ബെംഗളുരു : കർണ്ണാടക ഹൈക്കോടതിയിലെ റിട്ടയേഡ് ജസ്റ്റിസ്. കെ. എസ്. പുട്ടസ്വാമി (98) അന്തരിച്ചു. സ്വകാര്യത മൗലികാവകാശം ആക്കുവാൻ നിയമ പോരാട്ടം നടത്തിയത് ഇദ്ദേഹമായിരുന്നു. ആധാറിൻ്റെ നിയമ സാധുത ചോദ്യം ചെയ്ത് പുട്ട സ്വാമി നല്‍കിയ ഹരജിയിലാണ് സ്വകാര്യത പൗരൻ്റെ മൗലികാവകാശം ആണെന്നുള്ള സുപ്രീം കോടതി യുടെ സുപ്രധാന വിധി ഉണ്ടായത്.
അഭിഭാഷകനായി 1952 ല്‍ എൻറോൾ ചെയ്ത കെ. എസ്. പുട്ട സ്വാമി 1977 ല്‍ കർണ്ണാടക ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. 1986 വരെ സേവ നം അനുഷ്ഠിച്ച അദ്ദേഹം വിരമിച്ച ശേഷം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ ബംഗളൂരു ബെഞ്ചിൽ വൈസ് ചെയര്‍ പേഴ്‌സൺ ആയിരുന്നു.
ആധാര്‍ പദ്ധതിയുടെ ഭരണ ഘടനാ സാധുത ചോദ്യം ചെയ്ത് 2012 ലാണ് പുട്ട സ്വാമി സുപ്രീം കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തത്. സ്വകാര്യതക്കുള്ള അവകാശം മൗലിക അവകാശം ആണെന്നു സുപ്രീം കോടതി വ്യക്തമാക്കി എങ്കിലും, പദ്ധതി റദ്ദാക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.