ചെന്നൈ : ബിനാമി ഇടപാട് നിരോധന നിയമ പ്രകാരം എ.ഐ. എ. ഡി. എം. കെ. യുടെ മുന്‍ നേതാവ് വി. കെ. ശശികല യുടെ 1600 കോടി രൂപയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ചെന്നൈ, കോയമ്പത്തൂര്‍, പുതുച്ചേരി എന്നി വിടങ്ങ ളിലെ വസ്തു വക കളാണ് കണ്ടു കെട്ടിയത്.
തമിഴ് നാട് മുഖ്യമന്ത്രി യായിരുന്ന ജയലളിത യുടെ വലംകൈ ആയി രുന്ന വി. കെ. ശശികല, സ്വത്തു ക്കള്‍ സ്വന്തമാക്കിയത് അധികവും വ്യാജപ്പേരുകളില്‍ ആയിരുന്നു.
അനധികൃത സ്വത്തു സമ്പാദന ക്കേസിൽ ശശി കലയെ അറസ്റ്റു ചെയ്തതും ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് അയച്ചതും ജയലളിത യുടെ മരണ ത്തിനു ശേഷം ആയിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, തട്ടിപ്പ്, തമിഴ്‌നാട്, നിയമം, സാമ്പത്തികം, സ്ത്രീ