ചേറ്റുവോത്സവം ഞായറാഴ്ച

June 16th, 2023

chettuwa-association-chettuwoltavam-2023-ePathram
ഷാർജ : തൃശ്ശൂർ ജില്ലയിലെ ചേറ്റുവ സ്വദേശികളുടെ യു. എ. ഇ. യിലെ സാംസ്കാരിക കൂട്ടായ്മ ചേറ്റുവ അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന 18-ാമത് ‘ചേറ്റുവോത്സവം-2023’ ജൂൺ 18 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ ഷാർജ മുവൈലയിലെ ഡൽഹി പ്രൈവറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

സാംസ്‌കാരിക സമ്മേളനം, ശിങ്കാരി മേളം, സ്റ്റാർ സിംഗേഴ്സ്‌ നൈറ്റ്‌, ‘അപ്പൂപ്പൻ താടി’ മ്യൂസിക്‌ ബാൻഡ് അവതരണം, കുട്ടികളുടെ വിവിധ കലാ പരിപാടികൾ എന്നിവയും ഉണ്ടായിരിക്കും എന്ന് മുഖ്യ രക്ഷാധികാരി പി. ബി. ഹുസൈൻ, പ്രസിഡണ്ട് ബഷീർ കന്നത്ത് പടി, സെക്രട്ടറി നിസാർ, ട്രഷറർ ഇയ്യാസ് എന്നിവർ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ചേറ്റുവോത്സവം ഞായറാഴ്ച

ഭരതാഞ്ജലി യുടെ പ്രയുക്തി – രാമ സംയതി അരങ്ങിലെത്തുന്നു

June 13th, 2023

priya-manoj-bharathanjali-prayukthi-rama-samyathi-ePathram

അബുദാബി : മുസ്സഫ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭരതാഞ്ജലി നൃത്ത പരിശീലന കേന്ദ്രം വാര്‍ഷിക ആഘോഷ പരിപാടി പ്രയുക്തി – രാമസംയതി എന്ന നൃത്ത രൂപങ്ങളായി മുസ്സഫ ഭവന്‍സ് സ്കൂളിലും അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററിലും അരങ്ങേറും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

2023 ജൂണ്‍ 24 ശനിയാഴ്ച വൈകുന്നേരം 3:30 മുതല്‍ 9:30 വരെ ഭവൻസിലും ജൂലായ് 1 ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെ ഐ. എസ്. സി. യിലും പ്രയുക്തിയും രാമസംയതിയും അവതരിപ്പിക്കും.

പ്രമുഖ നൃത്ത അദ്ധ്യാപിക പ്രിയ മനോജിന്‍റെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിച്ച നൂറോളം വിദ്യാര്‍ത്ഥികള്‍ വൈവിധ്യമാര്‍ന്ന ഈ നൃത്ത രൂപങ്ങളുടെ ഭാഗമാകും.

രാമായണത്തിലൂടെ ഒരു യാത്രയാണ് രാമസംയതി എന്നും എല്ലാ വിഭാഗം പ്രേക്ഷകർക്കും അനുഭവ ഭേദ്യമാകും വിധമായിരിക്കും അവതരിപ്പിക്കുക എന്നും പരിപാടിയെ കുറിച്ച് വിശദീകരിക്കുവാൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ പ്രിയാ മനോജ് അറിയിച്ചു.

ഭാരതത്തിൽ ഉടനീളമുള്ള ശാസ്ത്രീയ നൃത്ത രൂപങ്ങളെ പ്രോത്സാഹിപ്പിക്കുവാനും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുവാനും ഭരതാഞ്ജലി ശ്രമിക്കുന്നു എന്നതിന്‍റെ ഭാഗമായിട്ടാണ് പ്രയുക്തിരാമസംയതി എന്നീ വേദികൾ ഒരുക്കുന്നത് എന്നും അവർ പറഞ്ഞു.

പ്രിയാ മനോജ്, കൂടാതെ കലാ ക്ഷേത്ര ഫൗണ്ടേഷൻ പൂർവ്വ വിദ്യാർത്ഥികളായ ആര്യ സുനിൽ, ശാശ്വതി ശ്രീധർ, കാർത്തിക നാരായണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ഭരതാഞ്ജലി യുടെ പ്രയുക്തി – രാമ സംയതി അരങ്ങിലെത്തുന്നു

ബലി പെരുന്നാള്‍ : ദുൽ ഹജ്ജ് 9 മുതൽ 12 വരെ ഗവൺമെന്‍റ് ജീവനക്കാര്‍ക്ക് അവധി

June 12th, 2023

kaaba-hajj-eid-ul-adha-ePathram
അബുദാബി : യു. എ. ഇ. യിലെ പൊതു മേഖലാ ജീവനക്കാരുടെ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഫെഡറൽ അഥോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്‌സ് സർക്കുലർ പ്രകാരം 1444 ദുൽ ഹജ്ജ് 9 മുതൽ 12 വരെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പെരുന്നാള്‍ അവധി ലഭിക്കും.

ജൂണ്‍ 18 ഞായറാഴ്ചയോടെ ദുല്‍ ഹജ്ജ് മാസ പ്പിറവി സ്ഥിരീകരിച്ച ശേഷം ഗ്രിഗോറിയൻ കലണ്ടർ തീയ്യതികൾ പ്രഖ്യാപിക്കും.

2023 ജൂലായ് 1 മുതൽ ഫെഡറൽ ഗവൺമെന്‍റ് സ്ഥാപന ങ്ങളിലെ ജോലി സമയം മാറ്റം വരും എന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹ ങ്ങൾ അടിസ്ഥാന രഹിതം എന്നും അധികൃതര്‍ അറിയിച്ചു.

വിവരങ്ങളുടെ കൃത്യത പരിശോധിക്കാനും യു. എ. ഇ. യുടെ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും അത്തരം വാർത്ത കൾ സ്വീകരിക്കണം എന്നും അഥോറിറ്റി അഭ്യർത്ഥിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ബലി പെരുന്നാള്‍ : ദുൽ ഹജ്ജ് 9 മുതൽ 12 വരെ ഗവൺമെന്‍റ് ജീവനക്കാര്‍ക്ക് അവധി

കെ. എം. സി. സി. ‘എഡ്യൂ ഫെസ്റ്റീവ്-23’ ജൂൺ 11 ന്

June 5th, 2023

abudhabi-kmcc-edu-festive-23-brochure-ePathram

അബുദാബി : സംസ്ഥാന കെ. എം. സി. സി. സംഘടിപ്പിക്കുന്ന ‘എഡ്യൂ ഫെസ്റ്റീവ്-23’ ജൂൺ 11 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ അബുദാബി ബനിയാസിലെ ഇന്‍റർ നാഷണൽ ഇന്ത്യൻ സ്കൂൾ അങ്കണത്തില്‍ അരങ്ങേറും.

എസ്. എസ്. എൽ. സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കൽ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രദർശന സ്റ്റാളുകൾ, പാനൽ ചർച്ചകൾ ഉൾപ്പെടെയുള്ള പരിപാടികൾ ‘എഡ്യൂ ഫെസ്റ്റീവ്-23’ ന്‍റെ ഭാഗമായി നടക്കും.

ഇതില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ലിങ്കിലൂടെ ഓണ്‍ ലൈനില്‍ റജിസ്റ്റര്‍ ചെയ്യാം.

kmcc-edu-festive-23-brochure-releasing-ePathram

ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററില്‍ നടന്ന ചടങ്ങിൽ എഡ്യൂ ഫെസ്റ്റീവ്-23 ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് ഡോ. ഹസീന ബീഗം (മോഡൽ സ്‌കൂൾ), സജീവ് ഉമ്മൻ (എമിറേറ്റ്സ് ഫ്യൂച്ചർ ഇന്‍റർ നാഷണൽ സ്‌കൂൾ), മാലിക് ഹസൻ (ഷൈനിംഗ് സ്റ്റാര്‍ ഇന്‍റര്‍ നാഷണൽ സ്‌കൂൾ) എന്നിവര്‍ പങ്കെടുത്തു.

ഇസ്ലാമിക്‌ സെന്‍റർ ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, കെ. എം. സി. സി. നേതാക്കളായ യു. അബ്ദുള്ള ഫാറൂഖി, ഷുക്കൂർ അലി കല്ലുങ്ങൽ, സി. എച്ച്. യൂസഫ്, അൻവർ ചുള്ളിമുണ്ട തുടങ്ങിയവര്‍ സംസാരിച്ചു.

യു. എ. ഇ., ഇന്ത്യ കൂടാതെ വിവിധ രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നൂതന മാറ്റങ്ങൾ, ജോലി സാദ്ധ്യതകൾ, വിവിധ വിദ്യാഭ്യാസ സ്കോളർ ഷിപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന നടപടികൾ എന്നിവയെക്കുറിച്ച് വിശദീകരിച്ച് വിദ്യാഭ്യാസ വിദഗ്‌ദർ പങ്കെടുക്കുന്ന വിവിധ സെക്ഷനുകളും കെ. എം. സി. സി. ‘എഡ്യൂ ഫെസ്റ്റീവ്-23’ ന്‍റെ ഭാഗമായി ഉണ്ടാവും എന്നും സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on കെ. എം. സി. സി. ‘എഡ്യൂ ഫെസ്റ്റീവ്-23’ ജൂൺ 11 ന്

പ്രവാസി സംഘടനകൾ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃക

May 30th, 2023

rajmohan-unnithan-in-uae-periya-sauhrudha-vedhi-ePathram
അജ്‌മാൻ : ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കു പെരിയ സൗഹൃദ വേദിയെ പോലെയുള്ള പ്രവാസി സംഘടന കൾ മറ്റുള്ളവർക്ക് മാതൃക എന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം. പി.

രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന ഇത്തരം പ്രവാസി സംഘടനകൾ സാഹോദര്യവും മത സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കുന്ന തിൽ മുഖ്യ സ്ഥാനമാണ് വഹിക്കുന്നത് എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു. പെരിയ സൗഹൃദ വേദി യു. എ. ഇ. യുടെ വാർഷിക ജനറൽ ബോഡി യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുപതു വർഷം പിന്നിട്ട പെരിയ സൗഹൃദ വേദി, പെരിയ വില്ലേജിലെ നിർദ്ധനരായ കുടുംബ ങ്ങൾക്ക് സൗജന്യമായി വീടുകൾ നിർമ്മിച്ചു നൽകുക വഴി മറ്റു സംഘടനകൾക്ക് വലിയൊരു മാതൃകയാണ് എന്നും അശരണരുടെ കണ്ണീരൊപ്പാൻ സൗഹൃദ വേദി എന്നും മുന്നിൽ ഉണ്ടാകണം എന്നും ഉണ്ണിത്താൻ പറഞ്ഞു.

പെരിയ സൗഹൃദ വേദി പ്രസിഡണ്ട് ശ്രീധരൻ പുക്കളം അദ്ധ്യക്ഷത വഹിച്ചു. വഖഫ് ബോർഡ് മുൻ സി. ഇ .ഒ അഡ്വക്കേറ്റ് ബി. എം. ജമാൽ, സൗഹൃദ വേദി രക്ഷാധികാരി ബാലകൃഷ്ണൻ മാരാങ്കാവ് എന്നിവർ സംസാരിച്ചു.

സൗഹൃദ വേദി സെക്രട്ടറി കുട്ടികൃഷ്ണൻ പെരിയ സ്വാഗതവും ട്രഷറർ അനൂപ് കൃഷ്ണൻ നന്ദിയും പറഞ്ഞു. പെരിയ ബസാറിൽ നാഷണൽ ഹൈവേക്കു അടിപ്പാത നിർമ്മിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം സൗഹൃദ വേദി ഭാരവാഹികൾ എം. പി. ക്ക് കൈമാറി.

- pma

വായിക്കുക: , , , , ,

Comments Off on പ്രവാസി സംഘടനകൾ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃക

Page 10 of 47« First...89101112...203040...Last »

« Previous Page« Previous « പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ നിവേദനം നൽകി
Next »Next Page » കെ. എസ്. സി. യുവജനോത്സവ കലാ മത്സരങ്ങൾ സമാപിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha