യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു

November 25th, 2025

logo-united-child-protection-team-cpt-foundation-uae-ePathram
ഷാർജ : നമുക്കൊന്നിക്കാം: സുരക്ഷിത ബാല്യങ്ങൾക്ക് എന്ന മുദ്രാവാക്യം ഉയർത്തി ഇന്ത്യയിലും ജി. സി. സി. രാജ്യങ്ങളിലും പ്രവർത്തിച്ചു വരുന്ന ബാലാവകാശ എൻ. ജി. ഒ. യുടെ യു. എ. ഇ. ചാപ്റ്റർ യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ രൂപീകരിച്ചു.

ഷാർജയിൽ നടന്ന രൂപീകരണ യോഗത്തിൽ യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ ഗ്ലോബൽ ചെയർമാൻ മഹമൂദ് പറക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ കോഡിനേറ്റിങ് ഡയറക്ടർ ആർ. ശാന്തകുമാർ കർമ്മ പദ്ധതികൾ അവതരിപ്പിച്ചു.

ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ ചെയർമാൻ അഡ്വ. മുഹമ്മദ്‌ സാജിദ് ബാല നീതി നിയമത്തെ (ജുവനൈൽ ജസ്റ്റിസ് ആക്ട്) കുറിച്ച് പ്രഭാഷണം നടത്തി.

united-child-protection-team-cpt-foundation-launches-uae-chapter-committee-ePathram

ഭാരവാഹികളായി ഗഫൂർ പാലക്കാട് (ചെയർമാൻ), അനസ് കൊല്ലം (വൈസ് ചെയർമാൻ), ⁠സുജിത് ചന്ദ്രൻ (കൺവീനർ), നദീർ ഇബ്രാഹിം (ജോ: കൺവീനർ), മനോജ്‌ കാർത്ത്യാരത്ത് (ട്രഷറർ), അൽ നിഷാജ് ഷാഹുൽ, ഷിജി അന്ന ജോസഫ്, അബ്ദുൾ സമദ് മാട്ടൂൽ (കോഡിനേറ്റർമാർ) എന്നിവരെ തെരഞ്ഞെടുത്തു.

വിവിധ എമിറേറ്റ് പ്രതിനിധികളായി സൂഫി അനസ് (ദുബായ്), ⁠സൂര്യ സുരേന്ദ്ര (ഷാർജ), ജംഷീർ എടപ്പാൾ (അബുദാബി), നസീർ ഇബ്രാഹിം (അജ്‌മാൻ) എന്നിവ രെയും പ്രവർത്തക സമിതി അംഗങ്ങളായി അഷ്ഹർ എളേറ്റിൽ, മുഹമ്മദ്‌ ഷഹദ്,⁠ മെഹബൂബ് കുഞ്ഞാണ, നിഷാദ് ഷാർജ, നാസർ വരിക്കോളി, ഷബ്‌ന, ജിയ ഡാനി എന്നിവരെയും തെരഞ്ഞെടുത്തു.

ഷഫീൽ കണ്ണൂർ, മുസമ്മിൽ മാട്ടൂൽ, അഡ്വ. മുഹമ്മദ്‌ സാജിദ്, ഹാരിസ് കോസ്മോസ്, ബിജു തിക്കോടി എന്നിവരാണ് രക്ഷാധികാരികൾ.

യുണൈറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഫൗണ്ടേഷൻ  ഔദ്യോഗിക വെബ് സൈറ്റ് ഉദ്ഘാടനവും കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പരിപാടികളും ഡിസംബറിൽ സംഘടിപ്പിക്കും എന്നും ഭാരവാഹികൾ അറിയിച്ചു.

ഗ്ലോബൽ എക്സിക്യൂട്ടീവ് നാസർ ഒളകര സ്വാഗതവും മനോജ്‌ നന്ദിയും പറഞ്ഞു. CPT 

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു

എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു

November 20th, 2025

al-dhafra-excellence-global-school-in-al-dhannah-ruwais-ePathram

അബുദാബി : റുവൈസിലെ അൽ-ധന്നയിൽ എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു പ്രവർത്തനം ആരംഭിച്ചു. സ്കൂൾ കാമ്പസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അഡ്‌നോക്ക് അൽ ദഫ്ര മേഖല മേധാവി മുബാറക് അൽ മൻസൂരി, സ്കൂൾ ചെയർമാൻ പാറയിൽ കുഞ്ഞി മുഹമ്മദ് അൻസാരി, മാനേജിംഗ് ഡയറക്ടർ ഡോ. മുനീർ അൻസാരി പാറയിൽ, അഡ്‌നോക്ക് ഉദ്യോഗസ്ഥർ, പൗര പ്രമുഖർ, രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.

excellence-global-school-al-dhannah-ruwais-ePathram

വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ പ്രീ-കെ. ജി. മുതൽ ഗ്രേഡ് 6 വരെയുള്ള ക്ലാസ്സുകളിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. മേഖലയിലെ ആദ്യത്തെ ബ്രിട്ടീഷ് കരിക്കുലം സ്കൂൾ എന്ന പ്രത്യേകതയുമുണ്ട്.

അബുദാബിയുടെ പടിഞ്ഞാറൻ മേഖലയായ റുവൈസിലെ (അൽ-ദഫ്ര) അൽ-ധന്ന സിറ്റിയിൽ ഇത്രയും മഹത്തരമായുള്ള വിദ്യാഭ്യാസ ദൗത്യം ഏറ്റെടുത്തു പ്രാവർത്തികം ആക്കിയതിനു ഗ്ലോബൽ എജ്യുക്കേഷണൽ സൊല്യൂഷൻസ് (GES) നേതൃത്വ ത്തിനെ അഡ്‌നോക്ക് അൽ ദഫ്ര മേഖല മേധാവി മുബാറക് അൽ മൻസൂരി അഭിനന്ദിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു

നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം

October 20th, 2025

norka-care-pravasi-health-insurance-ePathram

ഷാർജ : പ്രവാസി മലയാളികൾക്കായി സംസ്ഥാന സർക്കാർ തുടക്കം കുറിച്ച നോർക്ക കെയർ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ പദ്ധതിയിൽ ചേരുവാൻ സഹായങ്ങൾ നൽകുവാനായി നോർക്ക ആസ്ഥാനത്ത് സഹായ കേന്ദ്രം ആരംഭിച്ചു.

ഇതിനായി നോർക്ക-റൂട്ട്സ്  വെബ് സൈറ്റ് സന്ദർശിച്ച് അതിലെ വീഡിയോ കോൾ വഴി (zoom meet) യാണ് ബന്ധപ്പെടേണ്ടത്.

നോർക്ക കെയർ എൻറോൾ മെന്റിനുള്ള അവസാന തീയ്യതിയായ 20225 ഒക്ടോബർ 30 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഉച്ചക്കു ശേഷം 3 മണി മുതൽ മുതൽ 3.45 വരെ ഈ സംവിധാനം പ്രവർത്തിക്കും.

- pma

വായിക്കുക: , , , , , , ,

Comments Off on നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം

ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025

October 16th, 2025

abu-dhab-wmf-family-meet-2025-ePathram

അബുദാബി : വേൾഡ് മലയാളി ഫെഡറേഷൻ അബുദാബി സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച ‘WMF ഫാമിലി മീറ്റ് 2025’ അബുദാബി അൽ മുസൂൺ പ്രോമനേഡ് പാർക്കിൽ വെച്ച് നടന്നു.

WMF ഗ്ലോബൽ പ്രവാസി വെൽഫെയർ ഫോറം കോഡിനേറ്റർ ഏലിയാസ് ഐസക് ‘WMF ഫാമിലി മീറ്റ് 2025’ ഉദ്ഘാടനം നിർവഹിച്ചു. WMF മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡണ്ട് ഷിജി മാത്യു, U A E നാഷണൽ കൗൺസിൽ പ്രസിഡണ്ട് സിയാദ് കൊടുങ്ങല്ലൂർ, നാഷണൽ കൗൺസിൽ വൈസ് പ്രസിഡണ്ട് ഷാജുമോൻ പുലാക്കൽ, നാഷണൽ കൗൺസിൽ അംഗം പി. എം. അബ്ദുൽ റഹിമാൻ എന്നിവർ ആശംസകൾ നേർന്നു.

world-malayalee-federation-abu-dhabi-family-meet-2025-ePathram

WMF അബുദാബി സ്റ്റേറ്റ് കൗൺസിൽ മുൻ വൈസ് പ്രസിഡണ്ട് ഡോ. ധനലക്ഷ്മി യുടെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി അവരെ സ്മരിച്ചു കൊണ്ട് മൗനപ്രാർത്ഥന നടത്തി.

