ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം

October 14th, 2024

media-personality-and-social-activist-gauri-lankesh-ePathram
ബെംഗളൂരു : സംഘപരിവാർ വിമര്‍ശകയായിരുന്ന, കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിൻ്റെ കൊലയാളികള്‍ ജയിലിൽ നിന്നും നിന്നും ജാമ്യത്തിൽ ഇറങ്ങിയപ്പോൾ ശ്രീരാമസേന സ്വീകരണം നൽകി.

മുഖ്യ പ്രതികളായ പരശുറാം വാഗ്മോര്‍, മനോഹര്‍ യാദവെ എന്നിവരെയാണ് ജന്മദേശമായ വിജയ പുരയില്‍ മാലയും കാവി ഷാളും അണിയിച്ച് ശ്രീരാമ സേനാ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. മുദ്രാവാക്യം മുഴക്കി സ്വീകരിച്ച പ്രതികളെ പ്രകടനമായി ശിവജി പ്രതിമയുടെ സമീപത്തേക്ക് കൊണ്ടു പോയി.

gauri-lankesh-murder-accused-get-grand-welcome-in-karnataka-ePathram

പ്രത്യേക കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ്, ആറു വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതികള്‍ കഴിഞ്ഞ ദിവസം ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. സംഘ പരിവാറിൻ്റെ കടുത്ത വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷിനെ അവരുടെ വീടിന് മുന്നിൽ വെച്ച് 2017 സെപ്റ്റംബര്‍ അഞ്ചിനാണ് വെടിവെച്ച് കൊലപ്പെടുത്തിയത്.

ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളുടെ വിചാരണ നടപടികൾക്ക് വേഗം കൂട്ടാൻ 2023 ഡിസംബറില്‍ കർണ്ണാടക മുഖ്യമന്ത്രി സിദ്ധ രാമയ്യയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രത്യേക കോടതി സ്ഥാപിച്ചത്.

കേസിലെ മറ്റു പ്രതികളായ അമോല്‍ കാലെ, രാജേഷ് ഡി ബംഗേര, വാസുദേവ് സൂര്യ വന്‍ഷി, ഋഷികേശ് ദേവഡേ കര്‍, ഗണേഷ് മിസ്‌കിന്‍, അമിത് രാമചന്ദ്ര ബഡ്ഡി എന്നിവര്‍ക്കും കോടതി ജാമ്യം നൽകിയിരുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം

പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം

October 1st, 2024

rbi-e-rupee-reserve-bank-of-india-digital-rupee-from-2022-december-1-ePathram
ന്യൂഡല്‍ഹി : കേരളത്തിനു പ്രളയ ധന സഹായമായി 145 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് ഇത്. 3000 കോടി രൂപയാണ് കേരളം സഹായമായി ആവശ്യപ്പെട്ടത്.

ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നുള്ള അധിക സഹായം അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്ര തീരുമാനം വന്നിട്ടില്ല. കേരളം ഉള്‍പ്പെടെയുള്ള 9 സംസ്ഥാനങ്ങളിലെ പ്രളയ സാഹചര്യം വിലയിരുത്തി കേന്ദ്ര സംഘത്തി റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുക അനുവദിക്കും എന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

ഗുജറാത്ത് (600 കോടി രൂപ), മണിപ്പുര്‍ (50 കോടി രൂപ), ത്രിപുര (25 കോടി രൂപ) എന്നീ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം

പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം

October 1st, 2024

rbi-e-rupee-reserve-bank-of-india-digital-rupee-from-2022-december-1-ePathram
ന്യൂഡല്‍ഹി : കേരളത്തിനു പ്രളയ ധന സഹായമായി 145 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് ഇത്. 3000 കോടി രൂപയാണ് കേരളം സഹായമായി ആവശ്യപ്പെട്ടത്.

ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നുള്ള അധിക സഹായം അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്ര തീരുമാനം വന്നിട്ടില്ല. കേരളം ഉള്‍പ്പെടെയുള്ള 9 സംസ്ഥാനങ്ങളിലെ പ്രളയ സാഹചര്യം വിലയിരുത്തി കേന്ദ്ര സംഘത്തി റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുക അനുവദിക്കും എന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

ഗുജറാത്ത് (600 കോടി രൂപ), മണിപ്പുര്‍ (50 കോടി രൂപ), ത്രിപുര (25 കോടി രൂപ) എന്നീ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം

പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു

October 1st, 2024

kerala-flood-2018-ePathram
ന്യൂഡല്‍ഹി : പ്രകൃതി ദുരന്തങ്ങളില്‍ കേരളം അടക്കം എട്ടു സംസ്ഥാനങ്ങളെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ ധന സഹായം പ്രഖ്യാപിച്ചു. ഗുജറാത്ത്, മണിപ്പൂര്‍ ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്കാണ് 675 കോടി രൂപയുടെ ധന സഹായം പ്രഖ്യാപിച്ചത്. എസ്. ഡി. ആര്‍. എഫില്‍ നിന്നുള്ള കേന്ദ്ര വിഹിതവും എന്‍. ഡി. ആര്‍. എഫില്‍. നിന്നുള്ള തുകയും ചേര്‍ന്നാണ് പണം അനുവദിച്ചത്.

കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, അസം, മിസോറാം, നാഗാലാന്‍ഡ്, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും അതിശക്ത മഴയും പ്രളയവും മണ്ണിടിച്ചിലും ബാധിച്ചിരുന്നു. ഗുജറാത്ത് : 600 കോടി, മണിപ്പൂർ : 50 കോടി, ത്രിപുര : 25 കോടി രൂപ എന്നിങ്ങനെയാണ് ധന സഹായം.

നാശ നഷ്ടങ്ങള്‍ തത്സമയം വിലയിരുത്താന്‍ ദുരന്ത ബാധിത സംസ്ഥാനങ്ങളിൽ എല്ലാം കേന്ദ്ര സംഘങ്ങളെ (ഐ. എം. സി. ടി.) നിയോഗിച്ചിട്ടുണ്ട്. ബാക്കിയുള്ള സംസ്ഥാന ങ്ങള്‍ക്കുള്ള അധിക ധനസഹായം ഐ. എം. സി. ടി. റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനു ശേഷം തീരുമാനിക്കും എന്നും കേന്ദ്രം അറിയിച്ചു.

പ്രളയം ബാധിച്ച സംസ്ഥാനങ്ങളെ സഹായിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വം എപ്പോഴും സന്നദ്ധമാണ് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു

വീണ്ടും നിപ്പാ മരണം : ജാഗ്രതാ നിർദ്ദേശം

July 21st, 2024

nipah-virus-ePathram
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം റിപ്പോർട്ട് ചെയ്തു. നിപ്പ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ വിദ്യാർത്ഥിയാണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണ കാരണം.

പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുള്ള കുട്ടിയുടെ സാംപിൾ വിദഗ്ധ പരിശോധനക്കു വേണ്ടി പൂനെയിലേക്ക് അയച്ചിരുന്നു. ഈ സാംപിൾ ഫലം പോസിറ്റീവ് ആയതോടെയാണ് ഇന്നലെ നിപ്പ സ്ഥിരീകരിച്ചത്. കഴിഞ്ഞ നാല് ദിവസമായി കുട്ടിയുടെ ആരോഗ്യനില ഗുരുതരമായിരുന്നു.

പാണ്ടിക്കാടാണ് രോഗത്തിന്റെ പ്രഭവ കേന്ദ്രം. മലപ്പുറം ജില്ലയിലെ ആനക്കയം, പാണ്ടിക്കാട് ഗ്രാമ പഞ്ചായത്തുകളില്‍ നിലവില്‍ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കൊടുത്തിട്ടുണ്ട്. എല്ലാവരും മാസ്ക് ധരിക്കണം എന്നും നിർദ്ദേശമുണ്ട്.

മലപ്പുറത്ത് നിപ്പാ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പര്‍ക്ക പ്പട്ടികയിലുള്ള രണ്ടു പേര്‍ക്ക് പനി ഉള്ള തായും 63 പേരെ ഹൈ റിസ്‌ക് പട്ടിക യില്‍ ഉള്‍പ്പെടുത്തിയതായും ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറത്ത് അവലോകന യോഗ ത്തിന് ശേഷ മായിരുന്നു മന്ത്രിയുടെ പ്രതികരണം.

നിപ്പാ ബാധിച്ച കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ പരമാവധി ശ്രമിച്ചു. ഓസ്‌ട്രേലിയയില്‍ നിന്ന് ആന്റി ബോഡി മരുന്നും പൂനെയില്‍ നിന്ന് പ്രതിരോധ വാക്‌സിനും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. ഇത് കൊടുക്കുന്നതിന് തൊട്ടു മുമ്പ് ഹൃദയാഘാതമുണ്ടായി. രക്ത സമ്മര്‍ദ്ദം താഴ്ന്നു. ഒപ്പം ആന്തരിക രക്തസ്രാവവും ഉണ്ടായി. തുടര്‍ന്ന് മരണം സംഭവിച്ചു.

പാണ്ടിക്കാട്, ആനക്കയം പ്രദേശത്തെ മുഴുവന്‍ വീടുകളിലും ആരോഗ്യ വകുപ്പ് സര്‍വ്വേ നടത്തും. ഐസൊലേഷനിലുള്ള കുടുംബങ്ങള്‍ക്ക് വളണ്ടിയര്‍മാര്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കും.

- pma

വായിക്കുക: , , , , , , ,

Comments Off on വീണ്ടും നിപ്പാ മരണം : ജാഗ്രതാ നിർദ്ദേശം

Page 1 of 2112345...1020...Last »

« Previous « വിമാന യാത്രാ നിരക്ക് വർദ്ധന : ഡൽഹി ഡയസ്പോറ സമ്മിറ്റ് പ്രചാരണ കൺവെൻഷൻ
Next Page » സന്ദര്‍ശക വിസക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha