ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി

January 8th, 2025

shakthi-khalidia-unit-x-mas-new-year-2025-celebration-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്സ് ഖാലിദിയ മേഖല വനിതാ വിഭാഗവും ബാല സംഘവും  സംഘടിപ്പിച്ച ക്രിസ്തുമസ്സ് പുതുവത്സര ആഘോഷം ‘നൈറ്റ്സ് ഓഫ് കരോൾ’ എന്ന പേരിൽ അബുദാബി കേരള സോഷ്യൽ സെൻ്റർ മിനി ഹാളിൽ അരങ്ങേറി.

കുരുന്നുകളുടെയും വനിതകളുടെയും കലാ സാംസ്കാരിക പരിപാടികൾ, സംഗീത ശില്പങ്ങൾ, നൃത്ത നൃത്യങ്ങളും ‘നൈറ്റ്സ് ഓഫ് കരോൾ’ ഏറെ ശ്രദ്ധേയമാക്കി.

ശക്തി തിയ്യറ്റേഴ്സ് ഖാലിദിയ മേഖല വനിതാ വിഭാഗം, ബാല സംഘം എന്നിവയുടെ പ്രവർത്തനോദ്ഘാടനം ഗായകൻ കലാ ഭവൻ സാബു നിർവ്വഹിച്ചു. കൺവീനർ എസ്. ജെ. രേവതി അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ പി. വി. സമീറ മുഖ്യ അഥിതി ആയിരുന്നു.

അബുദാബി ശക്തി തിയ്യറ്റേഴ്സ് ജനറൽ സെക്രട്ടറി എ. എൽ. സിയാദ്, കെ. എസ്. സി. ജോയിന്റ് സെക്രട്ടറി പ്രകാശൻ പല്ലിക്കാട്ടിൽ, മറ്റു ഭാരവാഹികളായ സ്മിത ധനേഷ്, സുമ വിപിൻ, പ്രീതി സജീഷ്, ശശികുമാർ, ബിന്ദു രാജീവ്, റഷ, രമ്യ ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രജിന അരുൺ നയനിക എന്നിവർ അവതാരകർ ആയിരുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി

കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു

December 23rd, 2024

ksc-13-th-bharath-murali-drama-fest-2024-inauguration-ePathram
അബുദാബി : കേരളാ സോഷ്യൽ സെൻറർ ഒരുക്കുന്ന പതിമൂന്നാമത് ഭരത്‌ മുരളി നാടകോത്സവത്തിനു തുടക്കമായി. സെന്റർ അങ്കണത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ജെമിനി ബിൽഡിംഗ് മെറ്റീരിയൽ എം. ഡി. ഗണേഷ് ബാബു നാടകോത്സവം ഉദ്ഘാടനം ചെയ്തു. കെ. എസ്. സി. പ്രസിഡണ്ട്‌ എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ. വി. ബഷീർ, നാസർ വിളഭാഗം, ഹിദായത്തുള്ള, രജിതാ വിനോദ്, ഷെൽമ സുരേഷ് തുടങ്ങിയവർ ആശംസകൾ നേർന്നു. കെ. എസ്. സി. സെക്രട്ടറി നൗഷാദ് യൂസഫ് സ്വാഗതവും വൈസ് പ്രസിഡണ്ട് ശങ്കർ നന്ദിയും പറഞ്ഞു. കലാവിഭാഗം സെക്രട്ടറി ഷഹീർ ഹംസ നാടക വിധി കർത്താക്കളെ പരിചയപ്പെടുത്തി .

ആദ്യ അവതരണം ഡിസംബർ 23 തിങ്കളാഴ്ച രാത്രി എട്ടര മണിക്ക്, ഡോ. ശ്രീജിത്ത് രമണൻ സംവിധാനം ചെയ്ത ‘അബദ്ധങ്ങളുടെ അയ്യരു കളി’ എന്ന നാടകം അബുദാബി ശക്തി തിയറ്റേഴ്സ് അവതരിപ്പിക്കും.

തുടർന്ന് വിവിധ ദിവസങ്ങളിലായി സീക്രട്ട്, നീലപ്പായസം, സിദ്ധാന്തം അഥവാ യുദ്ധാന്ത്യം, ഫെമിനിസ്റ്റ് മാനിഫെസ്റ്റോ, ജീവൻ്റെ മാലാഖ, രാഘവൻ ദൈ, ചാവുപടികൾ, ശംഖു മുഖം എന്നിങ്ങനെ പ്രമുഖ സംവിധായകരുടെ 9 നാടകങ്ങൾ അരങ്ങിൽ എത്തും. ജനുവരി 18 ന് നാടകോത്സവം സമാപിക്കും.

ജനുവരി 20 നു വിജയികളെ പ്രഖ്യാപിക്കും. വിവിധ വിഭാഗങ്ങളിലായി 17 പുരസ്കാരങ്ങളും ക്യാഷ് പ്രൈസുകളും വിജയികൾക്ക് സമ്മാനിക്കും.

- pma

വായിക്കുക: , , , , ,

Comments Off on കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു

ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു

November 25th, 2024

shakthi-drama-abadhangalude-ayyarukali-poster-release-ePathram
അബുദാബി : കേരളാ സോഷ്യൽ സെൻറർ സംഘടിപ്പിക്കുന്ന പതിമൂന്നാമത് ഭരത് മുരളി നാടകോത്സവത്തിൽ ശക്തി തീയ്യറ്റേഴ്സ് അബുദാബി അവതരിപ്പിക്കുന്ന നാടകം ‘അബദ്ധങ്ങളുടെ അയ്യരു കളി’ യുടെ ആദ്യ പോസ്റ്റർ പ്രകാശനം പ്രശസ്ത എഴുത്തു കാരനും വയലാർ അവാർഡ് ജേതാവുമായ അശോകൻ ചെരുവിൽ, പ്രമുഖ കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ്  എന്നിവർ ചേർന്നു നടത്തി.

പ്രസിഡണ്ട് കെ. വി. ബഷീർ, ജനറൽ സെക്രട്ടറി സിയാദ്, കലാ വിഭാഗം സെക്രട്ടറിമാരായ അജിൻ, സൈനു എന്നിവർ സംസാരിച്ചു. Face Book 

- pma

വായിക്കുക: , ,

Comments Off on ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു

വയലാർ ചെറുകാട് അനുസ്മരണം

November 11th, 2024

vayalar-cherukad-anusmaranam-epathram
അബുദാബി : ശക്തി തിയ്യറ്റേഴ്‌സ് സാഹിത്യ വിഭാഗം കേരളാ സോഷ്യൽ സെൻ്ററിൽ വയലാർ ചെറുകാട് അനുസ്മരണം സംഘടിപ്പിച്ചു. മലയാളത്തിലെ ഉത്തരാധുനിക കവിയും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പി. എൻ. ഗോപീ കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.

abudhabi-shakthi-vayalar-cherukad-anusmaranam-ePathram

പ്രസിദ്ധീകരിച്ച് 50 വർഷം തികയുന്ന ചെറുകാടിൻ്റെ ആത്മകഥ ‘ജീവിത പ്പാത’ കേരള ചരിത്രത്തിൻ്റെ ഒരു പഠനമാണ് എന്നുംഅദ്ദേഹം ഓർമ്മപ്പെടുത്തി.

ചെറുകാടിൻ്റെ ‘മുത്തശ്ശി’ എന്ന ചെറുകഥയുടെ വായന അനുഭവം ദീപ അനീഷ് പങ്കു വെച്ചു. കെ. എസ്. സി. യുടെ ലൈബ്രറി ഫെസ്റ്റിവലിലേക്കു ശക്തി അവാർഡ് കൃതികൾ കൈമാറി. ശക്തി നാദിസിയ മേഖല സംഘടിപ്പിച്ച സാഹിത്യ രചന മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനം പി. എൻ. ഗോപീ കൃഷ്ണൻ നിർവ്വഹിച്ചു.

ശക്തി പ്രസിഡണ്ട് കെ. വി. ബഷീർ അദ്ധ്യക്ഷത വഹിച്ചു. എ. എൽ. സിയാദ് സ്വാഗതം പറഞ്ഞു. സാഹിത്യ വിഭാഗം സെക്രട്ടറി ഷെറിൻ വിജയൻ മുഖ്യ അതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. അസിസ്റ്റന്റ് സാഹിത്യ വിഭാഗം സെക്രട്ടറി റെജിൻ നന്ദി പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on വയലാർ ചെറുകാട് അനുസ്മരണം

ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി : പ്രചാരണ കൺവെൻഷൻ ബുധനാഴ്ച

November 5th, 2024

abudhabi-kmcc-delhi-diaspora-summit-ePathram
അബുദാബി : പ്രവാസി വിമാന യാത്രാ നിരക്ക്, പ്രവാസി വോട്ടവകാശം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ മുൻ നിർത്തി അബുദാബി സംസ്ഥാന കെ. എം. സി. സി. യുടെ നേതൃത്വത്തിൽ ഡിസംബർ അഞ്ചിന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ യുടെ യു. എ. ഇ. തല പ്രചരണ കൺവെൻഷൻ നവംബർ 6 ബുധനാഴ്ച വൈകുന്നേരം 8.30 നു അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ അങ്കണത്തിൽ നടക്കും. മുപ്പതിൽപ്പരം പ്രവാസി കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഡൽഹിയിൽ നടക്കുന്ന സമ്മിറ്റിൽ കേരളത്തിൽ നിന്നുള്ള എം. പി. മാർ, മന്തിമാർ തുടങ്ങിയവർ പങ്കെടുക്കും. കഴിഞ്ഞ ആഗസ്റ്റിൽ നടത്തുവാൻ തീരുമാനിച്ച ഡയസ്പോറ സമ്മിറ്റ് എന്ന പരിപാടി, വയനാട് ദുരന്ത പശ്ചാത്തലത്തില്‍ ഡിസംബറിലേക്ക് മാറ്റി വെക്കുകയായിരുന്നു.

- pma

വായിക്കുക: , , , , , , , , , , , , , ,

Comments Off on ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി : പ്രചാരണ കൺവെൻഷൻ ബുധനാഴ്ച

Page 1 of 912345...Last »

« Previous « മുന്നറിയിപ്പ് ഇല്ലാതെ ട്രാക്ക് മാറിയാൽ 1000 ദിർഹം പിഴ
Next Page » എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha