അഹമ്മദാബാദ് വിമാന അപകടം : ഡോ. ഷംഷീർ വയലിൽ ആദ്യ സഹായം എത്തിച്ചു

June 25th, 2025

air-india-accident-vps-group-dr-shamshir-vayalil-helps-medical-students-ePathram
അബുദാബി : ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ആകാശ ദുരന്തങ്ങളിൽ ഒന്നായ ഗുജറാത്തിലെ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടത്തിൽ ജീവൻ പൊലിഞ്ഞ മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും വി. പി. എസ്‌. സ്ഥാപകനും ചെയർ മാനുമായ ഡോ. ഷംഷീർ വയലിൽ ആറ് കോടി രൂപയുടെ സാമ്പത്തിക സഹായം കൈമാറി.

അഹമ്മദാബാദ് ബി. ജെ. മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ നടന്ന ലളിതമായ ചടങ്ങിൽ മെഡിക്കൽ കോളേജ് ഡീൻ ഡോ. മീനാക്ഷി പരീഖ്, ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് എസ്‌. ജോഷി, ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ ഭാര വാഹികൾ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സഹായം നൽകിയത്.

എയർ ഇന്ത്യ ദുരന്തം ആഘാതം ഏല്പിച്ചവർക്ക് ലഭിക്കുന്ന ആദ്യ സാമ്പത്തിക സഹായമാണ് ഡോ. ഷംഷീറിന്റേത്. ദുരന്തത്തിൽ ജീവൻ നഷ്ടപെട്ട നാല് യുവ മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.

മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നുള്ള ഒന്നാം വർഷ എം. ബി. ബി. എസ്. വിദ്യാർത്ഥിയായിരുന്ന ആര്യൻ രജ്പുത്, രാജസ്ഥാനിലെ ശ്രീഗംഗാ നഗറിൽ നിന്നുള്ള മാനവ് ഭാദു, ബാർമറിൽ നിന്നുള്ള ജയ പ്രകാശ് ചൗധരി, ഗുജറാത്തിലെ ഭാവ് നഗറിൽ നിന്നുള്ള രാകേഷ് ഗോബർ ഭായ് ദിയോറ എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായം ലഭിച്ചത്.

അപകടത്തിൽ ഉറ്റവരെ നഷ്ടമായ ഡോക്ടർമാർക്കും സഹായം നൽകി. മരിച്ച ഓരോ ബന്ധുവിനും 25 ലക്ഷം രൂപ വീതമാണ് നൽകിയത്.

പൊള്ളൽ, ഒടിവ്, ആന്തരിക ആഘാതം എന്നിവ മൂലം ആശുപത്രിയിൽ കഴിയേണ്ടി വന്ന 14 പേർക്ക് 3.5 ലക്ഷം രൂപയുടെ സഹായവും നൽകി.

ഡീനുമായുള്ള കൂടിയാലോചനക്ക് ശേഷം ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ നിർദ്ദേശിച്ചവർക്കാണ് സഹായം കൈമാറിയത്.

‘ഈ ദുരന്തത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ല. മെഡിക്കൽ സമൂഹം മുഴുവനായും നിങ്ങളോടൊപ്പമുണ്ട്’ കുടുംബ ങ്ങൾക്ക് കൈമാറിയ കത്തിൽ ഡോ. ഷംഷീർ ഉറപ്പ് നൽകി.

ഇത്തരം വേളകളിൽ വൈദ്യ സമൂഹം ഒറ്റക്കെട്ടായി നിൽക്കും എന്നതിന്റെ ഓർമ്മ പ്പെടുത്തലാണ് ഈ ഐക്യ ദാർഢ്യം എന്ന് ഡോ. മീനാക്ഷി പരീഖും ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷനും പറഞ്ഞു.

2025 ജൂൺ 12-നാണ് ബി.ജെ. മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ സമുച്ചയത്തിലേക്ക് എയർ ഇന്ത്യ ഫ്ലൈറ്റ് 171 ഇടിച്ചിറങ്ങിയത്.

ദുരന്തത്തിന് ശേഷം അടച്ച കോളേജിലെ അധ്യയന പ്രവർത്തനങ്ങൾ ആരംഭിച്ച ഉടനെ തന്നെ സഹായം നൽകണം എന്നുള്ള ഡോ. ഷംഷീറിന്റെ നിർദ്ദേശ പ്രകാരമാണ് വി. പി. എസ്. ഹെൽത്ത് സംഘം അഹമ്മദാബാദിൽ എത്തിയത്.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on അഹമ്മദാബാദ് വിമാന അപകടം : ഡോ. ഷംഷീർ വയലിൽ ആദ്യ സഹായം എത്തിച്ചു

പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി

May 23rd, 2025

abudhabi-kmcc-care-field-of-charity-ePathram
അബുദാബി : കെ. എം. സി. സി. കെയർ പദ്ധതിയിലെ അംഗം ആയിരുന്ന മാട്ടൂൽ സ്വദേശി നാട്ടിൽ വെച്ച് മരണപ്പെട്ടതിനെ തുടർന്ന് ആ കുടുംബത്തിന് നൽകാനുള്ള ആനുകൂല്യ തുകയായ 6 ലക്ഷം രൂപ യുടെ ചെക്ക് അബുദാബി കല്യാശ്ശേരി മണ്ഡലം വൈസ് പ്രസിഡണ്ട് സലാം അതിർത്തി മാട്ടൂൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് നസീർ ബി. മാട്ടൂലിന് കൈമാറി.

അബുദാബി സംസ്ഥാന കെ. എം. സി. സി. മുൻ സെക്രട്ടറി കെ. കെ. അഷ്‌റഫ്, പരിയാരം സി. എച്ച്. സെൻറർ അബുദാബി ചാപ്റ്റർ വൈസ് പ്രസിഡണ്ട് കെ. വി. മുഹമ്മദലി, കോഡിനേറ്റർ പി. സി. ഷാജഹാൻ, മുസ്ലിം ലീഗ് സെക്രട്ടറി കെ. പി. നാസർ എന്നിവർ സംബന്ധിച്ചു. KMCC CARE 

- pma

വായിക്കുക: , , , ,

Comments Off on പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി

നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി

April 29th, 2025

ogo-norka-roots-ePathram
തിരുവനന്തപുരം: നോർക്ക റൂട്ട്‌സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡ്, എൻ. ആർ. കെ. ഇൻഷ്വറൻസ് കാർഡ്, സ്റ്റുഡന്റ് ഐ. ഡി. കാർഡ് എന്നിവയുടെ അപകട മരണ ഇൻഷ്വറൻസ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി.

നിലവിൽ അപകട മരണ ഇൻഷ്വറൻസ് തുക നാലു ലക്ഷം രൂപയായിരുന്നു. പ്രവാസി രക്ഷാ പോളിസി യുടെ അപകട മരണ പരിരക്ഷ തുക നിലവിലെ രണ്ടു ലക്ഷം രൂപയിൽ നിന്നും മൂന്നു ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മലയാളി കൾക്കും ഇനി മുതൽ പ്രവാസി രക്ഷ പദ്ധതിയിൽ അംഗത്വം ലഭിക്കും.

മെഡിക്കൽ കോഴ്സുകളിലേക്ക് എൻ. ആർ. ഐ. സീറ്റിൽ പ്രവേശനത്തിന് അപേക്ഷിക്കുന്ന കുട്ടികൾക്ക് അവരുടെ സ്പോൺസറുടെ തിരിച്ചറിയൽ രേഖയായി നോർക്ക പ്രവാസി ഐ. ഡി. കാർഡ് സമർപ്പിക്കാം എന്നും നോർക്ക റൂട്ട്സ് അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി

അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും

April 28th, 2025

logo-uae-federal-tax-authority-vat-registration-ePathram

അബുദാബി : രാജ്യ വ്യാപകമായി ഇ-ഇൻവോയ്സിംഗ് സംവിധാനം 2026 മധ്യത്തോടെ നടപ്പാക്കും എന്ന് യു. എ. ഇ. ഫെഡറൽ ടാക്സ് അതോറിറ്റി.

ദേശീയ നികുതി നിയന്ത്രണങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പാക്കാൻ ഇ-ഇൻവോയ്സുകൾ സഹായിക്കും. മാത്രമല്ല ഇടപാടുകളുടെ ബില്ലിംഗ് ചെലവ് 66 ശതമാനം വരെ കുറക്കുവാനും ബില്ലിംഗ് പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കുകയും ചെയ്യും. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുക. e-Invoices 

- pma

വായിക്കുക: , ,

Comments Off on അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും

വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു

April 14th, 2025

indian-media-vps-health-home-for-pravasi-karuthal-bhavanam-ePathram

അബുദാബി : അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ചു നൽകുവാൻ ഒരുങ്ങി അബുദാബിയിലെ മാധ്യമ കൂട്ടയ്മയായ ഇന്ത്യൻ മീഡിയ അബുദാബി(ഇമ).

ഗൾഫിലെ പ്രമുഖ സംരംഭകനും വി. പി. എസ്. ഹെൽത്ത് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ നൽകുന്ന പിന്തുണയോടെ 15 ലക്ഷം ഇന്ത്യൻ രൂപ ചെലവിൽ വീട് ഒരുക്കുകയാണ്.

30 വർഷത്തിൽ അധികം പ്രവാസിയായി ജീവിച്ചിട്ടും സ്വന്തമായി ഒരു വീട് എന്ന സ്വപ്‍നം സഫലമാവാതെ പോയ നിർദ്ധനരായ പ്രവാസിക്ക് നാട്ടിൽ ഒരു വീട് നിർമ്മിച്ച് നൽകും എന്ന് ഇന്ത്യൻ മീഡിയ കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ ഇമയുടെ ‘കരുതൽ’ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിനായി അർഹരായ പ്രവാസിയെ കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് ഇമ പ്രവർത്തകർ

ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഇമ പ്രസിഡണ്ട് സമീർ കല്ലറ, ജനറൽ സെക്രട്ടറി റാഷിദ് പൂമാടം എന്നിവരുമായി ബന്ധപ്പെടാം.

ഫോൺ : (00971 55 801 8821)

- pma

വായിക്കുക: , , , , , ,

Comments Off on വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു

Page 1 of 12312345...102030...Last »

« Previous « രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
Next Page » ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha