മാമുക്കോയ സ്മാരക പുരസ്‌കാരം വിനോദ് കോവൂരിന് സമ്മാനിക്കും

January 5th, 2024

actor-vinod-kovoor-ePathram

ദുബായ് : അന്തരിച്ച പ്രമുഖ നടൻ മാമുക്കോയയുടെ സ്മരണാർത്ഥം മലബാർ പ്രവാസി (യു. എ. ഇ.) ഏർപ്പെടുത്തിയ മാമുക്കോയ സ്മാരക പുരസ്കാരം ചലച്ചിത്ര-സീരിയൽ നടൻ വിനോദ് കോവൂരിനു സമ്മാനിക്കും.

മാമുക്കോയയുടെ സ്മരണാർത്ഥം മലബാർ പ്രവാസി യുടെ ആഭിമുഖ്യത്തിൽ 2024 ജനുവരി 27 ശനിയാഴ്ച വൈകുന്നേരം ദുബായ് ക്രസൻറ് ഹൈസ്‌കൂൾ മൈതാനിയിൽ സംഘടിപ്പിക്കുന്ന ‘നമ്മുടെ സ്വന്തം മാമുക്കോയ’ എന്ന പരിപാടിയിൽ വെച്ച് സാമൂഹ്യ-സാംസ്‌കാരിക-സിനിമ മേഖലയിലെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ വിനോദ് കോവൂരിനു മാമുക്കോയ സ്മാരക പുരസ്‌കാരം സമ്മാനിക്കും എന്നു സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മാമുക്കോയ സ്മാരക പുരസ്‌കാരം വിനോദ് കോവൂരിന് സമ്മാനിക്കും

ഉർസെ സുൽത്വാൻ : അനുസ്മരണ സംഗമം നടത്തി

December 18th, 2023

sheikh-muhammed-bava-usthad-on-sulthania-foundation-urse-sultan-meet-ePathram
ഉമ്മുൽ ഖുവൈൻ : മഹാൻമാരെ വെറുതെ വാക്കുകളിൽ അനുസ്മരിക്കലല്ല മറിച്ച് അവരുടെ ജീവിതം പൂർണ്ണമായി സ്വയം പകർത്തുകയും ഏവർക്കും പകർന്നു കൊടുക്കുകയും ചെയ്യേണ്ടതാണ് എന്ന് ശൈഖ് മുഹമ്മദ് ബാവ ഉസ്താദ്. സുൽത്വാനിയ ഫൗണ്ടേഷൻ യു. എ. ഇ. ഘടകം ഉമ്മുൽ ഖുവൈനിൽ സംഘടിപ്പിച്ച ശൈഖ് സുൽത്വാൻ ശാഹ് ഖാദിരി അനുസ്മരണ സംഗമം ‘ഉർസെ സുൽത്വാൻ’ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമുക്ക് വേണ്ടത് ദഅവത്താണ്. ഓരോ നിമിഷവും അല്ലാഹുവിനു വേണ്ടി, അല്ലാഹുവിലായി ജീവിക്കാൻ തയ്യാറാകണം. സുൽത്വാൻ ശാഹ് ഖാദിരിയും ശൈഖ് അഹ്മദുൽ കബീരി രിഫാഇയും അടക്കമുള്ള മഹാ രഥന്മാർ ജീവിച്ചു – യാത്രയായി കാണിച്ചു തന്നതും എന്തായിരുന്നു എന്നും എങ്ങനെ ആയിരുന്നു എന്നും മറ്റുള്ളവർക്ക് പ്രചോദനമാകും വിധം പറഞ്ഞു കൊടുക്കുക.

അങ്ങനെ അവർ മരണമില്ലാതെ എക്കാലത്തും ജീവിച്ചു കൊണ്ടേയിരിക്കട്ടെ. ഓരോ ഉർസുകളുടേയും ലക്ഷ്യം ഇതായിരിക്കണം. എപ്പോഴും ഉണർന്നു പ്രവർത്തിച്ചു കൊണ്ടിരിക്കണം എന്നും ശൈഖ് മുഹമ്മദ് ബാവ ഉസ്താദ്  ഉൽബോധിപ്പിച്ചു.

സയ്യിദ് മുസ്ഥഫ അൽ ഐദറൂസി അദ്ധ്യക്ഷത വഹിച്ചു. അബ്ദുനാസ്വിർ മഹ്ബൂബി, നബീൽ മഹ്ബൂബി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

- pma

വായിക്കുക: , , ,

Comments Off on ഉർസെ സുൽത്വാൻ : അനുസ്മരണ സംഗമം നടത്തി

കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

December 12th, 2023

cpi-leader-kanam-rajendran-ePathram
അബുദാബി : സി. പി. ഐ. സംസ്ഥാന ജനറൽ സെക്രട്ടറിയും മുതിർന്ന ഇടതു പക്ഷ നേതാവുമായ കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. അബുദാബി കേരള സോഷ്യൽ സെൻറർ, യുവ കലാ സാഹിതിയും സംയുക്തമായി നടത്തിയ അനുശോചന യോഗത്തിൽ കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.

ksc-yks-remembering-cpi-leader-kanam-rajendran-ePathram

ചന്ദ്രശേഖരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഐ. എസ്. സി. ആക്ടിംഗ് പ്രസിഡണ്ട് റജി ഉലഹന്നാൻ, കെ. എസ്. സി. വൈസ് പ്രസിഡണ്ട് റോയ് ഐ. വർഗീസ്, ആക്ടിംഗ് ജനറൽ സെക്രട്ടറി അഭിലാഷ് തറയിൽ, ശക്തി തിയ്യറ്റേഴ്‌സ് പ്രസിഡണ്ട് ടി. കെ. മനോജ്, നാടക സംവിധായകൻ വൈശാഖ് അന്തിക്കാട്, സുനിൽ ബാഹുലേയൻ, യുവ കലാ സാഹിതി പ്രസിഡണ്ട് ആർ. ശങ്കർ, സെക്രട്ടറി രഞ്ജിത്ത് പരിയാരം തുടങ്ങി അബുദാബിയിലെ വിവിധ സംഘടനാ നേതാക്കൾ ഉൾപ്പെടെ ഒട്ടേറെ പേർ അനുശോചന യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

എം. എം. നാസറിന്‍റെ സ്മരണയില്‍ സാമൂഹ്യ പ്രവര്‍ത്തകരെ ആദരിച്ചു

November 21st, 2023

nasar-kanhangad-mm-nasser-ePathram
അബുദാബി : സാമൂഹിക -സാംസ്കാരിക- ജീവ കാരുണ്യ രംഗങ്ങളിലെ നിറ സാന്നിദ്ധ്യമായിരുന്ന അന്തരിച്ച എം. എം. നാസറിന്‍റെ ഓര്‍മ്മ പുതുക്കി സാംസ്കാരിക കൂട്ടായ്മ ഫ്രണ്ട്സ് എ. ഡി. എം. എസ്. അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഒത്തു ചേര്‍ന്നു. രണ്ടാമതു ചരമ വാര്‍ഷിക ദിനത്തില്‍ എം. എം. നാസറിന്‍റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരങ്ങള്‍ സാമൂഹിക പ്രവർത്തകര്‍ അമീർ കല്ലമ്പലം, എ. കെ. കബീർ, ഉബൈദ് കൊച്ചന്നൂര്‍ എന്നിവർക്ക് സമ്മാനിച്ചു.

friends-adms-remembering-m-m-nasser-ePathram

അബുദാബി മലയാളി സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ അദ്ധ്യക്ഷത വഹിച്ചു. സമാജം മുന്‍ ജനറല്‍ സെക്രട്ടറി സലീം ചിറക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. അബുദാബിയിലെ സംഘടനാ സാരഥികളും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.

ഫ്രണ്ട്സ് എ. ഡി. എം. എസ്. ജനറൽ സെക്രട്ടറി ഫസൽ കുന്ദംകുളം സ്വാഗതവും വർക്കിംഗ് പ്രസിഡണ്ട് പുന്നൂസ് ചാക്കോ നന്ദി പ്രകാശിപ്പിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on എം. എം. നാസറിന്‍റെ സ്മരണയില്‍ സാമൂഹ്യ പ്രവര്‍ത്തകരെ ആദരിച്ചു

നമ്മുടെ സ്വന്തം മാമുക്കോയ : ബ്രോഷര്‍ പ്രകാശനം ചെയ്തു

November 17th, 2023

actor-mamukkoya-ePathram
ദുബായ് : അന്തരിച്ച പ്രശസ്ത ചലച്ചിത്ര നടൻ മാമു ക്കോയ യുടെ സ്മരണാർത്ഥം മലബാർ പ്രവാസി (യു. എ. ഇ.) സംഘടിപ്പിക്കുന്ന ‘നമ്മുടെ സ്വന്തം മാമു ക്കോയ’ എന്ന പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ദുബായിൽ നടന്ന ചടങ്ങിൽ കോഴിക്കോട് പാർലമെൻറ് അംഗം എം. കെ. രാഘവൻ നിര്‍വ്വഹിച്ചു.

malabar-pravasi-nammude-swantham-mamukkoya-ePathram

മോഹൻ വെങ്കിട്ട്, ജമീൽ ലത്തീഫ്, വിജയൻ കാലിക്കറ്റ് നോട്ട് ബുക്ക്, ഹാരിസ് കോസ് മോസ്, മൊയ്തു കുറ്റിയാടി, ഇഖ്ബാൽ ചെക്യാട്, ബി. എ. നാസർ, ജിജു കാർത്തികപ്പള്ളി, മൊയ്തു പേരാമ്പ്ര, നൗഷാദ് ഫറോഖ്, മുഹമ്മദ് ഏറാമല, ഷംസീർ തുടങ്ങിയവർ പങ്കെടുത്തു.

2024 ജനുവരി 27 ന് ദുബായ് ഖിസൈസിലെ ക്രസന്‍റ് സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കുന്ന ‘നമ്മുടെ സ്വന്തം മാമു ക്കോയ’ യില്‍ അദ്ദേഹത്തിന്‍റെ അഭിനയ ജീവിത ത്തിലെ ശ്രദ്ധേയ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഡോക്യൂമെന്‍ററി പ്രദര്‍ശനം, പ്രശസ്ത മിമിക്രി കലാ കാരന്മാരും ഗായകരും പങ്കെടുക്കുന്ന കലാ വിരുന്നും അരങ്ങേറും.

മാമുക്കോയയുടെ നാടക-സിനിമാ അഭിനയ യാത്ര യിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന അഭിനേതാക്കൾ, സംവിധായകർ, സാംസ്കാരിക നായകർ, മാമുക്കോയയുടെ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുക്കും എന്നും സംഘാടകർ അറിയിച്ചു.  Remembering Actor Mamukkoya : തുടരും… 

 

- pma

വായിക്കുക: , , ,

Comments Off on നമ്മുടെ സ്വന്തം മാമുക്കോയ : ബ്രോഷര്‍ പ്രകാശനം ചെയ്തു

Page 2 of 512345

« Previous Page« Previous « വൈവിധ്യമാർന്ന പരിപാടികളോടെ കൊയ്ത്തുത്സവം അരങ്ങേറി
Next »Next Page » ഗാസയിൽ പരിക്കേറ്റവർക്ക് ചികിത്സ : മുന്നണിയിൽ മലയാളി സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha