
ചെന്നൈ : തമിഴ് രാഷ്ട്രീയത്തിലെ വിവാദ നായിക വി. കെ. ശശി കലയുടെ 350 കോടി രൂപ യുടെ സ്വത്ത് കൂടി തമിഴ് നാട് സര്‍ക്കാര്‍ കണ്ടു കെട്ടി. തഞ്ചാവൂരി ലെ 720 ഏക്കർ ഭൂമി, ശശികല യുടെ പേരിലുള്ള മൂന്ന് ബംഗ്ലാവു കള്‍, 19 കെട്ടിടങ്ങള്‍ എന്നിവയാണ് ഇപ്പോള്‍ കണ്ടു കെട്ടിയത്.
അനധികൃത സ്വത്തു സമ്പാദന കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി യുടെ വിധി അനുസരിച്ചാണ് ഈ നടപടി.
ശശികലയുടെ അടുത്ത ബന്ധുക്കള്‍ ജെ. ഇളവരശി, വി. എൻ. സുധാകരന്‍ എന്നിവരുടെ പേരിൽ കാഞ്ചിപുരം, ചെങ്കൽപ്പേട്ട് ജില്ല കളില്‍ ഉള്ള 315 കോടി രൂപ വില മതിപ്പുള്ള സ്വത്തുക്കൾ കഴിഞ്ഞ ദിവസം കണ്ടു കെട്ടി യിരുന്നു. രണ്ടു ദിവസത്തിനിടെ വി. കെ. ശശി കലയുടെ 1,200 കോടി രൂപ യുടെ സ്വത്തു ക്കളാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.




ചെന്നൈ : ചലച്ചിത്ര നടിയും കോണ്‍ഗ്രസ്സ് പാര്‍ട്ടി യുടെ ഔദ്യോഗിക വക്താവും ആയിരുന്ന ഖുശ്ബു സുന്ദര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. കോൺ ഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് രാജി ക്കത്ത് നൽകിയതിനെ തുടര്‍ന്ന് എ. ഐ. സി. സി. വക്താവ് സ്ഥാനത്തു നിന്ന് ഖുശ്ബു വിനെ നീക്കി എന്ന് അറിയിപ്പു വന്നു.


















