സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം

September 10th, 2025

pseudovirion-detect-nipah-virus-ePathram
തിരുവനന്തപുരം : സംസ്ഥാനത്തെ നിപ വൈറസ് ബാധ കണ്ടെത്തുന്നതിനുള്ള സ്യൂഡോ വൈറസ് പരിശോധനാ സംവിധാനം തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (IAV) വികസിപ്പിച്ചു. നിപ സമ്പർക്ക പട്ടിക യിലുള്ളവർക്ക് രോഗ ലക്ഷണങ്ങൾ പ്രകടമാകാതെ അണു ബാധ ഉണ്ടോ എന്ന് അറിയാൻ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം. നിപ മാത്രമല്ല, ഡെങ്കിപ്പനിയുടെ നാല് വക ഭേദങ്ങൾ, റാബിസ് വൈറസ് എന്നിവയുടെയും സ്യൂഡോ വൈറസുകൾ IAV വികസിപ്പിച്ച് എടുത്തിട്ടുണ്ട്.

മനുഷ്യരിലും മൃഗങ്ങളിലും നിപ ബാധ കണ്ടെത്താൻ ഈ സംവിധാനം സഹായകമാകും. വവ്വാലുകളിൽ നിന്നും മൃഗങ്ങളിലേക്കും തുടർന്ന് മനുഷ്യരിലേക്കും രോഗം പകരുവാൻ ഉള്ള സാദ്ധ്യത അനുസരിച്ച് രോഗവാഹകരായ മൃഗങ്ങളെ കണ്ടെത്താൻ ഈ പരിശോധന പ്രയോജനപ്പെടും.

വവ്വാലുകളിൽ നിന്ന് പന്നികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും നിപ പകർന്ന സാഹചര്യം ഒഴിവാക്കാൻ സ്യൂഡോ വൈറസ് പരിശോധന സഹായിക്കും.

കേരളത്തിന്റെ ആരോഗ്യ രംഗത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്ന ഗവേഷണ-സാങ്കേതിക മുന്നേറ്റമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ ഈ നേട്ടം.

രോഗ നിർണ്ണയത്തിലെ കൃത്യതയും വേഗതയും വർദ്ധിപ്പിക്കുന്ന ഇത്തരം കണ്ടെത്തലുകൾ സംസ്ഥാനത്തെ പൊതു ജനാരോഗ്യ സുരക്ഷിതത്വം കൂടുതൽ ഉറപ്പാക്കുന്നു എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. PRD

- pma

വായിക്കുക: , , , , , ,

Comments Off on സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം

സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു

August 6th, 2025

kerala-govt-dismissed-doctors-medical-education-department-ePathram
തിരുവനന്തപുരം : മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടർമാരെ സർവ്വീസിൽ നിന്നും നീക്കം ചെയ്തു കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ്. അനധികൃതമായി സേവനങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നവരും പല തവണ അവസരം നൽകിയിട്ടും തിരികെ സർവ്വീസിൽ പ്രവേശിക്കാൻ താല്പര്യം ഇല്ലാത്ത ജീവനക്കാരെയാണ് നീക്കം ചെയ്തത്.

അനധികൃതമായി ജോലിക്ക് ഹാജരാകാത്തവരെ കണ്ടെത്തി റിപ്പോർട്ട് നൽകുന്നതിനും കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിനെ ത്തുടർന്നാണ് നടപടി. അധിക കാലം ജോലിയിൽ നിന്നും വിട്ടു നില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.

ഇത്തരം ജീവനക്കാരെ സർവ്വീസിൽ തുടരാൻ അനുവദിക്കുന്നതിലൂടെ സേവന തല്പരായ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കും. അതു കൊണ്ടാണ് കര്‍ശന നടപടി സ്വീകരിച്ചത് എന്നും ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി. PRD

- pma

വായിക്കുക: , , , , , , , ,

Comments Off on സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു

ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു

August 6th, 2025

medicine-medical-shop-ePathram

തിരുവനന്തപുരം : സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണ നിലവാര പരിശോധനയിൽ ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.

ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ളവർ അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണം എന്നും സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.

മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി വിവരങ്ങൾ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.    PRD

 

- pma

വായിക്കുക: , , , , ,

Comments Off on ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു

ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം

July 28th, 2025

kerala-government-hospital-e-health-registration-facilities-ePathramതിരുവനന്തപുരം : സംസ്ഥാനത്തെ 800 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ-ഹെൽത്ത് സംവിധാനം സജ്ജമായി എന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. ക്യൂ നിൽക്കാതെ തന്നെ ഓൺ ലൈനിൽ ഒ. പി. ടിക്കറ്റ് എടുക്കാൻ കഴിയുന്ന ഇ-ഹെൽത്ത് സംവിധാനം സംസ്ഥാനത്തെ മുഴുവൻ ആശുപത്രി കളിലും അധികം വൈകാതെ തന്നെ നടപ്പിലാക്കുക എന്നതാണ് ലക്‌ഷ്യം. ആരോഗ്യ രംഗത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യ വളരെ ഫലപ്രദമായി നടപ്പിലാക്കി വരികയാണ് എന്നും മന്ത്രി പറഞ്ഞു.

ഇ-ഹെൽത്ത് സേവനങ്ങൾ ലഭിക്കാൻ വ്യക്തികൾ തിരിച്ചറിയൽ നമ്പർ സൃഷ്ടിക്കണം. അതിനായി ഇ-ഹെൽത്ത് പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്പർ നൽകുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത ഫോൺ നമ്പരിൽ ലഭിക്കുന്ന ഒ. ടി. പി. നൽകുമ്പോൾ ഓൺ ലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ഇത് പോർട്ടൽ വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ആദ്യ തവണ ലോഗിൻ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള 16 അക്ക വ്യക്തി ഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ് വേർഡും മൊബൈലിൽ മെസേജായി ലഭിക്കും.

ഈ തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ആശുപത്രി കളിലേക്കുള്ള അപ്പോയിന്റ്മെന്റ് എടുക്കാൻ സാധിക്കും. PRD 

- pma

വായിക്കുക: , , , ,

Comments Off on ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം

എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌

June 26th, 2025

medicine-doxycycline-tablet-for-leptospirosis-ePathram
തിരുവനന്തപുരം : എലിപ്പനി ബാധിച്ചാല്‍ പെട്ടെന്ന് തീവ്രമാകും എന്നതിനാൽ കൂടുതൽ ജാഗ്രത വേണം എന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്‌.

ശുചീകരണ തൊഴിലാളികള്‍, തൊഴിലുറപ്പ് പ്രവർത്തകർ, ചെടികള്‍ നടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി നിരന്തരം മണ്ണുമായും മലിന ജലവുമായും ഇട പെടുന്നവര്‍ നിര്‍ബ്ബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ച് എലിപ്പനി പ്രതിരോധ ഗുളിക ഡോക്‌സി സൈക്ലിന്‍ കഴിക്കണം. ഈ മരുന്ന് എല്ലാ സർക്കാർ ആശുപത്രി കളിലും ലഭ്യമാണ്.

എലിപ്പനി ഒരു മാരക രോഗമാണ് എങ്കിലും കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം തടയാന്‍ സാധിക്കും. എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം എന്നിവ കലര്‍ന്ന വെള്ളവുമായോ മണ്ണുമായോ സമ്പര്‍ക്കം വഴിയാണ് എലിപ്പനി ഉണ്ടാകുന്നത്.

തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. മലിന ജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ രോഗത്തെ പ്രതിരോധിക്കുവാൻ സുരക്ഷാ ഉപാധി കളായ കയ്യുറ, മുട്ട് വരെയുള്ള കാലുറ, മാസ്‌ക് എന്നിവ ഉപയോഗിക്കുക.

കൈ കാലുകളില്‍ മുറിവുകൾ ഉണ്ടായാൽ മലിന ജലത്തിൽ ഇറങ്ങരുത്. കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.

കാലവർഷം ശക്തമാവുകയും മഴ തുടരുന്നതിനാലും പകര്‍ച്ച വ്യാധികള്‍ക്ക് എതിരെ കടുത്ത ജാഗ്രത വേണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കരുത്. കുഞ്ഞുങ്ങളെ മണ്ണിലും മലിന ജലത്തിലും കളിക്കുവാൻ വിടരുത്.

പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തല വേദന, പേശീ വേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കാല്‍ വണ്ണയിലുള്ള വേദന, നടു വേദന, കണ്ണിന് ചുവപ്പു നിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞ നിറം, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നിവയും രോഗ ലക്ഷണങ്ങളിൽ പെടുന്നു.

എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ആവശ്യമായ ചികിത്സ തേടുക.

- pma

വായിക്കുക: , , , , ,

Comments Off on എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌

Page 1 of 4312345...102030...Last »

« Previous « അഹമ്മദാബാദ് വിമാന അപകടം : ഡോ. ഷംഷീർ വയലിൽ ആദ്യ സഹായം എത്തിച്ചു
Next Page » ജസ്റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട് :
കേസുകളിൽ തുടർ നടപടി അവസാനിപ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha