സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു

March 3rd, 2026

cbse-logo-epathram
ന്യൂഡൽഹി : യുദ്ധ പശ്ചാത്തലത്തിൽ ഗള്‍ഫ് രാജ്യങ്ങളിലെ സി. ബി. എസ്. ഇ.-പത്താം ക്ലാസ്സ്, പ്ലസ് ടു പരീക്ഷകൾ മാറ്റി വെച്ചു. യു. എ. ഇ., സൗദി അറേബ്യ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഇറാൻ എന്നീ രാജ്യങ്ങളിലെ സി. ബി. എസ്. ഇ. അഫിലിയേറ്റഡ് സ്‌കൂളുകൾക്കാണ് ഈ അറിയിപ്പ് നൽകിയത്.

2026 മാർച്ച് 5, 6 തീയ്യതികളിൽ നടക്കേണ്ട പരീക്ഷ കളാണ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി മാറ്റി വെച്ചത്. കൂടുതൽ വിശദമായ വിവരങ്ങൾക്ക് സ്കൂളുകളുമായി ബന്ധപ്പെടുവാനും ഔദ്യോഗിക അറിയിപ്പുകൾക്ക് സി. ബി. എസ്. ഇ. യുടെ വെബ് സൈറ്റ് സന്ദർശിക്കുവാനും അധികൃതർ നിർദ്ദേശിച്ചു. Twitter, TAG : ePathram

- pma

വായിക്കുക: , , , , , , , , , ,

Comments Off on സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു

ജി. സി. സി. യിലെ പ്രവാസി താമസക്കാര്‍ക്കും ഹയാ കാര്‍ഡ് ഇല്ലാതെ ഖത്തറിലേക്കു പ്രവേശിക്കാം

December 7th, 2022

hayya-card-for-qatar-fifa-world-cup-2022-ePathram

ദോഹ : ഗള്‍ഫ് രാജ്യങ്ങളിലെ ഫുട് ബോള്‍ പ്രേമി കള്‍ക്ക് ലോകകപ്പു മല്‍സരങ്ങള്‍ കാണാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സൗകര്യം ഒരുക്കി. നിലവില്‍ ഹയാ കാര്‍ഡ് കൈവശം ഇല്ലാത്ത ജി. സി. സി. പൗരന്മാര്‍ക്കും സാധുതയുള്ള വിസക്കാരായ താമസ ക്കാര്‍ക്കും വ്യോമ മാര്‍ഗ്ഗവും സ്വകാര്യ വാഹനങ്ങള്‍ വഴി റോഡു മാര്‍ഗ്ഗവും ഖത്തറിലേക്ക് പ്രവേശിക്കാം.

വാഹനങ്ങളുടെ പ്രവേശനത്തിനു ഫീസ് നൽകേണ്ടതില്ല. എന്നാല്‍ പ്രവേശന തീയ്യതിക്ക് 12 മണിക്കൂർ മുമ്പായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌ സൈറ്റിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന്‍ ഫീസ് ഇല്ല.

ഖത്തറിലേക്ക് വരാൻ ഹയാ കാർഡോ ലോക കപ്പ് മത്സര ടിക്കറ്റോ ആവശ്യമില്ല എങ്കിലും സ്റ്റേഡിയ ത്തില്‍ കയറി മത്സരം കാണണം എങ്കിൽ ഹയാ കാർഡിനായി അപേക്ഷിക്കണം. മത്സര ടിക്കറ്റ്, കൂടെ ഹയാ കാർഡും കൈവശം കരുതണം.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ജി. സി. സി. യിലെ പ്രവാസി താമസക്കാര്‍ക്കും ഹയാ കാര്‍ഡ് ഇല്ലാതെ ഖത്തറിലേക്കു പ്രവേശിക്കാം

ആസാദി കാ അമൃത് മഹോത്സവ് ലുലുവിൽ

August 17th, 2022

lulu-group-youssafali-inaugurate-lulu-utsav-2022-ePathram
അബുദാബി : ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷ ങ്ങളുടെ ഭാഗമായി ഗള്‍ഫിലെ ലുലു ശാഖകളിൽ വര്‍ണ്ണാഭമായ പരി പാടികളോടെ ‘ഇന്ത്യ ഉത്സവ്’ ആഘോഷിച്ചു. ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ഒരുക്കുന്ന ഇന്ത്യാ ഉത്സവ് യു. എ. ഇ. തല ഉദ്ഘാടനം, അബുദാബി അൽ വഹ്ദ മാളിൽ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ നിർവ്വഹിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം. എ. യൂസഫലി, ലുലു ഗ്രൂപ്പ് സി. ഇ. ഒ. സെയ്ഫീ രുപാവാല, അര്‍ച്ചന ആനന്ദ് തുടങ്ങിയവരും ലുലു ഗ്രൂപ്പ് ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.

