ഉമ്മൻ ചാണ്ടിയുടെ വിയോഗം : കെ. എം. സി. സി. അനുശോചനം രേഖപ്പെടുത്തി

July 18th, 2023

oommen-chandy-passes-away-ePathram
അബുദാബി : മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അബുദാബി കെ. എം. സി. സി. അനുശോചനം രേഖപ്പെടുത്തി.

കേരള രാഷ്ട്രീയത്തിലെ സമുന്നതനായ ഒരു നേതാവിനെയാണ് ഉമ്മൻ ചാണ്ടി യുടെ വിയോഗ ത്തിലൂടെ നഷ്ടമായിരിക്കുന്നത്. അര നൂറ്റാണ്ട് കാലം യു. ഡി. എഫ്. രാഷ്ട്രീയത്തെ അരങ്ങിലും അണിയറ യിലും നിന്ന് നിയന്ത്രിച്ച നേതാവായിരുന്നു അദ്ദേഹം.

ലാളിത്യവും ജനകീയതയും ഉമ്മൻ ചാണ്ടിയുടെ മുഖമുദ്രയായിരുന്നു. എല്ലാവർക്കും ഏതുസമയത്തും സമീപിക്കാവുന്ന, എപ്പോഴും ജനക്കൂട്ടത്തിനു നടുവിലുള്ള നേതാവായാണ് ഉമ്മൻ ചാണ്ടി അറിയപ്പെട്ടിരുന്നത്.

പ്രവാസി വിഷയ ങ്ങളിൽ എക്കാലവും അനുകൂല നിലപാടുള്ള ഒരു വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടി എന്നും അബുദാബി കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂർ അലി കല്ലുങ്ങല്‍, ആക്ടിംഗ് ജനറൽ സെക്രട്ടറി ഷാനവാസ്‌ പുളിക്കല്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഉമ്മൻ ചാണ്ടിയുടെ വിയോഗം : കെ. എം. സി. സി. അനുശോചനം രേഖപ്പെടുത്തി

എം. പി. വീരേന്ദ്ര കുമാർ അനുസ്മരണം

June 14th, 2023

mp-veerendra-kumar-passes-away-ePathram
ഷാർജ : സോഷ്യലിസ്റ്റ് നേതാവ്, കേന്ദ്ര മന്ത്രി, എഴുത്തു കാരന്‍ എന്നീ നിലകളില്‍ രാഷ്ട്രീയത്തിലും സാഹിത്യ സാംസ്‌കാരിക സാമൂഹിക മണ്ഡല ങ്ങളിലും നിറസാന്നിദ്ധ്യമായിരുന്ന എം. പി. വീരേന്ദ്ര കുമാറിന്‍റെ മൂന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് ജനതാ കൾച്ചറൽ സെന്‍റർ യു. എ. ഇ. കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗം ചേര്‍ന്നു.

കെ. എം. സി. സി. നേതാവ് പി. കെ. അൻവർ നഹ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. കേരളം കണ്ട ക്രാന്ത ദർശിയായ സോഷ്യലിസ്റ്റ് ജന നേതാവും പരിസ്ഥിതി പ്രവർത്തകനും ആയിരുന്നു എം. പി. വീരേന്ദ്ര കുമാർ.

പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയും വർഗ്ഗീയത, ഫാസിസം എന്നിവക്ക് എതിരെയും തന്‍റെ എഴുത്തി ലൂടെയും പ്രഭാഷണ ങ്ങളിലൂടെയും പ്രവർത്തന ങ്ങളിലൂടെയും വീരേന്ദ്ര കുമാർ നടത്തിയ സേവന ങ്ങൾ നിസ്തുലമായിരുന്നു, അവ എന്നുമെന്നും സ്മരിക്കപ്പെടും എന്നും ഉദ്ഘാടന പ്രസംഗത്തിൽ പി. കെ. അൻവർ നഹ അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് മുൻ നഗര സഭാ അദ്ധ്യക്ഷ ദിവ്യ മണി മുഖ്യാതിഥി ആയിരുന്നു.

മലബാർ പ്രവാസി ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് സാജിദ് മുഖ്യ പ്രഭാഷണം നടത്തി. അധികാര രാഷ്ട്രീയ ത്തേക്കാള്‍ ഉപരി നിലപാടുകൾക്കും ആദർശ രാഷ്ട്രീയത്തിനും പ്രാധാന്യം നൽകിയ വീരേന്ദ്ര കുമാറിനെ പോലെ യുള്ള നേതാക്കളെ വൈരുദ്ധ്യാത്മക രാഷ്ട്രീയത്തിന്‍റെ വക്താക്കളായ ഇന്നത്തെ നേതാക്കൾ മാതൃകയാക്കണം എന്നും അദ്ദേഹം പറഞ്ഞു.

ജെ. സി. സി. ഓവർസീസ് കമ്മിറ്റി പ്രസിഡണ്ട് പി. ജി. രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ ടി. ജെ. ബാബു അദ്ധ്യക്ഷത വഹിച്ചു. രാജേഷ് എ. കെ., പവിത്രൻ തിക്കോടി, രാമ ചന്ദ്രൻ, സുരേന്ദ്രൻ പയ്യോളി, പ്രദീപ്, മണി, വിജയൻ, ബാബു, ബഷീർ മേപ്പയ്യൂർ എന്നിവർ സംസാരിച്ചു. ജെ. സി. സി. (യു. എ. ഇ.) സെക്രട്ടറി ടെന്നിസൻ ചേന്നപ്പള്ളി സ്വാഗതവും ട്രഷറർ സുനിൽ പാറമ്മൽ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on എം. പി. വീരേന്ദ്ര കുമാർ അനുസ്മരണം

മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചിച്ചു

April 27th, 2023

actor-mamukkoya-ePathram
ദുബായ് : വൈവിധ്യങ്ങളായ കഥാപാത്രങ്ങള്‍ മലയാള സിനിമക്ക് നല്‍കിയ അതുല്യ നടന്‍ മാമുക്കോയ യുടെ നിര്യാണത്തില്‍ യു. എ. ഇ. കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അനുശോചിച്ചു.

കോഴിക്കോടിന്‍റെ ഭാഷാ ശൈലിയിലൂടെ, മികച്ച അഭിനയത്തിലൂടെ ലോക മലയാളികളുടെ ഇഷ്ടക്കാരന്‍ ആയി മാറിയ കലാകാരന്‍, കോഴിക്കോട് പട്ടണത്തിലെ കല്ലായി മരമില്ലിൽ സാധാരണ ജീവിതം തുടങ്ങി നാടകങ്ങളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും ആബാല വൃദ്ധം ജനങ്ങളുടെയും മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കലാകാരന്‍ ആയിരുന്നു മാമുക്കോയ.

സാമൂഹ്യ-സാംസ്‌കാരിക രംഗത്തും അദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ചു. യു. എ. ഇ. യിൽ നിത്യ സന്ദര്‍ശകനും കൂടിയായിരുന്ന അദ്ദേഹം പ്രവാസികളെ ഏറെ സ്നേഹിച്ചിരുന്നു. അദ്ദേഹത്തിന്‍റെ വേർപാടിൽ ‘കോഴിക്കോട് ജില്ലാ പ്രവാസി’ യുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തി.

പ്രസിഡണ്ട് ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. മോഹൻ എസ്. വെങ്കിട്ട്, അഡ്വ. മുഹമ്മദ് സാജിദ്, രാജൻ കൊളാവിപാലം, മനയിൽ മുഹമ്മദ് അലി തുടങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചിച്ചു

ഭാഷാ സമര അനുസ്മരണവും ഇഫ്താർ സംഗമവും

April 10th, 2023

malappuram-kmcc-remembering-majeed-rahman-kunjippa-ePathram

അബുദാബി : മലപ്പുറം ജില്ലാ കെ. എം. സി. സി. റമദാൻ പതിനേഴിന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ ഭാഷാ സമര അനുസ്മര ണവും ഇഫ്താർ സംഗമവും സംഘടി പ്പിച്ചു. അബുദാബി കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ ഭാഷാ സമര അനുസ്മരണ പ്രഭാഷണം നടത്തി. യു. അബ്ദുള്ള ഫാറൂഖി ഇഫ്താര്‍ സംഗമം ഉത്ഘാടനം ചെയ്തു.

ഭാഷാ സമര അനുസ്മരണ ഭാഗമായി മലപ്പുറം ജില്ലാ കെ. എം. സി. സി. പുറത്തിറക്കിയ മജീദ് – റഹ്‌മാൻ – കുഞ്ഞിപ്പ ഭാഷാ സമര ഡോക്യുമെന്‍ററിയുടെ പ്രദർശനവും നടന്നു.

ജില്ലാ കമ്മിറ്റി പ്രിസിഡണ്ട് അസീസ് കാളിയാടൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹംസക്കോയ സ്വാഗതവും ട്രഷറർ അഷ്‌റഫലി നന്ദിയും പറഞ്ഞു. അബ്ദുള്ള ഫൈസി പ്രാർത്ഥനക്കു നേതൃത്വം നല്‍കി.

ജില്ലാ കമ്മിറ്റി ഭാരവാഹികളായ കുഞ്ഞിപ്പ മോങ്ങം, സി. കെ. ഹുസ്സൈൻ, ബഷീർ വറ്റല്ലൂർ, നൗഷാദ് തൃപ്പങ്ങോട്, ഷാഹിദ്, സിറാജ് ആതവനാട്, ഹസ്സൻ, ശംസുദ്ധീൻ പെരിന്തൽമണ്ണ, സമീർ പുറത്തൂർ, മുനീർ എടയൂർ, എന്‍. പി. നാസർ, സാൽമി പാട്ടശ്ശേരി, എ. വി. ഷാഹിർ, സൈയ്തു മുഹമ്മദ് വട്ടപ്പാറ എന്നിവർ നേതൃത്വം നൽകി. FB Page

- pma

വായിക്കുക: , , ,

Comments Off on ഭാഷാ സമര അനുസ്മരണവും ഇഫ്താർ സംഗമവും

രണ്ടാമത് ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോള്‍ ടൂര്‍ണ്ണമെന്‍റ് മുസ്സഫയില്‍

April 8th, 2023

shakthi-ek-nayanar-football-ePathram
അബുദാബി: ശക്തി തിയ്യറ്റേഴ്‌സ് അബുദാബി യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ഇ. കെ. നായനാര്‍ സ്മാരക റമദാന്‍ 5 എ – സൈഡ് ഫുട് ബോള്‍ ടൂര്‍ണ്ണ മെന്‍റ് 2023 ഏപ്രില്‍ 8, 9 ശനി, ഞായർ എന്നീ ദിവസങ്ങളിൽ മുസ്സഫ യിലെ അബുദാബി യൂണി വേഴ്‌സിറ്റി ഗ്രൗണ്ടിൽ നടക്കും എന്ന് ശക്തി ഭാര വാഹികള്‍ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു.

press-meet-ek-nayanar-memorial-shakthi-foot-ball-ePathram

ശക്തി പ്രവർത്തകരുടെ നേതൃത്വ ത്തിൽ 41 ടീമു കളിലായി മുന്നൂറോളം കളിക്കാര്‍ അണി നിരക്കുന്ന ടൂർണ്ണ മെന്‍റില്‍ മുതിര്‍ന്നവരുടെ വിഭാഗ ത്തില്‍ 33 ടീമുകളും കുട്ടികളുടെ വിഭാഗത്തില്‍ 8 ടീമുകളും കളത്തിൽ ഇറങ്ങും.

ഹ്രസ്വ സന്ദർശനാർത്ഥം അബുദാബിയിൽ എത്തിയ മുന്‍ മന്ത്രി എം. എം. മണി സംബന്ധിക്കും. രാത്രി 9 മണി മുതൽ ടൂർണ്ണ മെന്‍റ് ആരംഭിക്കും. 8 ഗ്രൂപ്പുകളിൽ ലീഗ് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ നിന്ന് ഓരോ ഗ്രൂപ്പില്‍ നിന്നും മുന്നില്‍ എത്തുന്ന രണ്ട് ടീമുകള്‍ ആയിരിക്കും പ്രീ ക്വാര്‍ട്ടര്‍ റൗണ്ടില്‍ പ്രവേശിക്കുക.

84 മാച്ചുകളിലായി നടക്കുന്ന ടൂർണ്ണ മെന്‍റില്‍ നിന്നും മികച്ച ഒന്നും രണ്ടും മൂന്നും ടീമുകളെ കണ്ടെത്തി ട്രോഫിയും മെഡലുകളും നല്‍കും. കൂടാതെ മികച്ച അച്ചടക്കമുള്ള ടീമിനുള്ള ഫെയര്‍ പ്ലേ അവാര്‍ഡും മികച്ച കളിക്കാരന്‍, മികച്ച ഗോള്‍ കീപ്പര്‍ എന്നീ വ്യക്തി ഗത ചാമ്പ്യഷിപ്പുകളും നല്‍കും. ടൂർണ്ണ മെന്‍റില്‍ പങ്കെടുക്കുന്ന എല്ലാ കളിക്കാരെയും ശക്തി തിയ്യറ്റേഴ്‌സ് പ്രശസ്തി പത്രം നല്‍കി ആദരിക്കും.

മലനാട്ടിലും മറുനാട്ടിലും നടക്കുന്ന മലയാള സാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ ഒട്ടനവധി ചരിത്ര പരമായ ഇടപെടലു കള്‍ക്കും മഹനീയ മുഹൂര്‍ത്ത ങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള ശക്തി അബുദാബി യുടെ കര്‍മ്മ നിരതമായ 44 വര്‍ഷം പൂര്‍ത്തിയാക്കുന്ന ആഘോഷ പരിപാടി കള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള വിളംബര പരിപാടി കൂടിയാണ് ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോള്‍ മത്സരം എന്നും ഭാരവാഹികൾ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ശക്തി പ്രസിഡണ്ട് ടി. കെ. മനോജ്, ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, ലുലു എക്‌സ്‌ചേഞ്ച് ഹെഡ് ഒഫ് ബിസിനസ് സ്ട്രാറ്റെജി അജിത് ജോണ്‍സണ്‍, ശക്തി രക്ഷാധികാരി അഡ്വ. അന്‍സാരി സൈനുദ്ദീന്‍, ഫൈനാന്‍സ് കണ്‍വീനര്‍ എ. കെ. ബീരാന്‍ കുട്ടി, കായിക വിഭാഗം സെക്രട്ടറി ഷഹീര്‍ ഹംസ എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on രണ്ടാമത് ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോള്‍ ടൂര്‍ണ്ണമെന്‍റ് മുസ്സഫയില്‍

Page 5 of 6« First...23456

« Previous Page« Previous « ഫോബ്‌സ് ആഗോള സമ്പന്ന പട്ടികയിൽ എം. എ. യൂസഫലിയും ഡോ. ഷംഷീർ വയലിലും മുൻ നിരയിൽ
Next »Next Page » രാജ്യത്ത് വേനല്‍ കനക്കുന്നു : ജാഗ്രതാ നിര്‍ദ്ദേശം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha