ന്യൂഡൽഹി : ദേശീയ പൗരത്വ രജിസ്റ്റർ (എൻ. ആർ. സി.) നടപ്പിലാക്കുവാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നടപടികൾ തുടങ്ങി. ഇതിനു മുന്നോടിയായി പൗരന്മാരുടെ ദേശീയ ഡാറ്റാ ബേസ് തയ്യാര്‍ ചെയ്യുവാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ എല്ലാ പൗരന്മാരുടെയും ജനന – മരണ രജിസ്റ്റർ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുവാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീക്കം തുടങ്ങി.
നിലവിൽ പ്രാദേശിക രജിസ്ട്രാർമാർ വഴി അതാതു സംസ്ഥാന സർക്കാറുകളാണ് ജനന – മരണ വിവര ങ്ങള്‍ രജിസ്റ്റർ ചെയ്തു സൂക്ഷിക്കുന്നത്. ദേശീയ ഡാറ്റാ ബേസ് തയ്യാറാക്കുന്നതിനുള്ള ക്യാബിനറ്റ് നോട്ടും മന്ത്രാലയം അവതരിപ്പിച്ച ബില്ലും പുറത്തു വന്നതോടെയാണ് ഈ പുതിയ നീക്കം അറിയുന്നത്.
ജനന – മരണ ഡാറ്റാ ബേസ്, വോട്ടർ പട്ടിക എന്നിവ ആധാർ കാർഡ്, റേഷൻ കാർഡ്, പാസ്സ് പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവയുമായി ബന്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നു. ഇതിനായി ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ ഭേദഗതി വരുത്തുക എന്ന ലക്ഷ്യത്തിലാണ് കാബിനറ്റ് നോട്ട് കൊണ്ടു വന്നത്.
ഏറെ വിവാദങ്ങൾക്കും രാജ്യത്ത് നിരവധി വലിയ പ്രക്ഷോഭങ്ങള്‍ക്കും കാരണമായിരുന്നു പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പിലാക്കുവാന്‍ ഉള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിനെതിരെ രാജ്യമൊട്ടുക്കും മാസങ്ങൾ നീണ്ട പ്രക്ഷോഭമാണ് നടന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഈ പ്രക്ഷോഭങ്ങൾ നിലച്ചു. ജനങ്ങള്‍ ഇതേക്കുറിച്ചു മറന്നു തുടങ്ങിയ സാഹചര്യത്തിലാണ് വീണ്ടും സി. എ. എ. (Citizenship Amendment Act -CAA) യും എൻ. ആർ. സി. (National Register of Citizens -NRC) യും നടപ്പിലാക്കുവാന്‍ ഉള്ള നീക്കങ്ങൾ കേന്ദ്രം വീണ്ടും ആരംഭിച്ചിരിക്കുന്നത്.
- പൗരത്വ ഭേദഗതി നിയമത്തിന്ന് എതിരെ ‘മനുഷ്യ മഹാ ശൃംഖല’ തീര്‍ത്തു
- ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് തീരുമാനിച്ചിട്ടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: citizenship-amendment-act-, നിയമം, മനുഷ്യാവകാശം, വിവാദം, സാങ്കേതികം