ആസാദി കാ അമൃത് മഹോത്സവ് നടക്കുന്ന ചരിത്ര പരമായ ഈ വേളയില്‍ ലുലു ഗ്രൂപ്പ് തങ്ങളുടെ ഷോപ്പു കളില്‍ ഇന്ത്യ ഉത്സവ് ആഘോഷിക്കുന്നതില്‍ സന്തോഷം ഉണ്ട് എന്ന് സഞ്ജയ് സുധീര്‍ പറഞ്ഞു. ഇന്ത്യയും യു. എ. ഇ. യും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ഇത് ഉപകരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ സാമ്പത്തിക ശക്തിയായി അതി വേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി യുടെ വിദേശ നയം ഇന്ത്യ- ജി. സി. സി. ബന്ധം കൂടുതല്‍ ദൃഡമാക്കുവാന്‍ സഹായിക്കും എന്നും എം. എ. യൂസഫലി പറഞ്ഞു.

വര്‍ഷം തോറും 5,000 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ ലുലു ഗ്രൂപ്പ് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യ ഉത്സവിന്‍റെ ഭാഗമായി ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വിവിധ സാംസ്‌കാരിക പരിപാടികളും നിരവധി പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കലാ പരിപാടി കളും സംഘടിപ്പിക്കും എന്നും ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദ കുമാര്‍ പറഞ്ഞു.

ലുലുവിന്‍റെ 235 ഹൈപ്പര്‍ മാര്‍ക്കറ്റുകളിലാണ് സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ നടത്തുന്നത്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ ലുലു ഉത്സവ് അതാതു രാജ്യ ങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാര്‍ ഉദ്ഘാടനം ചെയ്തു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on ആസാദി കാ അമൃത് മഹോത്സവ് ലുലുവിൽ

ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നാടകോത്സവം

January 10th, 2022

drama-fest-alain-isc-epathram
മനാമ : ബഹ്റൈന്‍ കേരളീയ സമാജം സ്കൂൾ ഓഫ്‌ ഡ്രാമ സംഘടിപ്പിക്കുന്ന പതിനേഴാമത്‌ പ്രൊഫ: നരേന്ദ്ര പ്രസാദ്‌ അനുസ്മരണ നാടകോത്സവത്തിന് ജനുവരി 11 ചൊവ്വാഴ്ച തിരശ്ശീല ഉയരും.

9 ദിവസങ്ങളിലായി അരങ്ങേറുന്ന നാടകോത്സവത്തില്‍ 9 നാടകങ്ങള്‍ അവതരിപ്പിക്കും. നില വിലെ കൊവിഡ്‌ മാന ദണ്ഡങ്ങൾ അനുസരിച്ചു കൊണ്ടായിരിക്കും നാടകോത്സവ ത്തിലേക്ക് കാണികള്‍ക്ക് പ്രവേശനം അനുവദിക്കുക. കൂടുതൽ വിവരങ്ങൾക്ക് സമാജം ഫെയ്‌സ് ബുക്ക് പേജ് സന്ദർശിക്കുക.

- pma

വായിക്കുക: , ,

Comments Off on ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നാടകോത്സവം

ബഹറൈനില്‍ ഫൈസര്‍ കൊവിഡ് വാക്‌സിന് അനുമതി

December 5th, 2020

pfizer-covid-vaccine- ePathram
മനാമ : അമേരിക്കന്‍ മരുന്നു കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ അടിയന്തിരമായി ഉപയോഗി ക്കുന്നതിന് ബഹറൈന്‍ അംഗീകാരം നല്‍കി. ഫൈസര്‍ കൊവിഡ് വാക്‌സിന് ലോകത്ത് ആദ്യമായി അംഗീകാരം നല്‍കിയത് ബ്രിട്ടണ്‍ ആയിരുന്നു. ഇതോടെ ഫൈസറി ന്റെ കൊവിഡ് വാക്‌സിന് അനുമതി നല്‍കുന്ന ലോക ത്തെ രണ്ടാമത്തെ രാജ്യമായി മാറി ബഹറൈന്‍.

എന്നാല്‍ വാക്‌സിന്റെ വിതരണം ബഹറൈനില്‍ എന്നു മുതലാണ് ആരംഭിക്കുക എന്നുള്ള കാര്യം ഫൈസര്‍ അധികൃതര്‍ അറിയിച്ചിട്ടില്ല. ചൈനയുടെ സിനോഫാം വാക്‌സിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതിന് നവംബറില്‍ ബഹറൈന്‍ അംഗീകാരം നല്‍കിയിരുന്നു.

- pma

വായിക്കുക: , ,

Comments Off on ബഹറൈനില്‍ ഫൈസര്‍ കൊവിഡ് വാക്‌സിന് അനുമതി

Page 1 of 212

« Previous « ഹെല്‍മെറ്റ് ഇല്ലാത്തവര്‍ക്ക് പെട്രോള്‍ ഇല്ല : കര്‍ശ്ശന നിര്‍ദ്ദേശവുമായി പോലീസ്
Next Page » വെള്ളിയാഴ്ച ഖുത്തുബ വീണ്ടും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha