മഅദനിക്ക് കേരളത്തിലേക്ക് പോകുവാന്‍ സുപ്രീം കോടതിയുടെ അനുമതി

July 17th, 2023

supreme-court-allows-to-maadani-can-stay-in-kerala-ePathram

ന്യൂഡല്‍ഹി : പി. ഡി. പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് പോകുവാന്‍ സുപ്രീം കോടതി അനുമതി നല്‍കി. രണ്ടാഴ്ചയില്‍ ഒരിക്കല്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നും ചികിത്സക്കു വേണ്ടി സ്വന്തം ജില്ലക്ക് പുറത്തുള്ള ജില്ലയില്‍ കൊല്ലം പോലീസിന്‍റെ അനുമതിയോടെ പോകാം എന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണം എന്നുള്ള അബ്ദുൾ നാസർ മഅദനിയുടെ ഹർജി പരിഗണിച്ചാണ് സുപ്രിം കോടതി നടപടി. മഅദനി ഉള്‍പ്പെട്ട ബെംഗളൂരു സ്‌ഫോടന ക്കേസിലെ സാക്ഷി വിസ്താരം പൂര്‍ത്തി യായി എന്ന് സുപ്രീം കോടതിയില്‍ കര്‍ണ്ണാടക പോലീസ് വ്യക്തമാക്കി.

തുടര്‍ന്നാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കേരളത്തിലെ സ്വന്തം പ്രദേശത്ത് തങ്ങാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. Image Credit: Twitter

- pma

വായിക്കുക: , , , , , , , ,

Comments Off on മഅദനിക്ക് കേരളത്തിലേക്ക് പോകുവാന്‍ സുപ്രീം കോടതിയുടെ അനുമതി

എൻ. സി. പി. യെ പിളര്‍ത്തി അജിത് പവാർ എൻ. ഡി. എ. സർക്കാറിൽ ഉപ മുഖ്യമന്ത്രിയായി

July 2nd, 2023

ncp-flag-ajit-pawar-split-ncp-ePathram

മുംബൈ : അട്ടിമറിക്കു വേദിയായി വീണ്ടും മഹാ രാഷ്ട്ര രാഷ്ട്രീയം. മുതിര്‍ന്ന എന്‍. സി. പി. നേതാവ് അജിത് പവാര്‍ പാര്‍ട്ടിയെ പിളര്‍ത്തി, ബി. ജെ. പി. യും ശിവ സേനയും നേതൃത്വം നല്‍കുന്ന എന്‍. ഡി. എ. സര്‍ക്കാറില്‍ ഉപ മുഖ്യ മന്ത്രിയായി അജിത് പവാര്‍ സത്യ പ്രതിജ്ഞ ചെയ്തു.

നിലവില്‍ പ്രതിപക്ഷ നേതാവായിരുന്ന അജിത് പവാര്‍ തീർത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കത്തി ലൂടെയാണ് തന്നോടൊപ്പം നില്‍ക്കുന്ന 29 എം. എൽ. എ. മാരേയും കൂട്ടി രാജ് ഭവനില്‍ എത്തി സത്യ പ്രതിജ്ഞ ചെയ്തത്.

അജിതിന് പുറമെ എൻ. സി. പി. യിൽ നിന്ന് മറ്റ് എട്ട് പേർ കൂടി എന്‍. ഡി. എ. സര്‍ക്കാറില്‍ മന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്തു. എന്‍. സി. പി. ക്ക് 53 എം. എല്‍. എ. മാരുണ്ട് . ഇവരില്‍ ഭൂരി പക്ഷവും അജിതിനൊപ്പം പോയി എന്നാണ് റിപ്പോര്‍ട്ട്.

- pma

വായിക്കുക: , , , , , ,

Comments Off on എൻ. സി. പി. യെ പിളര്‍ത്തി അജിത് പവാർ എൻ. ഡി. എ. സർക്കാറിൽ ഉപ മുഖ്യമന്ത്രിയായി

പാർലമെന്‍റ് വർഷ കാല സമ്മേളനം ജൂലായ് 20 ന് തുടങ്ങും

July 1st, 2023

indian-parliament-epathram
ന്യൂഡല്‍ഹി : പാർലമെന്‍റിന്‍റെ വർഷ കാല സമ്മേളനം 2023 ജൂലായ് 20 ന് തുടങ്ങും എന്ന് പാര്‍ലമെന്‍ററി കാര്യ വകുപ്പു മന്ത്രി പ്രല്‍ഹാദ് ജോഷി അറിയിച്ചു.

ആഗസ്റ്റ് 11 വരെ 23 ദിവസങ്ങൾ നീളുന്ന വർഷ കാല സമ്മേളനത്തിൽ 17 സിറ്റിംഗുകൾ ഉണ്ടായിരിക്കും എന്നും സമ്മേളനത്തില്‍ ഉല്‍പ്പാദന ക്ഷമമായ ചര്‍ച്ചകള്‍ ആയിരിക്കണം എന്നും രാഷ്ട്രീയ പാര്‍ട്ടികളോട് മന്ത്രി ആവശ്യപ്പെട്ടു.

top-view-india-new-parliament-building-ePathram

പഴയ പാർലമെന്‍റ് മന്ദിരത്തിൽ മഴക്കാല സമ്മേളനം ആരംഭിക്കും എന്നും പിന്നീട് പുതിയ കെട്ടിടത്തിലേക്ക് മാറും എന്നും അറിയുന്നു. ഇക്കഴിഞ്ഞ മെയ് 28 ന് പ്രധാന മന്ത്രി നരേന്ദ്ര മോഡിയാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്.

new-parliament-building-in-india-ePathram

പുതിയ പാര്‍ലമെന്‍റ് കെട്ടിടത്തില്‍ നിരവധി നവീന സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സഭാ നടപടികള്‍ അംഗങ്ങള്‍ക്ക് ഇനി മലയാളത്തില്‍ അടക്കം 22 ഔദ്യോഗിക ഭാഷകളില്‍ തത്സമയ പരിഭാഷ ലഭ്യമാവും.

ഏക സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കും എന്ന് പ്രധാന മന്ത്രി പ്രസ്താവിക്കുകയും അതെ തുടർന്ന് ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടെയാണ് വർഷ കാല സമ്മേളനം ചേരുന്നത്.

- pma

വായിക്കുക: , , , ,

Comments Off on പാർലമെന്‍റ് വർഷ കാല സമ്മേളനം ജൂലായ് 20 ന് തുടങ്ങും

രണ്ടായിരം രൂപാ നോട്ടുകള്‍ പിന്‍ വലിക്കുന്നു

May 19th, 2023

indian-rupee-note-2000-removed-from-sbi-atm-ePathram
ന്യൂഡൽഹി : നിലവിലെ രണ്ടായിരം രൂപാ നോട്ടുകള്‍ പിന്‍ വലിക്കുവാന്‍ ആര്‍. ബി. ഐ. (റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ) തീരുമാനിച്ചു. പൊതു ജനങ്ങളുടെ കൈ വശം ഉള്ള  2,000 രൂപാ നോട്ടുകള്‍ 2023 സെപ്റ്റംബര്‍ 30 വരെ ഉപയോഗി ക്കുവാന്‍ തടസ്സം ഇല്ല എന്നും അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 30 വരെ രണ്ടായിരം രൂപാ നോട്ടുകളുടെ നിയമ പ്രാബല്യം തുടരും.

ഈ നോട്ടുകൾ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് നിര്‍ത്തണം എന്ന് ബാങ്കുകള്‍ക്ക് ആര്‍. ബി. ഐ. നിര്‍ദ്ദേശം നല്‍കി എന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 2018 ന് ശേഷം 2,000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല എന്നാണ് അവകാശപ്പെടുന്നത്.

2023 സെപ്റ്റംബര്‍ 30 വരെ 2,000 രൂപാ നോട്ടുകള്‍ നിക്ഷേപിക്കുവാനും മാറ്റി എടുക്കുന്നതിനും ബാങ്കുകള്‍ സൗകര്യം ഒരുക്കും. രണ്ടായിരത്തിന്‍റെ 10 നോട്ടുകള്‍ (20,000) മാത്രമാണ് ഒരേ സമയം ഒരു ബാങ്കിൽ നിന്നും മാറ്റി വാങ്ങാൻ സാധിക്കുക.

new-indian-rupee-2000-bank-note-ePathram

നിലവിലുള്ള 2,000 രൂപാ നോട്ടുകള്‍ പ്രാബല്ല്യത്തില്‍ വന്നത് 2016 നവംബറില്‍ ആയിരുന്നു. കള്ളപ്പണം, തീവ്രവാദ ധന സഹായം, നികുതി വെട്ടിപ്പ് എന്നിവ തടയുവാന്‍ എന്ന പേരില്‍ രാജ്യത്ത് നിയമ സാധുത യുള്ള 500 രൂപ,1000 രൂപ നോട്ടുകൾ 2016 നവംബർ 8 ന് പെട്ടെന്നു നിരോധിച്ചു.

തുടര്‍ന്ന്, വിവിധ പ്രത്യേകതകള്‍ ഉണ്ട് എന്നു അവകാശപ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ 500 രൂപാ നോട്ടു കളും 2,000 രൂപ നോട്ടുകളും ഇറക്കുകയും ചെയ്തു. ഈ രണ്ടായിരം രൂപാ നോട്ട് ആണിപ്പോള്‍ നിര്‍ത്തലാക്കാന്‍ പോകുന്നത്.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on രണ്ടായിരം രൂപാ നോട്ടുകള്‍ പിന്‍ വലിക്കുന്നു

ആര്‍. എസ്. എസ്‌. റൂട്ട് മാര്‍ച്ച് : തമിഴ്‌ നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

April 11th, 2023

rss-route-march-ePathram
ന്യൂഡല്‍ഹി : ആര്‍. എസ്. എസ്‌. റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയില്‍ തമിഴ്‌ നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരി വെച്ചു.

തമിഴ്നാട്ടിലെ ആര്‍. എസ്. എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണം എന്ന് ആവശ്യ പ്പെട്ടു കൊണ്ടായിരുന്നു തമിഴ് നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കാന്‍ പൊലീസിന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. റൂട്ട് മാര്‍ച്ചിന് മൂന്ന് തീയ്യതികള്‍ നിര്‍ദ്ദേശിക്കുവാനും പൊലീസിന്‍റെ അനുമതി ലഭിക്കാന്‍ അപേക്ഷ നല്‍കണം എന്നും ആയിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

അപേക്ഷ നിയമാനുസൃതം പരിഗണിക്കണം എന്ന് പൊലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും ആരെയും പ്രകോപിക്കാതെ മാര്‍ച്ച് നടത്തുവാനും ആര്‍. എസ്. എസ്സിനോടും ഹൈക്കോടതി ആവശ്യപ്പെട്ടു.

നിയന്ത്രണങ്ങള്‍ ഇല്ലാതെ റൂട്ട് മാര്‍ച്ച് അനുവദിക്കുന്നത് ക്രമ സമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണം ആയി തീരും എന്നായിരുന്നു തമിഴ്നാട് സര്‍ക്കാരിന്‍റെ വാദം. റൂട്ട് മാര്‍ച്ചിന് എതിരല്ല, എന്നാല്‍ കര്‍ശ്ശന ഉപാധികളോടെ മാത്രമേ മാര്‍ച്ച് അനുവദിക്കാന്‍ കഴിയൂ എന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , , , , ,

Comments Off on ആര്‍. എസ്. എസ്‌. റൂട്ട് മാര്‍ച്ച് : തമിഴ്‌ നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

Page 4 of 53« First...23456...102030...Last »

« Previous Page« Previous « കമ്മിറ്റി രൂപീകരണവും ഇഫ്താർ സംഗമവും
Next »Next Page » കുപ്പികളില്‍ പെട്രോള്‍ ലഭിക്കില്ല ; സ്വകാര്യ – ടാക്സി വാഹനങ്ങളില്‍ പെട്രോളിയം ഉൽപന്നങ്ങള്‍ കൊണ്ടു പോകുന്നതിന് വിലക്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha