ന്യൂഡല്‍ഹി : രണ്ടാം നരേന്ദ്ര മോഡി മന്ത്രി സഭയുടെ ആദ്യപുനഃ സംഘടന യില്‍ 11 വനിതകൾ അടക്കം 43 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ക്യാബിനറ്റ് പദവിയിൽ ഉള്ള 15 മന്ത്രിമാരും 28 സഹ മന്ത്രിമാരുമാണ്. ഇതോടെ രണ്ടാം മോഡി മന്ത്രി സഭയിൽ 77 മന്ത്രിമാർ ആയി.
രാജ്യസഭാംഗവും മലയാളിയുമായ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റു. കോൺഗ്രസ്സില്‍ നിന്നും ബി. ജെ. പി. യില്‍ ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ എന്നിവര്‍ മന്ത്രി സ്ഥാനം ലഭിച്ചവരിലെ പ്രമുഖരാണ്.
I congratulate all the colleagues who have taken oath today and wish them the very best for their ministerial tenure. We will continue working to fulfil aspirations of the people and build a strong and prosperous India. #Govt4Growth pic.twitter.com/AVz9vL77bO
— Narendra Modi (@narendramodi) July 7, 2021
മത സാമുദായിക പ്രാതിനിധ്യം, വിദ്യാഭ്യാസ യോഗ്യത, ഭരണ പരിചയം തുടങ്ങീ വിവിധ പരിഗണനകള്‍ മന്ത്രി മാരുടെ തെരഞ്ഞെടുപ്പില്‍ നിഴലിച്ചു കാണുന്നു എന്നു രാഷ്ട്രീയ നിരീക്ഷ കര്‍ വിലയിരുത്തുന്നു. പുതിയ മന്ത്രി സഭയിൽ പുതുമുഖങ്ങൾക്കും യുവാക്കള്‍ക്കും വനിത കള്‍ക്കും പ്രാതിനിധ്യം നല്‍കിയതായും അവകാശ പ്പെടുന്നു.
ആരോഗ്യ വകുപ്പ് ഹര്‍ഷ് വര്‍ദ്ധനില്‍ നിന്നും മാറ്റി ഗുജറാത്തില്‍ നിന്നുള്ള എം. പി. മന്‍ സുഖ് മണ്ഡവ്യ യെ ചുമതല പ്പെടുത്തി. നിയമ വകുപ്പും ഐ. ടി. വകുപ്പും കൈകാര്യം ചെയ്തിരുന്ന മന്ത്രി രവിശങ്കർ പ്രസാദും വനം – പരി സ്ഥിതി വകുപ്പു മന്ത്രി പ്രകാശ് ജാവ ഡേക്കറും രാജി വെച്ച പ്രമുഖരിൽ ഉൾപ്പെടുന്നു.