രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ

January 27th, 2026

five-day-work-in-a-week-bank-employees-ufbu-go-on-nation-wide-strike-ePathram

ന്യൂഡൽഹി : പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ അഞ്ചു ദിവസമായി നിജപ്പെടുത്തണം എന്ന ആവശ്യവുമായി ജനുവരി 27 ചൊവ്വാഴ്ച നടക്കുന്ന ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണി മുടക്കിൽ പൊതു മേഖലാ ബാങ്കു കളുടെ പ്രവർത്തനം തടസ്സപ്പെടും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയുടെ പ്രവർത്തനങ്ങളെ പണി മുടക്ക് ബാധിക്കും. ഒമ്പത് യൂണിയനുകളുടെ കൂട്ടായ്മ UFBU (യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

ലേബർ കമീഷണറുമായി ജനുവരി 23 ന് നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. 2026 ജനുവരി 24 മുതൽ 26 വരെയുള്ള (നാലാം ശനി, ഞായർ, റിപ്പബ്ലിക് ദിനം) അവധികൾക്ക് തുടർച്ചയായി നടത്തുന്ന ചൊവ്വാഴ്ചയിലെ പണിമുടക്ക് ബാങ്കിംഗ് സേവനങ്ങളെ കാര്യമായി ബാധിക്കും.

ജീവനക്കാരുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ ഉണ്ടായ കാല താമസമാണ് പണി മുടക്കിലേക്ക് എത്തിച്ചത് എന്നാണു റിപ്പോർട്ടുകൾ. Image Credit : P T I 

- pma

വായിക്കുക: , , , , , , ,

Comments Off on രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ

ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം

January 20th, 2026

live-in-relationships-cultural-shock-in-india-ePathram
ചെന്നൈ : ഇന്ത്യൻ സമൂഹത്തിൽ ലിവിംഗ്-ഇൻ റിലേഷൻ ഷിപ്പുകൾ വലിയ ‘സാംസ്കാരിക ആഘാതം’ എന്ന് മദ്രാസ് ഹൈക്കോടതി. എന്നാൽ ഇത്തരം ബന്ധങ്ങൾ ഇന്ന് എല്ലായിടത്തും വ്യാപകം ആണെന്നും കോടതി.

ആധുനികത യുടെ ഭാഗമായി യുവതലമുറ ഇതിനെ കാണുന്നു. എന്നാൽ വിവാഹത്തിനുള്ള നിയമ പരമായ സംരക്ഷണം ലിവിംഗ്-ഇൻ റിലേഷൻ ഷിപ്പുകൾക്ക് ഇല്ല എന്നത് ഏറെ വൈകിയാണ് പലരും തിരിച്ചറിയുന്നത് എന്ന് കോടതി നിരീക്ഷിച്ചു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിൽ പ്രതിയായ യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസ് എസ്. ശ്രീമതിയുടെ നിരീക്ഷണം.

ലിവിംഗ്-ഇൻ ബന്ധങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് നിയമ പരമായ സംരക്ഷണം ഉറപ്പാക്കാൻ അവർക്ക് ‘ഭാര്യ’ എന്ന പദവി നൽകണം എന്നും കോടതി നിർദ്ദേശിച്ചു.

ശാരീരിക ബന്ധത്തിന് ശേഷം പുരുഷന്മാർ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറുമ്പോൾ സാമൂഹികവും നിയമ പരവുമായ വെല്ലു വിളികൾ സ്ത്രീകൾ നേരിടുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി.

ലിവിംഗ്-ഇൻ റിലേഷൻ ഷിപ്പുകൾ വഷളാകുമ്പോൾ സ്ത്രീകളുടെ സ്വഭാവത്തെ പുരുഷന്മാർ ചോദ്യം ചെയ്യുന്നത് പതിവാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 69 പ്രകാരം വാഗ്ദാനം നൽകി വഞ്ചിക്കുന്നത് കുറ്റകരം ആണെന്നും കോടതി ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , , , , ,

Comments Off on ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം

മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു

January 16th, 2026

maría-corina-machado-nobel-winner-2025-ePathram
തനിക്കു ലഭിച്ച സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപിന് സമർപ്പിച്ച് വെനസ്വേല യിലെ തീവ്ര വലതു പക്ഷ നേതാവ് മരിയ കൊറീന മചാഡോ.

വെനസ്വേലൻ പ്രസിഡണ്ട് നിക്കോളാസ് മഡൂറോയെ അധിനിവേശത്തിലൂടെ ട്രംപ് ഭരണ കൂടം തടങ്കലിൽ ആക്കിയതിനു പിന്നാലെയായിരുന്നു മരിയ കൊറീന മചാഡോ വൈറ്റ് ഹൗസിൽ ട്രംപിനെ സന്ദർശിച്ചത്.

‘ഞങ്ങളുടെ സ്വാതന്ത്ര്യത്തോടുള്ള ട്രംപിന്റെ പ്രതിബദ്ധതക്ക് നൽകുന്ന അംഗീകാരമാണ് ഇത്’ എന്നാണു നൊബേൽ സമ്മാനം കൈമാറിയതിനെ കുറിച്ച് അവർ പറഞ്ഞത്. മച്ചാഡോയെ കാണാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയായി കരുതുന്നു എന്ന് ട്രംപ് പ്രതികരിച്ചു.

നൊബേൽ സമ്മാനം പങ്കു വെക്കുവാൻ മച്ചാഡോ ആഗ്രഹിക്കുന്നതായി ട്രംപ്‌ അവകാശപ്പെട്ടിരുന്നു. മച്ചാഡോ അങ്ങനെ ചെയ്‌താൽ അത്‌ വലിയ ബഹുമതി യാണ് എന്നും തനിക്ക്‌ അവാർഡ്‌ നൽകാത്ത നോർവേക്ക് അത്‌ നാണക്കേട് ആയിരിക്കും എന്നും പറഞ്ഞിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു

75 രാജ്യക്കാർക്ക് വിസാ വിലക്ക്

January 15th, 2026

Trump_epathram
അമേരിക്കയിലേക്ക് 75 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് കുടിയേറ്റ വിസ നിഷേധിച്ച് ഡൊണാൾഡ് ട്രംപ് ഭരണ കൂടം. രാജ്യത്തെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ ശക്തമാക്കിയതിന്റെ ഭാഗമായിട്ടാണ് ഈ നടപടി.

2026 ജനുവരി 21 മുതൽ ഇത് പ്രാബല്യത്തിൽ വരും. വിസ നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല.

ബ്രസീൽ, കൊളംബിയ, ഉറുഗ്വേ തുടങ്ങി ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, ബോസ്‌നിയ, അൽബേനിയ തുടങ്ങിയ ബാൾക്കൻ രാജ്യ ങ്ങൾ, റഷ്യ, കുവൈറ്റ്, യെമന്‍, ലെബനന്‍, ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍, ഈജിപ്ത്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാന്‍, കസാക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, ബംഗ്ലാദേശ്, ബര്‍മ്മ, ഭൂട്ടാന്‍, സിറിയ, ലിബിയ, അല്‍ബേനിയ, അള്‍ജീരിയ, ജോർജ്ജിയ, അസര്‍ ബൈജാന്‍, എത്യോപ്യ, എറിട്രിയ, ഉഗാണ്ട, കാമറൂണ്‍, ടാന്‍സാനിയ, കംബോഡിയ, സൊമാലിയ, സുഡാന്‍, ടുണീഷ്യ, തായ്‌ലന്‍ഡ്  തുടങ്ങിയവ യാണ് ലിസ്റ്റിലുള്ള രാജ്യങ്ങൾ.

അമേരിക്കയുടെ കുടിയേറ്റ സംവിധാനം ദുരുപയോഗം ചെയ്യുന്നവർ, അമേരിക്കയുടെ സമ്പത്ത് കവരുന്നവര്‍ എന്നിങ്ങനെയുള്ള അധിക്ഷേപ പരാമര്‍ശവുമായി 75 രാജ്യങ്ങളിലെ പൗരന്മാരുടെ വിസാ അപേക്ഷകള്‍ നിരസിക്കാന്‍ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌ മെന്റ് നിർദ്ദേശം നൽകി എന്ന് വാർത്താ ഏജൻസിയായ റോയിട്ടർ റിപ്പോർട്ട് ചെയ്തു.

- pma

വായിക്കുക: , , , , , , ,

Comments Off on 75 രാജ്യക്കാർക്ക് വിസാ വിലക്ക്

എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും

December 6th, 2025

logo-election-commission-of-india-ePathram

ന്യൂഡല്‍ഹി : കേരളത്തിലെ എസ്. ഐ. ആർ. എന്യുമറേഷന്‍ സമയ പരിധി നീട്ടി എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

2025 ഡിസംബര്‍ 18 വരെ എന്യുമറേഷന്‍ ഫോം സ്വീകരിക്കും. ഡിസംബര്‍ 21 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. 2026 ജനുവരി 22 വരെ ആക്ഷേപങ്ങള്‍ അറിയിക്കാം. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 21 ന് പ്രസിദ്ധീകരിക്കും.

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിന്റെ ആവശ്യം പരിഗണിച്ച്, എന്യുമറേഷന്‍ സ്വീകരിക്കുന്ന തീയ്യതി നീട്ടുന്ന കാര്യം അനുഭാവ പൂര്‍വ്വം പരിഗണിക്കുവാൻ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയിരുന്നു.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കർ, ചീഫ് സെക്രട്ടറി ഡോ. എ. ജയ തിലക് എന്നിവർ എസ്. ഐ. ആര്‍ നീട്ടുന്നത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തി ചർച്ചകൾ ഉണ്ടായിരുന്നു. എന്യുമറേഷന്‍ ഫോം സ്വീകരിക്കു വാനുള്ള തിയ്യതി ഒരാഴ്ച കൂടി നീട്ടണം എന്നുള്ള സര്‍ക്കാര്‍ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയായിരുന്നു.

- pma

വായിക്കുക: , , , , , , , , ,

Comments Off on എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും

Page 1 of 3312345...102030...Last »

« Previous « സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
Next Page » ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha