പി. കെ. കുഞ്ഞാലി ക്കുട്ടി മലപ്പുറത്ത് ലീഗ് സ്ഥാനാര്‍ത്ഥി

March 15th, 2017

kunjalikutty1-epathram
മലപ്പുറം : ലോക്സഭാ ഉപ തെരഞ്ഞെ ടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി യായി പി. കെ. കുഞ്ഞാലി ക്കുട്ടി മല്‍സരിക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതി യില്‍ ചേര്‍ന്ന യു. ഡി. എഫ്. നേതൃ യോഗ മാണ് പി. കെ. കുഞ്ഞാലി ക്കുട്ടിയെ സ്ഥാനാര്‍ത്ഥി യായി പ്രഖ്യാപിച്ചത്.

മലപ്പുറം എം. പി. യായി രുന്ന ഇ. അഹ മ്മദിന്‍റെ മരണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിട ക്കുന്ന മലപ്പുറം ലോക് സഭാ മണ്ഡല ത്തില്‍ കുഞ്ഞാലി ക്കുട്ടി മല്‍സരി ക്കുന്ന തോടെ അദ്ദേഹ ത്തിന്റെ നിയമ സഭാ മണ്ഡല മായ വേങ്ങര യില്‍ ഉപ തെരഞ്ഞെ ടുപ്പ് നടത്തേണ്ടി വരും. ഈ വിഷയം യു. ഡി. എഫ്. യോഗ ത്തിൽ ഉന്നയിച്ചു എങ്കിലും ചർച്ച ഉണ്ടായില്ല എന്നറിയുന്നു.

- pma

വായിക്കുക: , , ,

Comments Off on പി. കെ. കുഞ്ഞാലി ക്കുട്ടി മലപ്പുറത്ത് ലീഗ് സ്ഥാനാര്‍ത്ഥി

മണിപ്പൂർ മുഖ്യമന്ത്രി യായി ബി​രേ​ൻ സിംഗ് സ​ത്യ ​പ്ര​തി​ജ്​​ഞ ചെയ്​തു

March 15th, 2017

n-biren-singh-first-bjp-cm-of-manipur-ePathram
ഇംഫാൽ : ബി. ജെ.പി. നേതാവ് എൻ. ബിരേൻ സിംഗ് മണിപ്പൂർ മുഖ്യ മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ബി. ജെ. പി. നിയമ സഭാ കക്ഷി നേതാ വായി തെരഞ്ഞെ ടുത്ത ബിരേൻ സിംഗിനെ സര്‍ക്കാര്‍ രൂപീ കരി ക്കുവാ നായി മണി പ്പൂർ ഗവര്‍ണ്ണര്‍ നജ്മ ഹെപ്തുള്ള ക്ഷണി ക്കുക യായി രുന്നു.

മന്ത്രിസഭയിൽ എത്ര അംഗങ്ങള്‍ ഉണ്ടാവു മെന്നത് ഇതു വരെ വ്യക്ത മായിട്ടില്ല. എന്നാല്‍ സഖ്യ കക്ഷി കളെ മന്ത്രി സഭ യില്‍ എടുക്കും എന്നറി യുന്നു. എൻ. ഡി. എ. യിലെ സഖ്യ കക്ഷി യായ നാഗ പീപ്പിൾസ് ഫ്രണ്ടി ന്റെ (എൻ. പി. എഫ്.) നാല്എം. എൽ. എ. മാര്‍ ബി. ജെ. പി. ക്ക് പിന്തുണ പ്രഖ്യാപിച്ചു.

60 അംഗ നിയമ സഭ യില്‍ 32 എം. എല്‍. എ. മാരുടെ പിന്തുണ യാണ് ബി. ജെ. പി. അവകാശ പ്പെടുന്നത്. 28 സീറ്റു കള്‍ നേടി കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റ കക്ഷി ആയെങ്കിലും പ്രാദേശിക പാര്‍ട്ടി കളു ടെ പിന്തുണ യോടെ ബി. ജെ. പി. അധികാര ത്തില്‍ എത്തുക യായി രുന്നു.

- pma

വായിക്കുക: , , ,

Comments Off on മണിപ്പൂർ മുഖ്യമന്ത്രി യായി ബി​രേ​ൻ സിംഗ് സ​ത്യ ​പ്ര​തി​ജ്​​ഞ ചെയ്​തു

മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യ മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു

March 14th, 2017

manohar-parrikar-ePathram.jpg
പനാജി : മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എട്ട് മന്ത്രി മാരും പരീക്കറിനോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു.

കേന്ദ്ര പ്രതി രോധ മന്ത്രി സ്ഥാനം രാജി വെച്ച ശേഷ മാണ് പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്. ഈ മാസം 16 ന് പരീക്കർ സർക്കാർ സഭയിൽ ഭൂരി പക്ഷം തെളി യിക്കണം. നാലാം തവണയാണ് പരീക്കർ മുഖ്യ മന്ത്രി യാകുന്നത്. രാജ്ഭവ നിൽ നടന്ന സത്യ പ്രതിജ്ഞാ ചടങ്ങു കളിൽ മുൻ മുഖ്യ മന്ത്രി ലക്ഷ്മി കാന്ത് പർസേകർ അടക്കമുള്ള പ്രമുഖർ സംബന്ധിച്ചു.

40 അംഗ നിയമ സഭ യില്‍ 22 അംഗ ങ്ങളുടെ പിന്തുണ യാണ് ബി. ജെ. പി. ക്കുള്ളത്. ബി. ജെ. പി. യുടെ 13 അംഗ ങ്ങള്‍ക്ക് പുറമെ, മഹാ രാഷ്ട്ര വാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവയുടെ മൂന്നംഗങ്ങള്‍ വീതവും എന്‍. സി. പി. യുടെ ഒരംഗ ത്തിന്റെയും രണ്ട് സ്വതന്ത്ര രുടെയും പിന്തുണ യാണ് ബി. ജെ. പി. ക്ക് ലഭി ച്ചിട്ടുള്ളത്.

- pma

വായിക്കുക: , ,

Comments Off on മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യ മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു

Page 52 of 52« First...102030...4849505152

« Previous Page « പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാം : ഹൈക്കോടതി
Next » ഹജ്ജ് രജിസ്ട്രേഷന്‍ ഇനി മുതൽ ഒൗഖാഫ് കേന്ദ്ര ങ്ങളിലും തസ്ഹീല്‍ ശാഖ കളി ലും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha