യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു

November 25th, 2025

logo-united-child-protection-team-cpt-foundation-uae-ePathram
ഷാർജ : നമുക്കൊന്നിക്കാം: സുരക്ഷിത ബാല്യങ്ങൾക്ക് എന്ന മുദ്രാവാക്യം ഉയർത്തി ഇന്ത്യയിലും ജി. സി. സി. രാജ്യങ്ങളിലും പ്രവർത്തിച്ചു വരുന്ന ബാലാവകാശ എൻ. ജി. ഒ. യുടെ യു. എ. ഇ. ചാപ്റ്റർ യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ രൂപീകരിച്ചു.

ഷാർജയിൽ നടന്ന രൂപീകരണ യോഗത്തിൽ യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ ഗ്ലോബൽ ചെയർമാൻ മഹമൂദ് പറക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ കോഡിനേറ്റിങ് ഡയറക്ടർ ആർ. ശാന്തകുമാർ കർമ്മ പദ്ധതികൾ അവതരിപ്പിച്ചു.

ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ ചെയർമാൻ അഡ്വ. മുഹമ്മദ്‌ സാജിദ് ബാല നീതി നിയമത്തെ (ജുവനൈൽ ജസ്റ്റിസ് ആക്ട്) കുറിച്ച് പ്രഭാഷണം നടത്തി.

united-child-protection-team-cpt-foundation-launches-uae-chapter-committee-ePathram

ഭാരവാഹികളായി ഗഫൂർ പാലക്കാട് (ചെയർമാൻ), അനസ് കൊല്ലം (വൈസ് ചെയർമാൻ), ⁠സുജിത് ചന്ദ്രൻ (കൺവീനർ), നദീർ ഇബ്രാഹിം (ജോ: കൺവീനർ), മനോജ്‌ കാർത്ത്യാരത്ത് (ട്രഷറർ), അൽ നിഷാജ് ഷാഹുൽ, ഷിജി അന്ന ജോസഫ്, അബ്ദുൾ സമദ് മാട്ടൂൽ (കോഡിനേറ്റർമാർ) എന്നിവരെ തെരഞ്ഞെടുത്തു.

വിവിധ എമിറേറ്റ് പ്രതിനിധികളായി സൂഫി അനസ് (ദുബായ്), ⁠സൂര്യ സുരേന്ദ്ര (ഷാർജ), ജംഷീർ എടപ്പാൾ (അബുദാബി), നസീർ ഇബ്രാഹിം (അജ്‌മാൻ) എന്നിവ രെയും പ്രവർത്തക സമിതി അംഗങ്ങളായി അഷ്ഹർ എളേറ്റിൽ, മുഹമ്മദ്‌ ഷഹദ്,⁠ മെഹബൂബ് കുഞ്ഞാണ, നിഷാദ് ഷാർജ, നാസർ വരിക്കോളി, ഷബ്‌ന, ജിയ ഡാനി എന്നിവരെയും തെരഞ്ഞെടുത്തു.

ഷഫീൽ കണ്ണൂർ, മുസമ്മിൽ മാട്ടൂൽ, അഡ്വ. മുഹമ്മദ്‌ സാജിദ്, ഹാരിസ് കോസ്മോസ്, ബിജു തിക്കോടി എന്നിവരാണ് രക്ഷാധികാരികൾ.

യുണൈറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഫൗണ്ടേഷൻ  ഔദ്യോഗിക വെബ് സൈറ്റ് ഉദ്ഘാടനവും കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പരിപാടികളും ഡിസംബറിൽ സംഘടിപ്പിക്കും എന്നും ഭാരവാഹികൾ അറിയിച്ചു.

ഗ്ലോബൽ എക്സിക്യൂട്ടീവ് നാസർ ഒളകര സ്വാഗതവും മനോജ്‌ നന്ദിയും പറഞ്ഞു. CPT 

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു

മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്

November 25th, 2025

haseeena-chithari-metro-cup-season-2-trophy-launching-ePathram
ദുബായ് : ജീവ കാരുണ്യ പ്രവർത്തകനായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണാർത്ഥം കാസർഗോഡ് ഹസീന ചിത്താരി മിഡിലീസ്റ്റ് കമ്മിറ്റി ഒരുക്കുന്ന മെട്രോ കപ്പ് സീസൺ-2 ട്രോഫി & ഫിക്സ്ച്ചർ ട്രോഫി ലോഞ്ചിംഗ് ജുമൈറ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്നു. മെട്രോ ഗ്രൂപ്പ് എം. ഡി. മുജീബ്, ജെയ്‌സി കരീം ചിത്താരി, താജുദ്ധീൻ അക്കര, റാഷിദ് മട്ടമ്മൽ, അസ്ഹറുദ്ധീൻ ബൈത് അൽ അഫ്ര എന്നിവർ സംബന്ധിച്ചു.

ചെയർമാൻ ജലീൽ മെട്രോ അദ്ധ്യക്ഷത വഹിച്ചു. സേഫ് ലൈൻ അബൂബക്കർ ഉൽഘാടനം ചെയ്തു. ഫുട് ബോൾ താരം മുഹമ്മദ് റാഫി, ഇന്ത്യൻ മീഡിയ അബുദാബി (ഇമ) ജനറൽ സെക്രട്ടറി റാഷിദ് പൂമാടം, ആർ. ജെ. തൻവീർ, ബിജു തോംസൺ, സുധാകർ ഷെട്ടി, സലാം കന്യപ്പാടി, അമീർ അബൂബക്കർ, റഹീം ആർക്കോ, ചാക്കോ ഊളക്കാടൻ, ജാഫർ ഒറവങ്കര, ആദം അലി, അഫ്സൽ മട്ടമ്മൽ, ടി. ആർ. ഹനീഫ്, ഹാഫിസ് കരീംഷ, അബ്ദുല്ല ആറങ്ങാടി, സൈനുദ്ധീൻ ടി. പി. എന്നിവർ സംസാരിച്ചു.

2025 നവംബർ 29 ന് ശനിയാഴ്ച വൈകുന്നേരം ഏഴു മണി മുതൽ ദുബായ് ഖിസൈസ് ടാലന്റഡ് സ്പോർട്സ് അക്കാദമി യിലുള്ള മൊബാഷ് ഗ്രൗണ്ടിൽ വെച്ചാണ് മെട്രോ കപ്പ് സീസൺ-2 ഫുട് ബോൾ മത്സരങ്ങൾ അരങ്ങേറുക.

യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 ടീമുകൾക്ക് വേണ്ടി പ്രമുഖരായ കളിക്കാർ ജേഴ്‌സി അണിയും. ഇതിനോട് അനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികളോടെ കുടുംബസംഗമവും സംഘടിപ്പിക്കും. കാസർഗോഡ് ജില്ലയിലെ സാമൂഹ്യ സാംസ്‌കാരിക ജീവ കാരുണ്യ സംഘടനയാണ് ഹസീന ക്ലബ് ചിത്താരി.

മെട്രോ കപ്പ് സീസൺ ഒന്ന് അവതരിപ്പിച്ചതിൽ നിന്നും സ്വരൂപിച്ച തുകക്ക് നിർദ്ധനരായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ച് നൽകിയിരുന്നു. ഈ വർഷം രണ്ട് വീടുകൾ നിർമ്മിച്ച് നൽകും എന്നും സംഘാടകർ അറിയിച്ചു. Metro Cup

- pma

വായിക്കുക: , , , , , , , , , , ,

Comments Off on മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്

എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു

November 20th, 2025

al-dhafra-excellence-global-school-in-al-dhannah-ruwais-ePathram

അബുദാബി : റുവൈസിലെ അൽ-ധന്നയിൽ എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു പ്രവർത്തനം ആരംഭിച്ചു. സ്കൂൾ കാമ്പസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അഡ്‌നോക്ക് അൽ ദഫ്ര മേഖല മേധാവി മുബാറക് അൽ മൻസൂരി, സ്കൂൾ ചെയർമാൻ പാറയിൽ കുഞ്ഞി മുഹമ്മദ് അൻസാരി, മാനേജിംഗ് ഡയറക്ടർ ഡോ. മുനീർ അൻസാരി പാറയിൽ, അഡ്‌നോക്ക് ഉദ്യോഗസ്ഥർ, പൗര പ്രമുഖർ, രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.

excellence-global-school-al-dhannah-ruwais-ePathram

വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ പ്രീ-കെ. ജി. മുതൽ ഗ്രേഡ് 6 വരെയുള്ള ക്ലാസ്സുകളിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. മേഖലയിലെ ആദ്യത്തെ ബ്രിട്ടീഷ് കരിക്കുലം സ്കൂൾ എന്ന പ്രത്യേകതയുമുണ്ട്.

അബുദാബിയുടെ പടിഞ്ഞാറൻ മേഖലയായ റുവൈസിലെ (അൽ-ദഫ്ര) അൽ-ധന്ന സിറ്റിയിൽ ഇത്രയും മഹത്തരമായുള്ള വിദ്യാഭ്യാസ ദൗത്യം ഏറ്റെടുത്തു പ്രാവർത്തികം ആക്കിയതിനു ഗ്ലോബൽ എജ്യുക്കേഷണൽ സൊല്യൂഷൻസ് (GES) നേതൃത്വ ത്തിനെ അഡ്‌നോക്ക് അൽ ദഫ്ര മേഖല മേധാവി മുബാറക് അൽ മൻസൂരി അഭിനന്ദിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു

ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു

November 19th, 2025

babitha-sreekumar-s-smruthy-marmmaram-book-release-ePathram
ഷാർജ : ബബിത ശ്രീകുമാറിൻ്റെ പ്രഥമ പുസ്‌തകം ‘സ്‌മൃതി മർമ്മരം’ ഷാർജ അന്താരാഷ്‌ട്ര പുസ്തക മേളയിൽ വെച്ച് പ്രകാശനം ചെയ്തു. ബബിതയുടെ അമ്മയും ആലപ്പുഴയിലെ സാമൂഹിക പ്രവർത്തക യുമായ കെ. വി. സുജാത യിൽ നിന്നും ലോക കേരള സഭാംഗം ഇ. കെ. സലാം ‘സ്‌മൃതി മർമ്മരം’ ഏറ്റു വാങ്ങി.

siyad-kodungallur-wmf-e-k-salam-babitha-sharjah-book-fest-2025-ePathram

അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്റർ പ്രസിഡണ്ട് റസ്സൽ മുഹമ്മദ് സാലി പുസ്തകം പരിചയപ്പെടുത്തി.

വേൾഡ് മലയാളി ഫെഡറേഷൻ യു. എ. ഇ. നാഷണൽ കൗൺസിൽ പ്രസിഡണ്ട് സിയാദ് കൊടുങ്ങല്ലൂർ, യു. എ. ഇ. യിലെ മറ്റു സംഘടനാ പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു

അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ

November 19th, 2025

aaliya-sheikh-s-debut-his-ghost-our-inheritance-by-bri-books-ePathram
ഷാർജ : അന്താരാഷ്ട്ര പുസ്തക മേള 2025-ൽ തിളങ്ങി അബുദാബി സെൻ്റ് ജോസഫ് സ്‌കൂളിലെ ആലിയ ഷെയ്ഖ്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ആലിയ, തൻ്റെ ആദ്യ പുസ്തകമായ ‘His Ghost, Our Inheritance’ എന്ന കൃതിയിലൂടെ യാണ് യു. എ. ഇ. യിലെ ഏറ്റവും മികച്ച 20 വിൽപനയുള്ള യുവ എഴുത്തുകാരുടെ പട്ടിക യിലൂടെ അംഗീകാരം നേടിയിരിക്കുന്നത്.

his-ghost-our-inheritance-aaliya-sheikh-s-debut-book-ePathram

ബ്രി-ബുക്‌സിലൂടെ പ്രസിദ്ധീകരിച്ച ആലിയയുടെ ‘His Ghost, Our Inheritance’ എന്ന കൃതി രാജ്യത്തുടനീളമുള്ള ആയിര ക്കണക്കിന് യുവ എഴുത്തുകാർക്ക് ഇടയിൽ വേറിട്ടു നിന്നു. ഷാർജ ഇൻ്റർ നാഷണൽ ബുക്ക് ഫെയർ ഇൻ്റലക്ച്വൽ ഹാളിൽ നടന്ന ചടങ്ങിൽ ആലിയ ഷെയ്ഖിനു മൊമെൻ്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.

aaliya-sheikh-s-debut-book-his-ghost-our-inheritance-ePathram

യുവ പ്രതിഭകളുടെ വ്യത്യസ്തങ്ങളായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന സെൻ്റ് ജോസഫ് സ്‌കൂളിന് ഈ നേട്ടം അഭിമാനം പകരുന്നു. ഒരു നല്ല വായനക്കാരിയും ക്രിയേറ്റീവ് സ്റ്റോറി ടെല്ലറുമായ ആലിയ, STEM, AI എന്നിവയോടുള്ള അവളുടെ അഭിനിവേശം പര്യവേക്ഷണം ചെയ്യുന്നതിനിടയിൽ ഒരു എഴുത്തുകാരിയായി വളരാൻ ആഗ്രഹിക്കുന്നു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ

Page 1 of 10312345...102030...Last »

« Previous « തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
Next Page » ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha