അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം

October 8th, 2025

golden-jubilee-logo-mar-thoma-yuvajana-sakhyam-ePathram
അബുദാബി : മാർത്തോമ്മാ യുവ ജന സഖ്യം ഭാരത ത്തിനു പുറത്തുള്ള മികച്ച ശാഖയായി അബുദാബി മാർത്തോമ്മാ യുവജന സഖ്യം തുടർച്ചയായി പതിനാലാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.
2024-’25 വർഷത്തെ പ്രവർത്തനങ്ങൾക്ക് നല്‍കുന്ന അംഗീകാരമാണ് ഇത്.

abu-dhabi-marthoma-yuva-jana-sakhyam-award-2025-ePathram

മികച്ച ശാഖ പുരസ്കാരം അബുദാബി മാർത്തോമാ ഇടവക യുടെ 54-മത് ഇടവക ദിനാഘോഷത്തിൽ വെച്ച് റവ. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രാഗൻ മെത്രാപ്പോലീത്ത അബുദാബി യുവജന സഖ്യം ഭാരവാഹികൾക്ക് സമ്മാനിച്ചു.

മികച്ച ശാഖാ കിരീടം കൂടാതെ മാർത്തോമ്മാ സഭയുടെ പഠന പുസ്തക പരീക്ഷയിൽ രണ്ടാം റാങ്ക് യുവ ജന സഖ്യം അംഗം അലീന ജിനു നേടിയിരുന്നു. ഇതേ പരീക്ഷയിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിച്ചതിനും ഏറ്റവും കൂടുതൽ ആളുകൾ വിജയച്ചതിനുമുള്ള ട്രോഫിയും അബുദാബി മാർത്തോമാ യുവജനസഖ്യം കരസ്ഥമാക്കി.

പ്രസിഡണ്ട് റവ. ജിജോ സി. ഡാനിയേൽ, വൈസ് പ്രസിഡണ്ടുമാരായ റവ. ബിജോ എബ്രഹാം തോമസ്, റെജി ബേബി, സെക്രട്ടറി ദിപിൻ വി. പണിക്കർ, ജോയിന്റ് സെക്രട്ടറി റിയ എൽസ വർഗീസ്, ട്രസ്റ്റി ടിൻജോ തങ്കച്ചൻ, സാംസൺ മത്തായി എന്നിവരുടെ നേതൃത്വത്തിൽ 22 അംഗ കമ്മിറ്റി യാണ് 2024 -’25 വർഷത്തെ പ്രവർത്തനങ്ങൾക്കും വിവിധ പരിപാടികൾക്കും നേതൃത്വം നൽകിയത്.

- pma

വായിക്കുക: , , , , , ,

Comments Off on അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം

സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

January 15th, 2025

golden-jubilee-celebration-of-abudhabi-mar-thoma-sunday-school-ePathram
അബുദാബി : മാർത്തോമാ സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. മാർത്തോമാ സഭ യുടെ സഫ്രഗൻ മെത്രാപ്പോലീത്ത റവ. ഡോ. യുയാക്കീം മാർ കൂറിലോസ് സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ‘വചനത്തിൽ വേരൂന്നുക ക്രിസ്തുവിൽ പുഷ്പിക്കുക’ എന്ന പ്രമേയത്തെ മുൻ നിർത്തിയാണ് ആഘോഷങ്ങൾ.

അബുദാബി മാർത്തോമാ ഇടവക വികാരി റവ. ജിജോ സി. ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. ഇടവക സഹ വികാരി റവ. ബിജോ എബ്രഹാം തോമസ്, ഇടവക വൈസ് പ്രസിഡണ്ട് ജോസഫ് മാത്യു, ജനറൽ കൺവീനർ വർഗ്ഗീസ് മാത്യു എന്നിവർ പ്രസംഗിച്ചു. ഡോ. സിനി ഷാജി സ്വാഗതവും വചനാ ആൻ നന്ദിയും പ്രകാശിപ്പിച്ചു.

സുവർണ്ണ ജൂബിലി യുടെ ഭാഗമായി നടത്തപ്പെടുന്ന വിവിധ പദ്ധതികളുടെ വിശദാംശങ്ങളും പ്രഖ്യാപിച്ചു.

- pma

വായിക്കുക: , , ,

Comments Off on സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച

January 14th, 2025

alain-marthoma-church-harvest-fest-2025-ePathram

അൽ ഐൻ : മാർത്തോമാ ഇടവകയുടെ കൊയ്ത്തുത്സവവും സ്പിരിറ്റ് ഓഫ് ദ യൂണിയൻ ആചരണവും അൽ ഐൻ മസ്യാദിലെ  ദേവാലയ അങ്കണത്തിൽ 2025 ജനുവരി 18 ശനിയാഴ്ച നടക്കും. വൈകുന്നേരം അഞ്ചര മണി മുതലാണ് കൊയ്ത്തുത്സവം പരിപാടികൾ തുടക്കമാവുക.

കൊയ്ത്തുത്സവ ക്രമീകരണങ്ങളുടെ ഉദ്ഘാടനം ഡോ. മാത്യൂസ് മാർ സെറാഫീം എപ്പിസ്കോപ്പ നിർവ്വഹിച്ചു. യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ അടക്കമുള്ള ജന സമൂഹം എത്തിച്ചേരുന്ന കൊയ്ത്തുത്സവത്തിൽ സംഗീത സന്ധ്യയും ഇടവകാംഗ ങ്ങൾ അവതരിപ്പിക്കുന്ന കലാ പരിപാടികളും നാടൻ ഭക്ഷണ സാധനങ്ങൾ, തട്ടു കടകൾ, മെഡിക്കൽ ക്യാമ്പ്‌, കുട്ടികൾക്കായുള്ള ഗെയിംസ് എന്നിവയും മുഖ്യ ആകർഷകങ്ങളാണ്.

ഇടവക വികാരി റവ. അനീഷ് പി അലക്സ്, ‌ ജനറൽ കൺവീനർ ജിനു സ്കറിയ, വൈസ് പ്രസിഡന്‌റ് ബാബു ടി. ജോർജ്, സെക്രട്ടറി ബിജു ജോർജ്, ഫൈനാൻസ്‌ ട്രസ്റ്റി സാംസൺ കോശി, വിവിധ കമ്മിറ്റികളുടെ കൺവീനർമാരായ തോമസ് പി ഐപ്പ് (സ്പോൺസർ ഷിപ്പ്), ജിജു ഏബ്രഹാം ജോർജ്ജ്‌ (പ്രോഗ്രാം), അനീഷ് സംബാഷ് ജേക്കബ് (പബ്ളിസിറ്റി), സ്കറിയ ഏബ്രഹാം, റിനി സ്കറിയ, സിനു ജോയി, ബിനു സഖറിയ (ഫുഡ്), വൽസ സ്കറിയ (റിസപ്ഷൻ), തോമസ് ജേക്കബ് (വെന്യൂ), സന്തോഷ് മാമ്മൻ (ലൈറ്റ്സ് & സൗണ്ട്സ്), ക്രിസ്റ്റീന മാത്യൂ, ലിജു വർഗീസ് ഉമ്മൻ(ഗെയിംസ്), സൂസൻ ബാബു(മെഡിക്കൽ എയ്ഡ്), ഏബ്രഹാം മാമ്മൻ (ഫസ്റ്റ് ഫ്രൂട്ട്) എന്നിവരുടെ നേതൃത്വത്തിൽ കൊയ്‌ത്തുത്സവ ത്തിൻ്റെ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.

- pma

വായിക്കുക: , , , ,

Comments Off on മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച

നാട്ടു രുചികളും നാടോർമ്മകളും നിറച്ച് മാർത്തോമ്മാ ഇടവകയുടെ കൊയ്ത്തുത്സവം

November 30th, 2024

abudhabi-mar-thoma-church-harvest-fest-2024-opening-ePathram
അബുദാബി : നാടൻ ഭക്ഷ്യ വിഭവങ്ങൾ അടക്കം വ്യത്യസ്തമാർന്ന രുചികൾ പ്രവാസ ലോകത്തിനു പരിചയപ്പെടുത്തി നാട്ടുത്സവത്തിൻ്റെ പ്രതീതിയിൽ അബുദാബി മാർത്തോമ്മാ ഇടവക ഒരുക്കിയ കൊയ്ത്തുത്സവം പരിപാടികളുടെ വൈവിധ്യത്താലും നിറഞ്ഞ ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഇടവകയിലെ രണ്ടായിരത്തിലേറെ കുടുംബങ്ങൾ ചേർന്നൊരുക്കിയ വമ്പൻമേള അരങ്ങേറിയത് മുസ്സഫയിലെ മാർത്തോമ്മാ ദേവാലയ അങ്കണത്തിലാണ്.

രാവിലെ നടന്ന വിശുദ്ധ കുർബാന ശുശ്രൂഷയിൽ വിശ്വാസികൾ ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിച്ചു. ഈ വർഷത്തെ ചിന്താ വിഷയം ‘സുസ്ഥിര ജീവിതം ദൈവ സ്നേഹത്തിൽ’എന്നതായിരുന്നു.

വർണ്ണാഭമായ വിളംബര യാത്രയോടെയാണ് കൊയ്ത്തുത്സവത്തിനു തുടക്കം കുറിച്ചത്. കേരളത്തിലെ പഴയകാല നസ്രാണി വേഷ വിധാന ങ്ങളോടെ സീനിയർ സിറ്റിസൺ അംഗങ്ങളും ബൈബിളിലെയും ലോക ചരിത്രത്തിൽ ഇടം നേടിയ വ്യക്തികളെയും അവതരിപ്പിച്ച് സൺഡേ സ്കൂൾ വിദ്യാർത്ഥികളും ഘോഷ യാത്രയിൽ അണി നിരന്നിരുന്നു.

52 ഭക്ഷണ സ്റ്റാളുകളിലൂടെയുള്ള ഭക്ഷ്യമേള യായിരുന്നു മുഖ്യ ആകർഷണം. കേരള ത്തനിമ നിറഞ്ഞ ഭക്ഷണ വിഭവങ്ങളും വ്യത്യസ്ത വിഭവങ്ങൾ പാകം ചെയ്തു ചൂടോടെ വിളമ്പിയ ലൈവ് തട്ടുകടകളും വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകളും മേളയുടെ ഭാഗമായി.

പ്രശസ്ത പിന്നണി ഗായകൻ ഇമ്മാനുവേൽ ഹെൻട്രി, വിജയ് ടി. വി. സ്റ്റാർ സിംഗർ ഫെയിം അഫിനാ അരുൾ എന്നിവർ നയിച്ച ഗാന സന്ധ്യ, അറബിക്, ഫ്യൂഷൻ നൃത്തങ്ങൾ തുടങ്ങിയ പരിപാടികൾ ഉൾപ്പെടുന്ന സ്നേഹ താളം എന്ന പരിപാടിയും അരങ്ങേറി.

ഇടവക വികാരി റവ. ജിജോ സി. ഡാനിയേൽ, സഹ വികാരി റവ. ബിജോ എ. തോമസ്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ജോസഫ് മാത്യു, ഇടവക സെക്രട്ടറി ബിജോയ് സാം ടോം, ട്രസ്റ്റിമാരായ റോണി ജോൺ വർഗ്ഗീസ്, റോജി മാത്യു, ജോയിന്റ് ജനറൽ കൺവീനർ ബോബി ജേക്കബ്, പബ്ലിസിറ്റി കൺവീനർ നോബിൾ സാം സൈമൺ, അത്മായരായ ബിജു ഫിലിപ്പ്, രഞ്ജിത് ആർ, വിവിധ കമ്മിറ്റികളുടെ കൺവീനർമാർ എന്നിവർ നേതൃത്വം കൊടുത്തു.

Face Book Page

- pma

വായിക്കുക: , , , , ,

Comments Off on നാട്ടു രുചികളും നാടോർമ്മകളും നിറച്ച് മാർത്തോമ്മാ ഇടവകയുടെ കൊയ്ത്തുത്സവം

മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്

November 24th, 2024

marthoma-church-sneha-thaalam-harvest-fest-2024-ePathram

അബുദാബി : ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിക്കുന്ന പഴയ കാല കാർഷിക സംസ്കാരത്തിന്‍റെ ഓർമ്മയുണർത്തുന്ന കൊയ്ത്തുത്സവം നവംബർ 24 ഞായറാഴ്ച മുസ്സഫയിലെ മാർത്തോമ്മാ ദേവാലയ ത്തിൽ നടക്കും എന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

harvest-fest-2024-mar-thoma-church-press-meet-ePathram

രാവിലെ 9 :30 നു നടക്കുന്ന വിശുദ്ധ കുർബാന ശുശ്രൂഷ യിൽ വിശ്വാസികൾ ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിക്കും.

‘സുസ്ഥിര ജീവിതം ദൈവ സ്നേഹത്തിൽ’ എന്ന വിഷയത്തിലാണ് ഈ വർഷത്തെ കൊയ്ത്തുത്സവം അരങ്ങേറുക. വൈകുന്നേരം മൂന്നു മണിക്ക് ആരംഭിക്കുന്ന വർണ്ണാഭമായ വിളംബര യാത്ര യോടെ യാണ് കൊയ്ത്തുത്സവത്തിനു തുടക്കം കുറിക്കുക.

പ്രശസ്ത പിന്നണി ഗായകർ ഇമ്മാനുവേൽ ഹെന്റി, അഫിനാ അരുൺ എന്നിവർ നയിക്കുന്ന ഗാന സന്ധ്യ, അറബിക്, ഫ്യൂഷൻ നൃത്തങ്ങൾ തുടങ്ങിയവ  ഉൾപ്പെടുന്ന ‘സ്നേഹ താളം’ അരങ്ങേറും.

കേരളത്തനിമ നിറഞ്ഞ ഭക്ഷണ വിഭവങ്ങളും ലൈവ് തട്ടുകടകളും അടക്കം 52 ഭക്ഷണ സ്റ്റാളുകൾ ഒരുക്കി യുള്ള ഭക്ഷ്യ മേള യാണ് പ്രധാന ആകർഷണം.

ഇടവക വികാരി റവ. ജിജോ സി. ഡാനിയേൽ, സഹ വികാരി റവ. ബിജോ എ. തോമസ്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ജോസഫ് മാത്യു, ഇടവക സെക്രട്ടറി ബിജോയ് സാം ടോം, ട്രസ്റ്റിമാരായ റോണി ജോൺ വർഗ്ഗീസ്, റോജി മാത്യു, ജോയിന്റ് ജനറൽ കൺവീനർ ബോബി ജേക്കബ്, പബ്ലിസിറ്റി കൺവീനർ നോബിൾ സാം സൈമൺ, അത്മായരായ ബിജു ഫിലിപ്പ്, രഞ്ജിത് വിവിധ കമ്മിറ്റികളുടെ കൺവീനർമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. FaceBook 

- pma

വായിക്കുക: , , , , ,

Comments Off on മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്

Page 1 of 912345...Last »

« Previous « ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
Next Page » മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha