ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്

September 28th, 2023

national-id-of-india-aadhaar-card-ePathram
ന്യൂഡല്‍ഹി : ഇന്ത്യയിലെ സാഹചര്യങ്ങളില്‍ ആധാര്‍ കാര്‍ഡ് സുരക്ഷിതമല്ല എന്നും സ്വകാര്യതയെ ബാധിക്കും എന്നും ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്. ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ ഐ. ഡി. പ്രോഗ്രാം ആയ ആധാറില്‍ നിന്ന് മിക്കപ്പോഴും ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭിക്കാതിരുന്ന സാഹചര്യം ഉണ്ട് എന്നും ബയോ മെട്രിക് സാങ്കേതിക സംവിധാനങ്ങളില്‍ ആധാറിന് വിശ്വാസ്യത ഇല്ല എന്നും മൂഡീസ് വിമര്‍ശിച്ചു.

വിരല്‍ അടയാളം, കണ്ണിന്‍റെ ഐറിസ് സ്കാനിംഗ്, മൊബൈല്‍ ഫോണ്‍ (ഒ. ടി. പി.) വഴി എന്നിങ്ങനെ യാണ് ആധാര്‍ വെരിഫിക്കേഷന്‍ നടക്കുന്നത്. ഇന്ത്യയിലെ മാറി മാറി വരുന്ന കലാവസ്ഥ ഇതിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും.

ആധികാരികതയുടെയും വിശ്വാസ്യത യുടെയും പ്രശ്‌നം നിലനില്‍ക്കുന്നു എന്ന വിമര്‍ശമാണ് മൂഡീസ് പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം ഉള്ളത്. ഇങ്ങനെ കേന്ദ്രീകൃത സ്വഭാവമുള്ള ഒരു ഐ. ഡി. മാത്രം ഉപയോഗിച്ച് നിരവധി ഡാറ്റാ ബേസുകളില്‍ ഇടപെടാന്‍ സാധിക്കുന്നത് വളരെ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും എന്ന വിമര്‍ശനവും മൂഡീസ് ഉയര്‍ത്തുന്നു.

എന്നാല്‍ ഇക്കാര്യങ്ങള്‍ ന്യായീകരിക്കുന്നതും വ്യക്തമാക്കുന്നതും ആയിട്ടുള്ള തെളിവുകളും ഗവഷേണ രേഖയും ഒന്നും തന്നെ മൂഡീസിന്‍റെ ഭാഗത്ത് ഇല്ല എന്ന എതിര്‍വാദം ഉന്നയിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ രംഗത്തു വന്നു. മറ്റെല്ലാ വെരിഫിക്കേഷന്‍ രീതികള്‍ക്കും മേലെയായി, സുരക്ഷ ഉറപ്പു വരുത്താന്‍ മൊബൈല്‍ ഒ. ടി. പി. സംവിധാനം ഉണ്ട് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ന്യായീകരണം.

ആധാറിന്‍റെ ഡാറ്റ മാനേജ്മന്‍റ് അപര്യാപ്തമാണ് എന്ന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഓഡിറ്റിംഗ് കേന്ദ്രമായ സി. എ. ജി. അഭിപ്രായപ്പെട്ട് ഒരു വര്‍ഷം ആവുമ്പോഴാണ് മൂഡീസ് ഈ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

- pma

വായിക്കുക: , , , , , , , , ,

Comments Off on ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്

വിഴിഞ്ഞം പോർട്ടിന്‍റെ ഔദ്യോഗിക പേര് പ്രഖ്യാപിച്ചു

September 21st, 2023

logo-vizhinjam-international-seaport-ePathram
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ത്തിന്‍റെ ഔദ്യോഗിക നാമകരണവും ലോഗോ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ‘വിഴിഞ്ഞം ഇന്‍റർ നാഷണൽ സീ പോർട്ട് തിരുവനന്തപുരം’ എന്നാണ് ഔദ്യോഗിക നാമം. തുറമുഖത്തിന്‍റെ ലോഗോയും ചടങ്ങിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മന്ത്രിമാരായ പി. രാജീവ്, അഹമ്മദ് ദേവർ കോവില്‍ എന്നിവര്‍ സംബന്ധിച്ചു.

അടുത്ത മാസം 4 ന് ആദ്യ കപ്പൽ വിഴിഞ്ഞത്ത് നങ്കൂരം ഇടും. തുറമുഖത്തിന് ആവശ്യമുള്ള വലിയ ക്രെയിനു കളും മറ്റു നിര്‍മ്മാണ സാമഗ്രികളും ആയി ചൈന യിലെ ഷാങ്ഹായി തുറമുഖത്തും നിന്ന് വരുന്ന കപ്പല്‍ ഒക്ടോബർ നാലിന് എത്തുമ്പോള്‍ കേന്ദ്ര തുറ മുഖ വകുപ്പു മന്ത്രിയുടെയും മുഖ്യ മന്ത്രിയുടേയും നേതൃത്വത്തിൽ സ്വീകരണം നല്‍കും.

കേരളത്തിന്‍റെ സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞം ഇന്‍റർ നാഷണൽ സീ പോർട്ട്. ഇത് യാഥാർത്ഥ്യം ആവുന്ന തോടെ രാജ്യത്തിന്‍റെ പുരോഗതിക്ക് അനന്ത സാദ്ധ്യതകൾ തുറക്കും  എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

- pma

വായിക്കുക: , , , , , , ,

Comments Off on വിഴിഞ്ഞം പോർട്ടിന്‍റെ ഔദ്യോഗിക പേര് പ്രഖ്യാപിച്ചു

കറൻസികൾ അംഗീകൃത മാർഗ്ഗങ്ങളിലൂടെ കൈമാറ്റം ചെയ്യണം

September 19th, 2023

logo-uae-public-prosecution-ePathram
അബുദാബി : അംഗീകൃത മാർഗ്ഗങ്ങളിലൂടെ മാത്രം കറൻസികൾ കൈമാറ്റം ചെയ്യണം എന്ന് യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷൻ. സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് വ്യാജ കറൻസികൾ നൽകി, യഥാർത്ഥ കറൻസി മൂല്യത്തിൽ നിന്ന് 50 ശതമാനം വരെ കിഴിവ് ലഭിക്കും എന്നു പ്രചരിപ്പിച്ച് കബളിപ്പിക്കുന്നവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫെഡറൽ ക്യാപിറ്റൽ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

അതിവേഗം സമ്പന്നരാകാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുന്ന ഇത്തരം പോസ്റ്റുകൾ വിശ്വസിക്കരുത് എന്നും യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷൻ പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു.

 

- pma

വായിക്കുക: , , , , , ,

Comments Off on കറൻസികൾ അംഗീകൃത മാർഗ്ഗങ്ങളിലൂടെ കൈമാറ്റം ചെയ്യണം

സാമൂഹ്യ പ്രവർത്തകർ കൈകോർത്തു : വഴിയോരത്തു കഴിഞ്ഞ മലയാളി നാട്ടിലേക്ക് തിരിച്ചു

September 11th, 2023

yab-leagal-salam-pappinissery-muhsin-chavakkad-ePathram
ഷാർജ : ജോലിയും വിസയും ഇല്ലാതെ വഴിയോരത്തു കഴിഞ്ഞിരുന്ന മുഹ്‌സിൻ എന്ന മലയാളിയെ സാമൂഹ്യ പ്രവർത്തകനായ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ ചേർന്ന് നാട്ടിലേക്ക് അയച്ചു. സന്ദർശക വിസയിൽ 2023 മാർച്ചിൽ ജോലി തേടി എത്തിയ തൃശൂർ ജില്ലയിലെ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി മുഹ്‌സിന്‍റെ ബാഗ് മോഷണം പോയതിനെ തുടർന്ന് പാസ്‌ പോർട്ടും മറ്റു രേഖകളും നഷ്ടപ്പെട്ടു. ഇതോടെ വിസ പുതുക്കുവാനോ ജോലിയിൽ കയറാനോ സാധിച്ചില്ല.

social-workers-hand-over-air-ticket-to-mohsin-chavakkad-ePathram

വാടക കൊടുക്കാൻ സാധിക്കാത്തതോടെ താമസ സ്ഥലത്ത് നിന്നും ഇറങ്ങേണ്ടി വരികയും നാലു മാസം ഷാർജയിലെ സൗദി മോസ്കിനു സമീപം പാർക്കിൽ കഴിയുകയായിരുന്ന മുഹ്‌സിന്‍റെ ജീവിതം അറിഞ്ഞ സാമൂഹ്യ പ്രവർത്തകർ, യാബ് ലീഗൽ സർവീസ് സി. ഇ. ഒ. സലാം പാപ്പിനിശ്ശേരിയുടെ ശ്രദ്ധയിൽ വിഷയം എത്തിക്കുകയും ചെയ്തു.

വിസ ഇല്ലാതെ രാജ്യത്ത് തുടർന്നതിനാൽ ഭീമമായ തുക പിഴ അടക്കേണ്ടിയിരുന്ന മുഹ്‌സിനെ നാട്ടിലേക്ക് തിരികെ അയക്കുവാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും എമിഗ്രേഷനിലും ബന്ധപ്പെട്ട് പിഴ തുക ഒഴിവാക്കി നൽകി ഔട്ട് പാസ് ലഭ്യമാക്കുകയും ടിക്കറ്റ് ഉൾപ്പടെയുള്ള സഹായങ്ങൾ സലാം പാപ്പിനിശ്ശേരിയുടെ ഭാഗത്തു നിന്നും നൽകി. തുടർന്ന് ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനത്തിൽ മുഹ്സിനെ നാട്ടിലേക്ക് പറഞ്ഞയച്ചു.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on സാമൂഹ്യ പ്രവർത്തകർ കൈകോർത്തു : വഴിയോരത്തു കഴിഞ്ഞ മലയാളി നാട്ടിലേക്ക് തിരിച്ചു

പാചക വാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചു

August 30th, 2023

lpg-gas-cylinder-epathram
ന്യൂഡല്‍ഹി : ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡി നല്‍കും എന്ന് കേന്ദ്രം. ഇതോടെ 1110 രൂപ വിലയുള്ള ഗ്യാസ് സിലിണ്ടറിന് വില 910 രൂപയായി കുറയും.

പ്രധാന മന്ത്രി ഉജ്ജ്വല യോജന (പി. എം. യു. വൈ.) പദ്ധതിയുടെ ഉപഭോക്താക്കൾക്ക് 400 രൂപയുടെ ഇളവ് ലഭിക്കും. ദാരിദ്ര്യരേഖക്കു താഴെയുള്ള കുടുംബ ങ്ങളിലെ സ്ത്രീകള്‍ക്ക് 50 ദശ ലക്ഷം ഗ്യാസ് കണക്ഷനുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2016 മെയ് മാസം മുതലാണ് പ്രധാന മന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രഖ്യാപിച്ചത്.

2024 ലെ ലോക് സഭാ തെരഞ്ഞെടുപ്പിനും ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന രാജസ്ഥാന്‍, ഛത്തീസ് ഗഢ്, മധ്യ പ്രദേശ്, തെലങ്കാന, മിസോറം എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പിനും മുന്നോടി ആയിട്ടാണ് പാചക വാതക വില കുറച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാറിന്‍റെ പ്രഖ്യാപനം എന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

- pma

വായിക്കുക: , , , , ,

Comments Off on പാചക വാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചു

Page 10 of 122« First...89101112...203040...Last »

« Previous Page« Previous « ചന്ദ്രനിലെ ചൂട് അളന്നു : റോവറില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തു വിട്ടു
Next »Next Page » വ്യാജ വെബ് സൈറ്റ് : ആരും വഞ്ചിക്കപ്പെടരുത് എന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha