
തൃശ്ശൂർ: 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിൽ തുടക്കമായി. 2026 ജനുവരി 14 മുതല്‍ 18 വരെ 25 വേദികളിലായി നടക്കുന്ന കലാമത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
മത നിരപേക്ഷതയും ജനാധിപത്യവും ജീവിത ത്തിലേക്ക് കൊണ്ടു വരുന്നത് കലയാണ്. അതിന് ഏറ്റവും സഹായക മായത് സ്‌കൂള്‍ കലോത്സവങ്ങള്‍ ആണെന്നും ചടങ്ങു ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കലയെ മതത്തിന്റെയും ജാതിയുടെയും കള്ളികളില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന പ്രവണതകളെ കലോത്സവം ശക്തമായി പ്രതിരോധിക്കുന്നു. നല്ല മനുഷ്യരാക്കുക എന്നതാണ് കലയുടെ ധർമ്മം. മനുഷ്യന് കിട്ടിയ അത്ഭുത കരമായ സിദ്ധിയാണ് കല. അത് പ്രകടിപ്പിക്കുന്നവരെയും ആസ്വദിക്കുന്നവരെയും ഒരേ പോലെ ആനന്ദിപ്പിക്കുന്നു.
ആനന്ദം സൃഷ്ടിക്കുകയാണ് കലാകാരന്മാര്‍ ചെയ്യുന്നത്. ചിത്രകാരന്‍ വരയും വർണ്ണങ്ങളും കൊണ്ട് ആനന്ദം സൃഷ്ടിക്കുന്നു. ഗായകര്‍ സ്വരം കൊണ്ടാണത് ചെയ്യുന്നത്. അഭിനേതാക്കള്‍ ശരീരം കൊണ്ടും ശബ്ദം കൊണ്ടും മുഖ ഭാവം കൊണ്ടും. ആത്യന്തികമായി ഇവരെല്ലാം ആനന്ദാനുഭവം സൃഷ്ടിക്കുക തന്നെയാണ് ചെയ്യുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
- Imag Credit : Facebook Page & Live
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: dance, ഉത്സവം, കലോൽസവം, കുട്ടികള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, വിദ്യാഭ്യാസം




