അബുദാബി സ്റ്റേറ്റ് കൗൺസിൽ പ്രസിഡണ്ട് അബ്ദുൽ വാഹിബ് അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി ഡോ. ഷീബ അനിൽ സ്വാഗതവും ട്രഷറർ ഷെറിൻ അഷ്‌റഫ് നന്ദിയും പറഞ്ഞു. അംഗങ്ങൾക്ക് WMF മെമ്പർ ഷിപ്പ് കാർഡുകളും വിതരണം ചെയ്തു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ C. M. V. ഫത്താഹ്, ജിഷ ഷാജി, ഷാഫി സി. വി., ജോയിന്റ് സെക്രട്ടറി അനീഷ് യോഹന്നാൻ എന്നിവർ പ്രവാസികളുടെ കൂട്ടായ്മകളും കുടുംബ സംഗമ ങ്ങളുടെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. സാമൂഹിക, കലാ-സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖ വ്യക്തികളും പങ്കെടുത്തു.

ഇവന്റ് ഫോറം കോഡിനേറ്റർ സബീന അബ്ദുൽ കരീം ചടങ്ങുകൾ നിയന്ത്രിച്ചു. സൗഹൃദത്തിന്റെയും ഐക്യ ത്തിന്റെയും കൂട്ടായ്മയുടെയും ഊഷ്മള ബന്ധങ്ങൾ ഇഴ ചേർക്കുവാനായി ഒരുക്കിയ ഈ സംഗമത്തിൽ WMF അംഗ ങ്ങളും കുടുംബങ്ങളും പങ്കെടുത്തു.

സംഗീതം, നൃത്തം, ഗെയിമു കൾ, കുട്ടികളുടെ വിനോദങ്ങൾ തുടങ്ങി വൈവിധ്യമാർന്ന നിരവധി പരിപാടികൾ കൊണ്ട് “WMF ഫാമിലി മീറ്റ് 2025” വേറിട്ടതായി. മലയാളി ഐക്യവും കുടുംബ ബന്ധ ങ്ങളുടെ ശക്തിയും ഉറപ്പാക്കുന്നതിനായി സംഘടിപ്പിച്ച ഈ ഫാമിലി മീറ്റ്, പങ്കെടുത്ത എല്ലാവർക്കും മറക്കാനാവാത്ത അനുഭവമായി മാറി.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025

അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു

October 14th, 2025

inauguration-of-al-areej-typing-mussafah-37-ePathram
അബുദാബി : അറബ് പൗര പ്രമുഖനും അൽ അരീജ് സ്പോൺസറും കൂടിയായ അബു അഹമ്മദ് അബ്ദുൽ മുനീം അൽ ബുഐനൈൻ, അബുദാബി മലയാളി സമാജം പ്രസിഡണ്ട് സലീം ചിറക്കൽ, വേൾഡ് മലയാളി ഫെഡറേഷൻ യു. എ. ഇ. നാഷണൽ കൗൺസിൽ പ്രസിഡണ്ട് സിയാദ് കൊടുങ്ങല്ലൂർ എന്നിവർ ചേർന്ന് മുസഫ 37 ൽ അൽ അരീജ് പുതിയ ശാഖയുടെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു.

ടൈപ്പിംഗ് മേഖലയിലെ എല്ലാ ജോലികളും ഉത്തരവാദിത്വത്തോടെ ഏറ്റവും വേഗത്തിൽ ചെയ്തു കൊടുക്കുന്ന ഈ സ്ഥാപനത്തിൽ ടാക്സ് & ഓഡിറ്റിംഗ്, കൺസൾട്ടൻസി, ബിസിനസ് സജ്ജീകരണ സേവനങ്ങളും സർക്കാർ സംബന്ധമായ എല്ലാ ഡോക്യുമെന്റേഷനുകളും നിർവ്വഹിക്കുന്നു.

ഉദ്ഘാടന ചടങ്ങിൽ അഹമ്മദ് അബ്ദുൽ മുഈൻ അഹമ്മദ് മുഹമ്മദ് ബുഅയ്നയ്ന്, പങ്കാളികളായ ശഹദാബ് മുഹമ്മദ് , ഷെരീഫ് മുഹമ്മദ്, ഇജാബ് മണ്ണാപുറത്ത് എന്നിവരും അഭ്യുദയ കാംക്ഷി കളും സംബന്ധിച്ചു. INSTA  & FaceBook

- pma

വായിക്കുക: , , ,

Comments Off on അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു

Page 1 of 5412345...102030...Last »

« Previous « ഉർവ്വശിക്ക് സത്യൻ ചലച്ചിത്ര പുരസ്കാരം
Next Page » പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha