ്ങളും പാലി ക്കാതെ, ചട്ട വിരുദ്ധ മായിട്ടാണ് രാഷ്ട്ര പതി ഭരണം പ്രഖ്യാപിച്ചത് എന്നും ജനാധി പത്യത്തെ കൊല ചെയ്യുക യായിരുന്നു എന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മഹാരാഷ്ട്ര യില്‍ രാഷ്ട്ര പതി ഭരണ ത്തിന് ഗവര്‍ണ്ണ റുടെ ശുപാര്‍ശ

November 12th, 2019

seal-of-maharashtra-ePathram

മുംബൈ : മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണ ത്തിന് ഗവര്‍ണ്ണര്‍ ഭഗത് സിംഗ് കോഷിയാരി ശുപാര്‍ശ ചെയ്തു. ഈ വിവരം അറിയിച്ചു കൊണ്ടുള്ള പ്രസ്സ് റിലീസ്, ഗവര്‍ണ്ണറുടെ ഓഫീ സ് ട്വീറ്റ് ചെയ്യുകയായിരുന്നു.

നിയമ സഭാ തെരഞ്ഞെടുപ്പു ഫലം പുറത്തു വന്ന് മൂന്നാഴ്ചയോളം ആയിട്ടും സർക്കാർ രൂപീകരണം സംബന്ധിച്ച് രാഷ്ട്രീയ പ്രതിസന്ധി നില നില്‍ക്കുന്ന സാഹ ചര്യ ത്തി ലാണ് രാഷ്ട്ര പതി ഭരണ ത്തിനു ശുപാർശ ചെയ്തു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയ ത്തിന് ഗവർണ്ണർ റിപ്പോർട്ടു നൽകിയത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സര്‍ക്കാര്‍ രൂപീകരണം മഹാരാഷ്ട്ര യില്‍ ശിവസേന – ബി. ജെ. പി. തര്‍ക്കം രൂക്ഷം 

October 28th, 2019

logo-shiv-sena-ePathram
മുംബൈ : മഹാരാഷ്ട്ര യില്‍ എന്‍. ഡി. എ. ഘടക കക്ഷി കളായ ശിവ സേനയും ബി. ജെ. പി. യും തമ്മില്‍ അധി കാരം പങ്കു വെക്കുന്നതു മായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമാവുന്നു.

ലോക്സഭാ തെരഞ്ഞെടു പ്പിനു മുമ്പുണ്ടാക്കിയ 50 : 50 കരാര്‍ പ്രകാരം സര്‍ ക്കാര്‍ രൂപീ കരണ ത്തില്‍ മുഖ്യ മന്ത്രി സ്ഥാനം അടക്കം 50 ശതമാനം തങ്ങള്‍ക്ക് അവ കാശ പ്പെട്ട താണ് എന്നും അത് ബി. ജെ. പി. യില്‍ നിന്നും രേഖാമൂലം എഴുതി വാങ്ങണം എന്നും ശിവ സേന നേതാ ക്കള്‍ ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര നിയമ സഭ യിലെ ഏറ്റവും വലിയ ഒറ്റ ക്കക്ഷി യായ ബി. ജെ. പി. യുടെ നേതൃത്വ ത്തില്‍ ത്തന്നെ സര്‍ക്കാര്‍ രൂപീകരിക്കും എന്നും ബി. ജെ. പി. തന്നെ അടുത്ത അഞ്ചു വർഷ വും സംസ്ഥാനത്ത് ഭരണം നടത്തും എന്നും മുഖ്യ മന്ത്രി ദേവേന്ദ്ര ഫഡ്ന വിസ് പറഞ്ഞു.

മുഖ്യമന്ത്രി ക്കസേര രണ്ടര വര്‍ഷം ശിവ സേനക്കു വേണം എന്ന നില പാടില്‍ ഉറച്ച് നില്‍ക്കുക യാണ് ശിവസേന നേതാ ക്കള്‍. ഇരു പാര്‍ട്ടി കളുടേയും നേതാ ക്കളും ഗവര്‍ണ്ണറെ പ്രത്യേകം പ്രത്യേകം സന്ദര്‍ ശിക്കും എന്നും വാര്‍ത്ത യുണ്ട്.

അടുത്ത സർക്കാരിന്റെ ‘റിമോട്ട് കൺട്രോൾ’ തങ്ങളുടെ കൈയ്യില്‍ ആയി രിക്കും എന്ന് ശിവസേനാ നേതാവും പാർട്ടി യുടെ മുഖപത്ര മായ ‘സാമ്‌ന’യുടെ എഡിറ്ററു മായ സഞ്ജയ് റാവത്ത് തന്റെ പംക്തിയിൽ പരാമർ ശിച്ചത് ബി. ജെ. പി. നേതാക്കളെ ചൊടി പ്പിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

2 of 212

« Previous Page « യോനോ ആപ്പ് : സൗജന്യ മായി പണം പിന്‍ വലിക്കാം
Next » ഇന്ത്യ യിലും മുലപ്പാൽ ബാങ്കുകൾ സ്ഥാപിക്കും »



  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine