ദുബായ് : വിഖ്യാത ഗായകൻ മുഹമ്മദ് റഫിയുടെ നൂറാം ജന്മ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 2025 ഒക്ടോബർ 25 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ദുബായ് മംസാറിലെ സയാസി അക്കാദമി ഫോക് ലോർ തിയ്യേറ്ററിൽ ‘സൗ സാൽ പെഹലെ’ എന്ന പേരിൽ സംഗീത സമർപ്പണ പരിപാടി നടത്തുന്നു.
അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ ജനനം മുതൽ മരണം വരെയുള്ള സംഗീത യാത്രയുടെ ഒരു ബയോ മ്യൂസിക് ഷോ ആയിരിക്കും ഇത് എന്നും ഷോ ഡയറക്ടർ യാസിർ ഹമീദ് അറിയിച്ചു.
മുഹമ്മദ് റഫി, ലതാ മങ്കേഷ്‌കർ എന്നിവർ പാടി അവിസ്മരണീയമാക്കിയ പ്രശസ്ത ഗാനം കൂടിയാണ് സൗ സാൽ പെഹലെ.
യുവ ഗായകരായ ഡോ. സൗരവ് കിഷൻ കല്യാണി വിനോദ് എന്നിവർ എന്നിവരുടെ നേതൃത്വത്തിലുള്ള ഗായക സംഘം ഗാനങ്ങൾ ആലപിക്കും. കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
യു. എ. ഇ. യിലും ഇന്ത്യയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും പരിപാടികൾ സംഘടിപ്പിക്കുന്ന ഇവന്റ് ടൈഡ്സ് 18 ആം വാർഷിക ആഘോഷം ‘സൗ സാൽ പെഹലെ’ വേദി യിൽ അരങ്ങേറും എന്നും സംഘാടകർ അറിയിച്ചു.