സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു

September 12th, 2025

c-p-radhakrishnan-takes-oath-as-15-th-vice-president-of-india-ePathram
ന്യൂഡല്‍ഹി : രാജ്യത്തിന്റെ പതിനഞ്ചാമത് ഉപ രാഷ്ട്രപതിയായി സി. പി. രാധാകൃഷ്ണന്‍ സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്ര പതി ദ്രൗപദി മുര്‍മു സത്യ വാചകം ചൊല്ലിക്കൊടുത്തു.

മുൻ ഉപ രാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആരോഗ്യ കാരണ ങ്ങള്‍ ചൂണ്ടിക്കാട്ടി രാജി വെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്. പ്രതിപക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥി ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിയെ 152 വോട്ടുകള്‍ക്കാണ് സി. പി. രാധാകൃഷ്ണന്‍ പരാജയപ്പെടുത്തിയത്.

തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിയായ സി. പി. രാധാകൃഷ്ണന്‍ ആര്‍. എസ്. എസ്. പ്രവർത്തനങ്ങളിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. മഹാരാഷ്ട്ര ഗവർണ്ണർ ആയിരിക്കെയാണ് അദ്ദേഹത്തെ ഉപ രാഷ്ട്ര പതിയായി തെരഞ്ഞെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെ. പി. നഡ്ഡ, ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി. ആര്‍. ഗവായ്, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപ രാഷ്ട്ര പതിമാർ ആയിരുന്ന ജഗ്ദീപ് ധന്‍കര്‍, ഹമീദ് അന്‍സാരി, എം. വെങ്കയ്യ നായിഡു, കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

- pma

വായിക്കുക: , , , , ,

Comments Off on സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു

തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക

August 23rd, 2025

anti-rabies-vaccine-supreme-court-modified-previous-order-street-dogs-issue-ePathram
ന്യൂഡല്‍ഹി : പൊതുജനങ്ങള്‍ തെരുവു നായ്കള്‍ക്ക് ഭക്ഷണം നല്‍കരുത് എന്നും ഇതിനായി പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കണം എന്നും സുപ്രീം കോടതി ഉത്തരവ്. നിയമ പ്രകാരം തെരുവു നായ്ക്കളെ പിടിക്കുന്നത് തടയാന്‍ ആര്‍ക്കും അവകാശമില്ല എന്നും സുപ്രീം കോടതി.

ഡല്‍ഹിയിലെ തെരുവു നായ പ്രശ്‌നത്തില്‍, തെരുവില്‍ നിന്ന് പിടികൂടുന്ന നായകളെ ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റണം എന്നും പിന്നീട് പുറത്ത് വിടരുത് എന്നും ഉള്ള സുപ്രീം കോടതി രണ്ടംഗ ബെഞ്ചിന്റെ വിധി മൂന്നംഗ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എന്‍. വി. അന്‍ജാരിയ എന്നിവ ർ ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് വിധി സ്റ്റേ ചെയ്തത്.

ഡല്‍ഹിയിലെ തെരുവുകളില്‍ നിന്ന് പിടികൂടുന്ന നായകളെ വന്ധ്യം കരണം നടത്തി തിരികെ വിടണം എന്നും മൂന്നംഗ ബെഞ്ച് ഉത്തരവ് ഇറക്കി. റാബീസ് ബാധിച്ചവ, റാബീസിന് സാധ്യതയുള്ളവ, അക്രമണ സ്വഭാവമുള്ളവ എന്നിവയെ പുറത്തു വിടരുത് എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. തെരുവ് നായ്ക്കളുടെ വിഷയവുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതി കളുടെ പരിഗണനയിൽ ഉള്ള ഹരജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റി. റോയിട്ടേഴ്‌സ് 

 

 

- pma

വായിക്കുക: , , , , , , , ,

Comments Off on തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക

കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു

July 25th, 2025

kamal-hasan-announce-his-political-party-ePathram
ന്യൂഡല്‍ഹി : ചലച്ചിത്രകാരനും നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ രാജ്യ സഭാംഗമായി സത്യ പ്രതിജ്ഞ ചെയ്തു. തമിഴിൽ ആയിരുന്നു കമൽ സത്യ പ്രതിജ്ഞ ചെയ്തത്. നിറഞ്ഞ കയ്യടികളോടെയാണ് പാര്‍ലമെന്റ് അംഗങ്ങള്‍ ഇതിനെ സ്വീകരിച്ചത്. ഡി. എം. കെ. പിന്തുണയോടെയാണ് കമൽ ഹാസൻ രാജ്യ സഭയിലേക്ക് എത്തിയത്.

- pma

വായിക്കുക: , , ,

Comments Off on കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു

രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം

May 28th, 2025

makkal-needhi-maiam-flag-kamal-hasan-party-ePathram
ചെന്നൈ : കമൽ ഹാസനെ പാർട്ടിയുടെ രാജ്യ സഭാ സ്ഥാനാർത്ഥിയായി മക്കൾ നീതി മയ്യം പ്രഖ്യാപിച്ചു. ഡി. എം. കെ. പിന്തുണയോടെയാണ് കമൽ ഹാസൻ രാജ്യ സഭയിലേക്ക് എത്തുക.

kamal-hasan-announce-his-political-party-ePathram

തമിഴ് നാട്ടിൽ ഒഴിവ് വരുന്ന ആറ് സീറ്റുകളില്‍ ജൂണ്‍ 19 നാണ് തെരഞ്ഞെടുപ്പ്. അന്നു തന്നെ വോട്ടെണ്ണലും നടക്കും. ആറ് സീറ്റുകളില്‍ നാലെണ്ണം ഡി. എം. കെ. നേതൃത്വം നല്‍കുന്ന മുന്നണിക്കുള്ളതാണ്. ഇതില്‍ ഒരു സീറ്റ് മക്കൾ നീതി മയ്യം പാർട്ടിക്ക് നല്കിയ തിലാണ് കമല്‍ ഹാസന്‍ രാജ്യ സഭയിലേക്ക് എത്തുക.

പി. വില്‍സന്‍, എസ്. ആര്‍. ശിവ ലിംഗം, എഴുത്തുകാരി സല്‍മ എന്നീ മൂന്ന് സ്ഥാനാര്‍ത്ഥികളെ ഡി. എം. കെ. യും പ്രഖ്യാപിച്ചു.

- pma

വായിക്കുക: , , , ,

Comments Off on രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം

ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്

May 5th, 2025

john-brittas-cpm-rajya-sabha-party-leader-ePathram
ന്യൂഡൽഹി : കേരളത്തില്‍ നിന്നുള്ള എം. പി. യായ ജോണ്‍ ബ്രിട്ടാസിനെ സി. പി. ഐ. (എം). രാജ്യസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ബംഗാളില്‍ നിന്നുള്ള അഡ്വ. ബികാസ് രഞ്ജന്‍ ഭട്ടാചാര്യ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ജോൺ ബ്രിട്ടാസിനെ രാജ്യ സഭ കക്ഷി നേതാവായി സി. പി. ഐ. (എം). കേന്ദ്ര നേതൃത്വം നാമ നിര്‍ദ്ദേശം ചെയ്തത്. നിലവിൽ ഉപ നേതാവായിരുന്നു.

പാര്‍ലമെന്റിലെ വിദേശ കാര്യ മന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി, പൊതു മേഖല സ്ഥാപനങ്ങൾക്കായുള്ള പബ്ലിക് അണ്ടർ ടേക്കിംഗ് കമ്മിറ്റി, വിവര സാങ്കേതിക വകുപ്പിന്റെ (ഐ.ടി.) ഉപദേശക സമിതി എന്നിവയില്‍ അംഗമാണ്. 2021 ഏപ്രിലില്‍ ആണ് രാജ്യ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ക്കുറിച്ച് സഭയില്‍ നടത്തിയ കന്നി പ്രസംഗത്തിന് മുന്‍ ഉപ രാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ വെങ്കയ്യ നായിഡുവിന്റെ പ്രശംസയും നേടിയിരുന്നു.

രാജ്യസഭയിൽ ശ്രദ്ധേയ ഇടപെടൽ നടത്തി വരുന്ന ബ്രിട്ടാസ് മികച്ച പാർലമെൻ്റേറിയനുള്ള പുരസ്കാരം രണ്ട് തവണ നേടി. Image Credit : FB Page

- pma

വായിക്കുക: , , ,

Comments Off on ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്

Page 1 of 5312345...102030...Last »

« Previous « വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
Next Page » നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha